തരിശു ഭൂമികള്‍
നമുക്കെന്നാലിന്നു തരിശിന്റെ കാലമല്ലോ
വയലിന്‍റെ നിലവിളി കാതടപ്പിക്കുന്നു
മണ്ണിന്‍റെ ഓര്‍മകള്‍ യാത്രയായി
പട്ടിണി കൊണ്ട് സഹിക്കവയ്യാതെ
പുലമ്പുന്നു കര്‍ഷകര്‍ നമ്മളോട്
പാടങ്ങള്‍ വിടചൊല്ലി മാഞ്ഞുപോയി
മണ്ണിന്‍റെ മണവും നശിച്ചുപോയി
അന്നമില്ലാതലയുന്നു ഞങ്ങള്‍
ഞങ്ങളീ പാവം കൃഷി പണിക്കാര്‍
അതുചൊല്ലി അവരങ്ങു പോയിമറയുമ്പോള്‍
ഒരിടത്തു തേങ്ങുന്ന പിഞ്ചു ബാല്യങ്ങള്‍
മാനവന്‍ തന്‍ ചതിയില്‍ മാറുന്നു വയലുകള്‍
ശൂന്യമായുള്ളോരാ തരിശുഭൂമി
ബോധി S K(9 C)
നമുക്ക് തിരിച്ചുവരാം!!
ReplyDeleteകവിത നല്ലതാണ് കേട്ടോ!
sir we will try our best
ReplyDelete