Friday, 25 July 2025

ലോക മുങ്ങിമരണ പ്രതിരോധ ദിനം


   മുങ്ങിമരണ പ്രതിരോധ ക്യാമ്പയിൻ ജീവനം- ജീവനോട് ജാഗ്രതയുടെ യുദ്ധം -ഭാഗമായി പ്രത്യേക അസംബ്ലി, പ്രതിജ്ഞ ഇവ നടത്തി. ദിവസത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും അപകടങ്ങൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അസംബ്ലിയിൽ എച്ച്. എം.ബീന ടീച്ചർ കുട്ടികളോട് സംസാരിച്ചു.



 

Wednesday, 23 July 2025

പതിപ്പ് പ്രകാശനം

 വായന മാസാചരണത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പിനേയും മറ്റ് സൃഷ്ടികളെയും ഉൾപ്പെടുത്തി തയ്യാറാക്കിയ പതിപ്പ് എച്ച് എം ബീന ടീച്ചർ പ്രകാശനം ചെയ്തു.

 


സെമിനാർ

 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി മഞ്ഞ് :എംടിയുടെ നോവലിലെ ഭാവകാവ്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ നടത്തി.



 

Monday, 21 July 2025

ചാന്ദ്രദിനാചരണം

 ഈ വർഷത്തെ ചാന്ദ്രദിനത്തോടനുബന്ധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഷെഹിൻ മുഹമ്മദ് വിദ്യാർത്ഥികൾക്കായി ഒരു ഡെമോൺസ്ട്രേഷൻ ക്ലാസ് നടത്തി. കൂടാതെ ,ചാന്ദ്രപ്പാട്ട് .ദൃശ്യാവിഷ്കാരം സ്കിറ്റ് ,കവിത ,ക്വിസ് പ്രസംഗം, കവിതലാപനം ഇവയും, കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന മോഡലുകളുടെ പ്രദർശനവും നടത്തി.


 


വായനോത്സവം

 അഖിലകേരള വായന മത്സരത്തിന്റെ ഭാഗമായി സ്കൂൾതല വായനോത്സവം നടത്തി.



Thursday, 17 July 2025

ഉണർവ്

 കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രോഗ്രാം ഉണർവ് ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തി നെടുമങ്ങാട് എസ് എച്ച് ഓ ജയചന്ദ്രൻ സാർ വളരെ സരസമായി ക്ലാസ് നയിച്ചു.




 

വാങ്മയം

 പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വാങ്മയം -ഭാഷാ പ്രതിഭാ പരീക്ഷ എൽ പി , യു പി ,എച്ച് എസ് വിഭാഗം കുട്ടികൾക്ക് നടത്തി.