കഥയില്‍ നിന്നും, കവിതയില്‍ നിന്നും തിരക്കഥയും നാടകവും രൂപപ്പെടുത്തിക്കൊണ്ടാണ് ഞങ്ങളുടെ സ്കൂളില്‍ സാഹിത്യശില്‍പശാല നടന്നത്.രൂപപ്പെടുത്തിയ നാടകം അപ്പോള്‍ തന്നെ അവതരിപ്പിക്കുകയും ചെയ്തു.നാടകരചനയ്ക്കും, അവതരണത്തിനും ഞങ്ങള്‍ക്കു കൂട്ടായി നിന്നത് നാടകകൃത്തും അഭിനേതാവുമായ വിനീഷ് കളത്തറയാണ്. തിരക്കഥയെക്കുറിച്ചും സിനിമയെക്കുറിച്ചും ഞങ്ങള്‍ക്കറിവു പകരാന്‍ മനോജേട്ടനും. കഥയെക്കുറിച്ചു കൂടുതല്‍ ഞങ്ങളോട് പറഞ്ഞത് പ്രശസ്ത ചെറുകഥാകൃത്ത് P.K.സുധിയായിരുന്നു.
Monday, 27 September 2010
Wednesday, 22 September 2010
സ്വതന്ത്രസോഫ്റ്റ് വെയര്‍ ദിനാചരണവും,ഐ.റ്റി.മേളയും
കുട്ടികൾ ക്ലാസുകൾ നയിക്കുന്നു. |
സ്വതന്ത്രസോഫ്റ്റ് വെയറിന്റെ പ്രാധാന്യം,വിവരവിനിമയ സാങ്കേതിക വിദ്യയിലധിഷ്ഠതമായ വിദ്യാഭ്യാസം ഇവയെക്കുറിച്ച് രക്ഷകര്‍ത്താക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തിക്കൊണ്ടാണ് കരിപ്പൂര്‍ ഹൈസ്കുളില്‍ സ്വതന്ത്രസോഫ്റ്റ് വെയര്‍ ദിനം ആചരിച്ചത്.സ്വതന്ത്രസോഫ്റ്റ് വെയര്‍ ഗാനമടങ്ങിയ പ്രസന്റേഷന്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് H.M കുമാരി കെ.പി.ലത പരിപാടി ഉത്ഘാടനം ചെയ്തു.സ്വതന്ത്രസോഫ്റ്റ് വെയര്‍ 'എന്ത്? എങ്ങനെ? എന്തിന്?' എന്ന വിഷയത്തില്‍ ശ്രീ.ജീജോ കൃഷ്ണന്‍ ക്ലാസ്സ് നയിച്ചു.ജിയോജിബ്ര,കാത്സ്യം ഓള്‍ഡ്,ഗെമിക്കല്‍,കെ-സ്റ്റാര്‍സ്,മാര്‍ബിള്‍ എന്നീ വിഷയാനുബന്ധ സോഫ്റ്റ് വെയറുകള്‍ ഉദ്ദേശ്യാധിഷ്ഠിതമായി ക്ലാസുകള്‍ നയിച്ചത് അഭിരാജ്,അജയ്,രേഷ്മ,രശ്മി,രഹ്ന,ഷിഹാസ്,അരുണ്‍,പ്രമോദ് എന്നീ വിദ്യാര്‍ത്ഥികളാണ്.
ഗണിതം ഉത്സവമാക്കി കരിപ്പൂര്‍ ഗവ.ഹൈസ്കൂള്‍
ചാര്‍ട്ട് പ്രദര്‍ശനം,സെമിനാര്‍,ഗണിത സോഫ്റ്റ് വെയറുകള്‍ പരിചയപ്പെടുത്തല്‍,ഗണിതപ്രശ്നോത്തരി,ഒറിഗാമി പഠനം ഇവയൊക്കെയായി ഞങ്ങള്‍ ഗണിതപഠനം ഉത്സവമാക്കി.ഗണിതവും മറ്റു വിഷയങ്ങളും,ഗണിതവും അളവുതൂക്കങ്ങളും,കലയും ഗണിതവും,ഗണിതം നിത്യജീവിതത്തില്‍,ഗണിതശാസ്ത്രജ്ഞന്മാര്‍ എന്നീ വിഷയങ്ങളില്‍ അല്‍നൗഫി,സംഗീത,മഞ്ജിമ,സൂരജ്,അഭിരാജ്,അജയ്,......എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ഡോ.ജിയോ,ജിയോജിബ്ര എന്നീ ഗണിത സോഫ്റ്റ് വെയറുകള്‍ പരിചയപ്പെടുത്തിയത് അഭിരാജ്,അശ്വതിബാബുവും അനന്തുവും. വിഷ്വല്‍ പ്രസന്റേഷനിലൂടെ പ്രശ്നോത്തരി നയിച്ചത് നിതിനും അഭിനുവും.ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകനായ ശ്രീ.പ്രശാന്ത് ഒറിഗാമി ശില്പശാല നടത്തി.
Tuesday, 14 September 2010
ഐ റ്റി മേള
ഞങ്ങളുടെ സ്കൂളില്‍ ഐ.റ്റി മേള 6,8,13 തീയതികളില്‍ നടത്തി . 6 മത്സരങ്ങളാണുണ്ടായിരുന്നത്.ഡിജിറ്റല്‍ പെയിന്റിംഗിന് ഉത്സവം എന്ന വിഷയമാണ് ലഭിച്ചത്.45പേ൪ പങ്കെടുത്തു.നാലു പേ൪ സമ്മാനാ൪ഹരായി.പ്രസന്റേഷന്‍ മത്സരത്തിന് പരിസ്ഥിത മലിനീകരണവും പോസ്റ്റ൪ മത്സരത്തിന് ഓസോണ്‍ ദിനവുമായിരുന്നു വിഷയം.15ലധികം കുട്ടികള്‍ പങ്കെടുത്തു . മലയാളം ടൈപ്പിംഗ് ആവേശം തുടിക്കുന്ന മത്സരമായിരുന്നു . അനന്ദുവും അഭിരാജും തമ്മില്‍ കടുത്ത മത്സരമാണുണ്ടായത്.ഐ.റ്റി ക്വിസ് ഒരു മത്സരത്തേക്കാളേറെ ഞങ്ങളില്‍ അറിവു പക൪ന്നു,.
Subscribe to:
Posts (Atom)