2011 രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും ശാസ്ത്ര സാഹിത്യപരിഷത്തിന്റെ രസതന്ത്രവണ്ടി വന്നു. ഒരു കൂട്ടം ശാസ്ത്ര വിദ്യാര്‍ത്ഥികളും അനേകം ശാസ്ത്രപരീക്ഷണങ്ങളുമായാണ്
രസതന്ത്രവണ്ടി വന്നത്. ഫിനോള്‍ഫ്തലിന്‍ ഉപയോഗിച്ച് ഒരു പേപ്പറില്‍ '2011 രസതന്ത്രവര്‍ഷം' എന്നെഴുതിക്കൊണ്ടുള്ള ഒരു പരീക്ഷണത്തോടെയാണ് അവരുടെ മാജിക്കുകള്‍ ആരംഭിച്ചത്. പൂവിന്റെ നിറം മാറ്റല്‍, വിവിധ നിറത്തിലുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച് വസ്തുക്കളുടെ നിറം മാറ്റുക എന്നിവയെല്ലാമായിരുന്നു അവരുടെ പരീക്ഷണങ്ങള്‍. 2011 രസതന്ത്രവര്‍ഷം ആഘോഷിക്കാനുള്ള പ്രധാന കാരണം മാഡം ക്യൂറിയാണ്. മാഡം ക്യൂറിയ്ക്ക് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചതിന്റെ 100ാം വര്‍ഷമാണിത്. ഈ വിഷയത്തെ അടിസ്ഥാനമാക്കി മാഡം ക്യൂറിയുടെ ജീവചരിത്രം അവര്‍ നാടകമായി അവതരിപ്പിച്ചു. വളരെ രസകരവും അതിശയിപ്പിക്കുന്നതുമായിരുന്നു അവര്‍ അവതരിപ്പിച്ച പരിപാടികള്‍. ഏകദേശം ഒന്നര മണിക്കൂറോളം അവര്‍ നമുക്കുവേണ്ടി പരിപാടികള്‍ അവതരിപ്പിച്ചു.
No comments:
Post a Comment