Tuesday 25 December 2007

ഹൃദയം കൊണ്ടറിയാന്‍






ഇന്ന് കുട്ടികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ നിങ്ങള്‍ കാണുന്നില്ലേ? സ്വബോധം ഉണ്ട്‌ എന്ന് അവകാശപ്പെടുന്ന മുതിര്‍ന്നവരുടെ ക്രൂരതയ്ക്ക്‌ എത്രനാള്‍ ഞങ്ങളെപ്പോലുള്ള കുട്ടികള്‍ നിന്നുകൊടുക്കണം? യുനിസഫ്‌ പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കിലും, ശിശുക്ഷേമ ആദര്‍ശവാക്യങ്ങള്‍ മുഴക്കിയാലും ലോകത്തിന്റെ അടിത്തട്ടുവരെ ചെന്ന് ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയില്ല. ഇതിനു കഴിയണമെങ്കില്‍ മനുഷ്യന്റെ മനോഭാവത്തിനു മാറ്റം വരുത്തണം.എവിടെ ഒരു യുദ്ധമൊ വര്‍ഗീയ ലഹളയൊ ഉണ്ടാവുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്‌ കുട്ടികളാണല്ലോ?പേന പിടിയ്ക്കേണ്ട കൈകളില്‍ മാരകായുധങ്ങള്‍ പിടിക്കുന്നകുട്ടികള്‍ നിങ്ങളുടെ മക്കളാേണെങ്കിലോ? ബാലവേലക്കെതിരെ ശബ്‌ ദമുയര്‍ത്തുന്നവരുടെ വീടുകളില്‍പോലും കുട്ടികളെ കൊണ്ട്‌ പണിയെടുപ്പ്പ്പിക്കുന്നു.
കുട്ടികള്‍ക്ക്‌ വളര്‍ത്തുനായയുടെ വില പോലുംകല്‍പ്പിക്കാത്ത ഈലോകത്ത്‌ ഇവര്‍ക്കും ജീവിക്കാന്‍ അവകാശമില്ലേ?........പ്രതികരിക്കൂ....



ചിക്കു മോള്‍,ഗീതു,സുധന്യ.

Tuesday 11 December 2007

ഉദയനാണ്‌ താരം

ഇത്‌ കൊടുക്കാന്‍ വൈകിയ ബ്ലോഗ്‌ വിശേഷമാണ്‌.
ഉദയന്‍ ആരെന്നാവും. ഞങ്ങളെ ബ്ലോഗുലകത്തിലേയ്ക്ക്‌ കൈപിടിച്ചുകൊണ്ടുവന്ന ഞങ്ങളുടെ ഉദയന്‍ ചേട്ടന്‍.ഒരു നല്ല എഴുത്തുകാരനായ ഇദ്ദേഹം പുതിയ കാര്യങ്ങളെ കണ്ടറിയുകയും മറ്റുള്ളവര്‍ക്ക്‌ പകര്‍ന്നുതരികയും ചെയ്യുന്നു.ഡി.പി.ഐ. യിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം ഇന്റര്‍നെറ്റ്‌ കഫേയില്‍ പോയാണ്‌ സൈബര്‍ ലോകത്തിന്റെ സാധ്യതകളെ തിരിച്ചറിയുന്നത്‌.കലാകൌമുദി,മലയാളം തുടങ്ങിയ വാരികകളിലും ഗ്രന്ഥാലോകത്തിലും മറ്റും ഇദ്ദേഹം ലേഖനങ്ങള്‍ എഴുതുന്നുണ്ട്‌. തെറ്റാടി എന്ന പ്രസിദ്ധീകരണവും ചേട്ടന്റേതാണ്‌. അറിയപ്പെടാന്‍ ആഗ്രഹിക്കാതെ നിസ്വാര്‍ത്ഥമായി സേവനങ്ങള്‍ ചെയ്യുന്ന ഉദയന്‍ ചേട്ടന്റെ ബ്ലോഗിലേക്ക്‌ പോകാന്‍ ദാ ഇവിടെ ക്ലിക്ക്‌ ചെയ്യൂ..http://thettadyblog.blogspot.com/

Monday 3 December 2007

അണ്ണാറക്കണ്ണനും തന്നാലായത്‌.....

