സ്കൂള്‍ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ 'പ്രകാശത്തെ വെല്ലു വിളിച്ച ഒരു ന്യൂട്രിനോയുടെ കഥ' എന്ന വിഷയത്തില്‍
വിവരങ്ങള്‍ പങ്കു വച്ചു.അജയ്.വി.എസ് ആണ് ഈ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്.സേണിലെ പരീക്ഷണങ്ങളെക്കുറിച്ചും ന്യൂട്രിനോ എന്ന കുഞ്ഞു കണത്തെ കുറിച്ചും അജയ് പറഞ്ഞു.ന്യൂട്രിനോയുടെ വേഗത പ്രകാശത്തെ
മറികടക്കുന്നു എന്ന ആദ്യ കണ്ടെത്തല്‍ വളരെ കോളിളക്കം
സൃഷ്ടിച്ചു.എന്നാല്‍ ശാസ്ത്രത്തിന്റെ സവിശേഷതയാണല്ലോ
ആവര്‍ത്തിച്ചുള്ള പരീക്ഷണങ്ങള്‍.അവസാനം പ്രകാശം തന്നെ ജയിച്ചു.അതോടൊപ്പം ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തവും.
No comments:
Post a Comment