ശാന്തിഭൂഷണ്‍ ഹാര്‍ഡ് വെയര്‍ ക്ലാസ്സ് നയിക്കുന്നു. |
ഇന്റനെറ്റില്‍ നാം സന്ദര്‍ശിക്കേണ്ട പ്രധാന സൈറ്റുകള്‍ ഞങ്ങള്‍ അറിഞ്ഞു.ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് പ്രസന്റേഷന്‍ തയ്യാറാക്കാനും ഞങ്ങള്‍ പരിശീലിച്ചു.യു ട്യൂബില്‍ നിന്നും ഒരു വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നത് എങ്ങനെ എന്നറിഞ്ഞപ്പോള്‍ കൂട്ടുകാര്‍ക്ക് സന്തോഷമായി.സി.ഡി കോപ്പി ചെയ്യുന്നതിനും റൈറ്റ് ചെയ്യുന്നതിനും ഞങ്ങള്‍ K3Bയില്‍ പഠിച്ചു.ഉബുണ്ടുവിലെ ഇംഗ്ലീഷ് മലയാളം നിഘണ്ടു കൊള്ളാം.ജ്യാമിതീയ രൂപങ്ങളെക്കുറിച്ച് പഠിക്കുന്ന ജിയോജിബ്ര ഞങ്ങള്‍ പരിചയപ്പെട്ടു.
ഞങ്ങള്‍ക്ക് ഹാര്‍ഡ് വെയര്‍ ക്ലാസ്സ് എടുത്തത് സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും ആയ ശാന്തിഭൂഷണ്‍ ആണ്.സിസ്റ്റം യൂണിറ്റ് 'പൊളിച്ച് അടുക്കാന്‍'ഉള്ള ധൈര്യം ഞങ്ങള്‍ക്ക് ലഭിച്ചത് ശാന്തിച്ചേട്ടന്റെ ക്ലാസ്സു കൊണ്ടാണ്.
ഐ.റ്റി. ക്ലബ്ബ് അംഗങ്ങളുടെ ചുമതല എന്താണെന്ന് മനസ്സിലാക്കാനും ഈ പരിശീലനം ഞങ്ങളെ സഹായിച്ചു.
No comments:
Post a Comment