ന്ന് ലോക വികലാംഗ ദിനം ഞങ്ങളുടെ സ്കൂളില്‍കാഴ്ചക്കുറവുള്ളവരും കേള്‍വി ഇല്ലാത്തവരും സംസാര വൈകല്യമുള്ളവരും ബുദ്ധിവൈകല്യമുള്ളവരുമായ കുറച്ചു കൂട്ടുകാരുണ്ട്‌. അവരെ കളിയിലൂടെ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ശ്രീകല ടീച്ചറും. ഈ കൂട്ടുകാര്‍ക്ക്‌ പലകഴിവുകളും ഉണ്ട്‌. കഥയെഴുതും,പാട്ടുപാടും,കവിതയെഴുതും,ചിത്രം വരയ്ക്കും...പഴഞ്ചൊല്ല് ശേഖരിക്കും,കടങ്കഥകള്‍ പറയും അങ്ങനെ അങ്ങനെ............അവര്‍ക്കുവേണ്ടിയിതാ ഞങ്ങളുടെ ബ്ലോഗിന്റെ ഒരു ഭാഗം.

കവിത
തത്ത
തത്ത്‌ തത്തി തത്തി നടക്കുംതത്തമ്മക്കിളിയേ
നിന്റെപിഞ്ചുകാലില്‍ മുള്ള്‌ കൊള്ളും പഞ്ചാരക്കിളിയേ
തുമ്പപ്പൂവിന്റെ സുഗന്ധ വേദന ചെല്ലത്തത്തേ
എന്റെ പുന്നാരത്തത്തേആകാശത്ത്‌ പറന്നീടുന്ന ചെല്ലത്തത്തേ
നിന്റെ വീട്‌ എവിടെയാണ്‌?
വയല്‍ പാടങ്ങളില്‍ പാറിനടക്കുന്ന
നെല്ലുകള്‍ കൊത്തിക്കളിക്കുന്ന തത്തമ്മസുന്ദരി
തത്തമ്മേ അല്ല്ലയോ സുന്ദരി തത്തമ്മേ
അക്ഷരശ്ലോകം അറിഞ്ഞീടുന്ന വയമ്പാണല്ലോ
കൈനോക്കിജാതകം ചൊല്ലുന്ന തത്തമ്മേ
നിന്നുടെ കഴിവ്‌ എവിടെയാണ്‌?
കൊത്തി കൊത്തി നടന്നീടുന്നൊരു
പച്ചപ്പനം തത്തേ
നിന്നുടെ ഭംഗിക്കെന്തൊരു ചന്തം
അരുമയാണല്ലോ നിന്നുടെ അഭയമാണല്ലോ
വയല്‍പ്പാടങ്ങളില്‍ കൂട്ടം കൂടി
പാറിനടക്കും തത്തമ്മേ
നിന്നുടെ പാട്ടുകള്‍ ഒന്ന് പാടാമോ
നിന്റെ ഈണം പകര്‍ന്നു തരാമോ
സുന്ദരി തത്തേ
തുള്ളിത്തുള്ളി കളിക്കുന്ന അരുമത്തത്തേ
എന്നുടെ അരുമത്തത്തേ

-അഖില.വി.എസ്‌-

Saturday 1 December 2007

പ്രകൃതിയും മനുഷ്യനും

മനുഷ്യനും വീടും
ഗുഹകള്‍-ഏറുമാടങ്ങള്‍-വീടുകള്‍

‍നായാടി നടന്നപ്പോള്‍ ദേഹ രക്ഷയ്ക്കായി ഗുഹയില്‍ അഭയം തേടിയ മനുഷ്യര്‍ ഫ്ലാറ്റുകളും ബഹുനില സൌധങ്ങളും പണിഞ്ഞ്‌ വീട്‌ എന്നത്‌ കച്ചവടമാക്കി മാറ്റിയിരിക്കുന്നു.
വാസ്തുശാസ്ത്രം:-വീടിനെയും വസ്തുവിനെയും കുറിച്ച്‌ പഠിക്കുന്ന ശാഖ.പണ്ടത്തെ നാലുകെട്ടുകള്‍ ഇപ്രകാരം നിര്‍മിച്ചിരിക്കുന്നു.വീടു നിര്‍മാണത്തിനുള്ള പുരയിടം വാസ്തുപുരുഷമണ്ഡലമായി കണക്കാക്കുന്നു.വസിക്കുന്നതേതോ അതാണു വാസ്തു.വാസ്‌ എന്ന ധാതുവില്‍ നിന്നും ഇത്‌ ഉണ്ടായിരിക്കുന്നു.
വാസ്തുശാസ്ത്രത്തില്‍ മൂര്‍ത്തികള്‍ക്കും അവരുടെ സ്വഭാവങ്ങള്‍ക്കും ഒക്കെ പങ്കുണ്ട്‌.
കിഴക്കോട്ടും വടക്കോട്ടും ചരിഞ്ഞ ഭൂമിയാണ്‌ വീടു നിര്‍മ്മിക്കാന്‍ ഉത്തമം.വാസ്തുശാസ്ത്ര തത്ത്വങ്ങളാണ്‌ വാസ്തുശാസ്ത്രത്തിന്റെ ആധാരം.ഓരോ തത്ത്വങ്ങളുടെയും പ്രാധാന്യങ്ങളും തത്ത്വം ലംഘിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.
ചെറു പ്രാണികള്‍ പോലും തങ്ങളുടെ വീടുകള്‍ മനോഹരമാക്കുന്നു.
വ്യക്തിസ്വാതന്ത്ര്യം അതിന്റെ പരകോടിയില്‍ അനുഭവിക്കുന്നത്‌ പാര്‍പ്പിടത്തിലാണ്‌.സദാചാരമൂല്യങ്ങള്‍ തിരിച്ചറിയുന്നതും വ്യക്തിത്ത്വരൂപീകരണത്തിനുസഹായകമായ ഘടകങ്ങള്‍ ലഭ്യമാകുന്നതും പാര്‍പ്പിടങ്ങളില്‍ നിന്നുമാണ്‌.
ഉപവിഷയങ്ങള്‍
മനുഷ്യനും സംസ്കാരങ്ങളും
സസ്യങ്ങളുടെ ഉപയോഗങ്ങള്‍
ആഹാരം
അലങ്കാരം
വസ്ത്രം
പാര്‍പ്പിടം
വീടും പരിസരവും
മണ്ണൊലിപ്പു തടയല്‍
ഔഷധം
കാലാവസ്ഥ നിയന്ത്രണം

