Friday 21 June 2024

 ഫിലിം ക്ലബ്ബ് ,സ്കൂൾ ന്യൂസ് ക്ലബ്ബ് ഇവയുടെ ലോഗോ പ്രകാശനം മുൻ വിദ്യാർഥിയും ലോഗോ ഡിസൈനറുമായ മാസ്റ്റർ ജിതിൻ രാജ് നിർവഹിച്ചു.





Thursday 20 June 2024

യോഗ പരിശീലന ക്ലാസ്

  ഡോക്ടർ നൗഷാദ്, ഡോക്ടർ സുബിന എന്നിവരുടെ നേതൃത്വത്തിൽ ആയുഷ് മെഡിക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലന ക്ലാസ് നടത്തി .എട്ടാം ക്ലാസ് വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കാളികളായി.








Wednesday 19 June 2024

വായനാദിനം ,വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

 വായനാദിനാചരണം ,വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ഇവയ്ക്ക് പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എച്ച് എം ബീന ടീച്ചർ സ്വാഗതം ആശംസിച്ചു വിദ്യാരംഗത്തിന്റെ ഉദ്ഘാടനം സ്കൂൾ  ലൈബ്രറിയിൽ നിന്നും കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച 9 ബി യിലെ വിദ്യാർത്ഥിനികളായ സൂര്യ ,വർണ്ണന ഇവർ ചേർന്ന് നിർവഹിച്ചു .എച്ച് എസ് വിഭാഗം കുട്ടികളുടെ വീഡിയോ പ്രദർശിപ്പിച്ചു. പുസ്തക പരിചയം ഗ്രൂപ്പ് സോങ് ,ഡാൻസ്, പ്രസംഗം മുതലായ പരിപാടികൾ അരങ്ങേറി. പ്രസ്തുത പരിപാടിക്ക് അധ്യാപകർ ,പിടിഎ അംഗങ്ങൾ ഇവർ ആശംസയും ,ആശ ടീച്ചർ നന്ദിയും രേഖപ്പെടുത്തി.










Thursday 13 June 2024

പേവിഷബാധ: ബോധവൽക്കരണ ക്ലാസ്

 പൂവത്തൂർ പ്രൈമറി ഹെൽത്ത് സെൻററിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പേവിഷബാധയ്ക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് നൽകി JPHN മാരായ അശ്വതി ,ഐശ്വര്യ ഇവർ ക്ലാസ് നയിച്ചു.





Wednesday 12 June 2024

എസ് പി സി പ്രവേശന പരീക്ഷ

 എസ് പി സി ജൂനിയർ കേഡറ്റ്സ് (2024-25) പ്രവേശന പരീക്ഷ ഐ ടി ലാബിൽ വച്ച് നടന്നു. പരീക്ഷയിൽ 65  കുട്ടികൾ പങ്കെടുത്തു. സി പി ഒ മാരായ ജിജു സാർ,സുനി ടീച്ചർ ഇവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി .




Friday 7 June 2024

അംഗീകാരം

ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയതിനുള്ള അംഗീകാരം ബഹു മന്ത്രി ജി ആർ അനിനിൽ നിന്നും ഏറ്റുവാങ്ങി 



Wednesday 5 June 2024

'കരിപ്പൂരിനൊപ്പം'

 കരിപ്പൂർ ഗവൺമെൻറ് ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപകകൂട്ടായ്മയായ'കരിപ്പൂരിനൊപ്പം' പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് ആവശ്യമായ ഫർണിച്ചറുകൾ നൽകി.പരിസ്ഥിതി ദിനാചരണത്തോടൊപ്പം കരിപ്പൂർ ഗവൺമെൻറ് ഹൈസ്കൂളിൽ പ്രസ്തുത അധ്യാപകർക്ക് അനുമോദനവും സ്നേഹാദരങ്ങളും അർപ്പിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.



പരിസ്ഥിതി ദിനാചരണം

 പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ നട്ടുകൊണ് പി ടി എ പ്രസിഡൻറ് ശ്രീ പ്രമോദ് ഉദ്ഘാടനം ചെയ്തുകുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് നെടുമങ്ങാട് യൂണിറ്റ് ശാസ്ത്ര സാഹിത്യപരിഷത്ത് പ്രസിഡൻറ് ശ്രീ ചന്ദ്രൻ ചെട്ടിയാർ, സെക്രട്ടറി ശ്രീ അജിത് എന്നിവർ ചേർന്ന് നയിച്ചു.പരിസ്ഥിതിദിന പ്രതിജ്ഞ പരിസ്ഥിതിദിന കവിതയുടെ ദൃശ്യാവിഷ്കാരം കവിതാലാപനം, വൃക്ഷത്തൈ നടീൽ, സ്കിറ്റ്, പോസ്റ്റർ പ്രദർശനം മുതലായവ നടത്തി








Monday 3 June 2024

സ്കൂൾ പ്രവേശനോത്സവം:

 കരിപ്പൂര് ഗവൺമെൻറ് ഹൈസ്കൂളിൽ പ്രവേശനോത്സവം നെടുമങ്ങാട് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പി വസന്തകുമാരി ഉദ്ഘാടനം ചെയ്തു.   പി ടി എ പ്രസിഡൻറ് ശ്രീ പ്രമോദ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വാർഡ് കൗൺസിലർമാരായ ശ്രീമതി. സംഗീത രാജേഷ്, ശ്രീമതി.സുമയ്യ മനോജ് എന്നിവർ സന്നിഹിതരായിരുന്നു.  ഒന്നാം ക്ലാസിൽ പുതുതായി പ്രവേശനം ലഭിച്ച കുട്ടികൾക്ക് നെടുമങ്ങാട് മുനിസിപ്പാലിറ്റി ബാഗും,കുടയും വിതരണം ചെയ്തു. പ്രീ പ്രൈമറി കുട്ടികൾക്ക് എബിലിറ്റി എയ്ഡ്സ് സെൻറർ പഠനോപകരണങ്ങൾ നൽകി. ,1994 പൂർവവിദ്യാർത്ഥി കൂട്ടായ്മ പഠനോപകരണങ്ങൾ നൽകി. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് അധ്യാപകനായ  ശ്രീ . സുധീർ നയിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ബീന കെ പി,എസ്എംസി ചെയർമാൻ ശ്രീ ലൈജു, എം പി ടി എ പ്രസിഡൻറ് ശ്രീമതി . ബിജി എസ് നായർ, യുവ എഴുത്തുകാരിയും കരിപ്പൂര് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ ശാലിനി എന്നിവർ സംസാരിച്ചു.