Pages

Tuesday, 7 June 2011

വേനല്‍ മഴയായി...


മെയ്5,6 തീയതികളില്‍ ഞങ്ങളുടെ സ്കൂളില്‍ പല വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്യാംപ് നടന്നു.രസതന്ത്രവര്‍ഷവുമായി ബന്ധപ്പെട്ട് ശാസ്ത്ര പരീക്ഷ ഞങ്ങളോടെയായിരുന്നു തുടക്കം.ശാസ്ത്രസാഹിത്യപരിഷത്ത് അംഗമായ ഹരികൃഷ്ണന്‍ ചേട്ടനാണ് രസകരമായ രസതന്ത്രത്തിലേക്ക് ഞങ്ങളെ കൊണ്ടു പോയത്.
മാജിക്കിന്റെ മായക്കാഴ്ചയിലേക്ക് ഞങ്ങളെ കൊണ്ടു പോയത് സുരേഷന്‍ ചേട്ടനാണ്.സതീശന്‍ പന്തലക്കോട് നാടന്‍ പാട്ടിന്റെ ഈണവും താളവും നല്‍കി.
ഇംഗ്ലീഷിന്റെ സര്‍ഗാത്മകരചനയിലേക്ക് ഞങ്ങളെ നയിച്ചത് അധ്യാപകരായ ഗിരിജടീച്ചറും ഫാത്തിമടീച്ചറും ആണ്.
വേണുസാര്‍ ഗണിതം കൗതുകമുള്ളതാക്കി തീര്‍ത്തപ്പോള്‍ കാര്‍ട്ടൂണ്‍ വരകളിലേക്ക് ഞങ്ങളെ എത്തിച്ചത് അഭിലാഷ് ചേട്ടനാണ്.ഞങ്ങള്‍ നന്നായി ആസ്വദിച്ച ഒരു ക്യാംപായിരുന്നു അത്.

No comments:

Post a Comment