Monday 23 June 2008

ഇനിയും കളഞ്ഞില്ലേ പുകയുന്ന ചാത്തനെ!



ങ്ങള്‍ ജൂണ്‍ 23-ന്‌ പുകയിലവിരുദ്ധ ദിനം ആചരിച്ചു.പുകയില ഉപയോഗിക്കുകയില്ലെന്ന്‌ അസംബ്ലിയില്‍ പ്രതിജ്ഞ ചെയ്തു.പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും പ്രദര്‍ശിപ്പിച്ചു.പുകവലിക്കുന്നവരുടെ പ്രതീകാത്മകമരണം ഞങ്ങള്‍ ചിത്രീകരിച്ചു.
-കുട്ടികള്‍ നടത്തിയ ലഹരിവിരുദ്ധ റാലിയില്‍ നിന്ന്.

-10 എ യിലെകുട്ടികള്‍

'നൂറു വായന നൂറുമേനി'


ങ്ങള്‍ വായനാദിനം ആചരിച്ചത്‌ വ്യത്യസ്തമായാണ്‌ നൂറുകൂട്ടുകാര്‍ നൂറുപുസ്തകങ്ങള്‍ വായിച്ച്‌ നൂറ്‌ ആസ്വാദനക്കുറിപ്പുകള്‍ എഴുതിവന്നു നൂറുവായന നൂറുമേനി എന്ന പേരില്‍ ഇവ സ്കൂളില്‍ പ്രദര്‍ശിപ്പിച്ചു പടവുകള്‍.മലയാള ഭാഷയുടെ വികാസപരിണാമങ്ങളിലൂടെ ഒരു യാത്ര. രാമചരിതം മുതല്‍ ഈ കാലഘട്ടം വരെയുള്ള പ്രധാനപ്പെട്ട പുസ്തകങ്ങള്‍ പ്ര്ദര്‍ശിപ്പിച്ചു. സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും ആസ്വാദനക്കുറിപ്പുകള്‍ വായിക്കുകയും പുസ്തക പ്രദര്‍ശനം കാണുകയും ചെയ്തു.

Thursday 12 June 2008

വീട്ടിലൊരു കാവ്‌

ജൂണ്‍ 5 പരിസ്ഥിതി ദിനത്തിന്‌ ഞങ്ങള്‍ പുതിയൊരു പ്രവര്‍ത്തനത്തിന്‌ തുടക്കം കുറിച്ചു.'മണ്ണ്‌ നിരീക്ഷണം'. നാല്‍പതോളം കുട്ടികളുടെ അര സെന്റില്‍ കുറയാതെ സ്ഥലം വേലികെട്ടി തിരിക്കുന്നു. ആ ഭാഗത്തെ മണ്ണിനേയും അവിടെയുണ്ടാകുന്ന മാറ്റത്തേക്കുറിച്ചും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പഠനം. ആ മണ്ണിലുണ്ടാകുന്ന സസ്യങ്ങള്‍ മറ്റ്‌ ജീവികള്‍ ഇവയൊക്കെ പഠനത്തിന്‌ വിധേയമാക്കും. മണ്ണിന്റെ മാറ്റവും നിരീക്ഷിക്കും. ഇതെല്ലാം കുറിചു വയ്ക്കുകയും ചെയ്യും. ഒരു പ്രത്യേക സ്ഥലത്തുണ്ടാകുന്ന ആവാസവ്യവസ്ഥയെക്കുറിച്ച്‌ അറിയുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.ഇതിന്റെ തുടക്കമായി ജൂണ്‍ 6- ന്‌ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

ആദരാഞ്ജലികള്‍.


നെടുമങ്ങാടിന്റെ നാട്ടുമൊഴിക്കാരന്‍ ഒരോര്‍മ്മയായി. ചൊവ്വാഴ്ചഅന്തരിച്ച കഥാകാരന്‍, പി എ ഉത്തമന്‍ . നെടുമങ്ങാടിന്റെ സാമൂഹിക സാസ്കരിക രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു അദ്ദേഹം. ഞങ്ങളുടെ സ്കൂളില്‍ നടത്തിയിരുന്ന പല സാഹിത്യ ശില്‍പ്പ ശാലകളിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ വലുതായിരുന്നു.'വെള്ളി മീനും കുട്ടികളും' എന്ന അദ്ദേഹത്തിന്റെ സുന്ദരമായ കഥയ്ക്ക്‌ ഞങ്ങള്‍ ആസ്വാദനം തയ്യാറാക്കി.'ഇടവഴി' എന്ന ഞങ്ങളുടെ പ്രിന്റ്‌ മാഗസീനില്‍ പ്രസിദ്ധീകരിചിട്ടുണ്ട്‌. നെടുമങ്ങാടിന്റെ നാട്ടുമൊഴിവഴക്കത്തില്‍ എഴുതിയ'ചാവൊലി' എന്ന നോവലിനേയും കൂടി അടിസ്ഥാനമാക്കിയാണ്‌'നെടുമങ്ങാടിന്റെ വായ്മൊഴി വഴക്കം' എന്ന പേരില്‍ ഞങ്ങള്‍ പ്രോജക്ട്‌ ചെയ്യ്‌തത്‌.ഇനി ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂട്ടായി ഉത്തമന്‍ സാറില്ല................