പ്രകൃതി വരും തലമുറയ്ക്കുകൂടിയുള്ളതാണ്‍`.................................മനുഷ്യനും ഗൃഹോപകരണങ്ങളുംശാരീരികാധ്വാനം കുറച്ച്‌ അല്ലെങ്കില്‍ ഒഴിവാക്കിക്കൊണ്ട്‌ സമയലാഭത്തോടെ മനുഷ്യജീവിതത്തെ ആയാസരഹിതമാക്കാന്‍ ഗൃഹോപകരണങ്ങള്‍ക്ക്‌ കഴിയുന്നു.പണ്ടുള്ളവയുടെ അതേ ധര്‍മ്മം നിര്‍വഹിക്കുകയും അതിസങ്കീര്‍ണമായ ഘടനയോടു കൂടിയവയുമാണ്‌ ഇന്നത്തെ ഗൃഹോപകരണങ്ങള്‍.സൃഷ്ടിയുടെ മാതാവാണ്‌ ആവശ്യം..................................സചേതന-അചേതനവസ്തുക്കള്‍ പരസ്പരപൂരകങ്ങളാണ്‌.അചേതന വസ്തുക്കളാണ്‌ ഭൂമിയിലെ സചേതനവസ്തുക്കള്‍ക്കും നിലനില്‍പ്പിനു വേണ്ട സഹായം നല്‍കുന്നത്‌.മനുഷ്യന്‍ അവന്റെ ആവശ്യത്തിനായുപയോഗിക്കുന്ന ഓരോ വസ്തുവും അവന്‌ പ്രിയപ്പെട്ടതും സചേതനവും ആയിരിക്കും.വ്യാപാരഘടകങ്ങളെക്കാള്‍ വളര്‍ത്തു ജീവികള്‍ ആഹ്ലാദവും ആശ്വാസവും പകരുന്നു.കാല്‍നൂറ്റാണ്ടിനു മുമ്പ്‌ പക്ഷിമൃഗാദികള്‍ കേരളത്തില്‍ വ്യാപാരഘടകമായി.വലിപ്പച്ചെറുപ്പം നോക്കാതെ പറഞ്ഞാല്‍ മനുഷ്യനില്ലാത്ത ഒട്ടേറെ സിദ്ധികള്‍ ജീവികള്‍ക്കുണ്ട്‌.ആദായം,കൌതുകം,സ്നേഹം,വ്യവസായം,സാഹസങ്ങള്‍,കുറ്റാന്വേഷണം എന്നിവയ്ക്കായി ജീവികളെ വളര്‍ത്തുന്നുണ്ട്‌,ആനയെ മനുഷ്യര്‍ ബുദ്ധി കൊണ്ട്‌ കീഴ്‌പ്പെടുത്തുന്നു.മൃഗപരിപാലനത്തോടൊപ്പം ചികിത്സയും വേണം.പക്ഷികള്‍ക്ക്‌ ഗഗനവിശാലത തന്നെയാണിഷ്ടം.അപകടത്തില്‍ നിന്നു രക്ഷിച്ച മനുഷ്യനെ പിരിയാത്ത പക്ഷികളുമുണ്ട്‌.
- ഗൌതംവ്യാസ്‌