ഞങ്ങള്‍ക്ക്
വ്യത്യസ്തമായ ഒരു അനുഭവമാണ്
ശനിയാഴ്ച്ച
Cartoon Animation
workshop-ല്‍
പങ്കെടുക്കാന്‍ കഴിഞ്ഞത്
ഞങ്ങള്‍7 പേര്‍ക്കാണ്.ലോകപ്രശസ്ത
ആസ്ത്രേലിയന്‍ കാര്‍ട്ടൂണിസ്റ്റും
അനിമേറ്ററുമായ ബ്രൂസ് പെറ്റി
പങ്കെടുക്കുമെന്ന് ആദ്യമേ
പറഞ്ഞിരുന്നു.
രാവിലെ
പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ
പി.വി.കൃഷ്ണന്‍
മാഷ് ക്ലാസെടുത്തു.മനുഷ്യമനസ്സ്
ഒരു തേനീച്ചക്കൂടു പോലെയാണെന്ന്
അദ്ദേഹം പറഞ്ഞു.നൂറുകണക്കിന്
അഭിരുചികളുടെ അറകള്‍. കല
ടെക്നോളജിയുടെ സാധ്യതയില്‍
ചെയ്യാന്‍ കഴിയുന്ന പുതുതലമുറയെ
അദ്ദേഹം
അഭിനന്ദിച്ചു.ഗ്രാഫിക്
കമ്മ്യൂണിക്കേഷന്‍ വെറുമൊരു
തമാശയല്ല സാമൂഹികപ്രാധാന്യമുള്ളതാണ്.നാം
വരയ്ക്കുന്ന ഓരോന്നിന്റെയും
keylines നാം
കണ്ടെത്തി വരയ്ക്കണമെന്ന്
അദ്ദേഹം പറഞ്ഞു.വ്യക്തി,സ്ഥലം,പ്രശ്നം,വാര്‍ത്തകള്‍
ഇവയ്ക്കു മുന്നില്‍ നിരന്തരം
തുറന്നിരിക്കുന്ന കണ്ണുകള്‍
നമുക്കുണ്ടായിരിക്കണം.
കുട്ടികളുടെ
അനിമേഷന്‍ കണ്ട് ആസ്വദിച്ച
സുജിത്ത്ചേട്ടന്‍
(കേരളാകൗമുദിയിലെ
കാര്‍ട്ടൂണിസ്റ്റ്)
കൊച്ചുകാര്യങ്ങളുടെ
തമ്പുരാക്കന്മാര്‍
എന്നാണ്
ഞങ്ങളെ വിശേഷിപ്പിച്ചത്.വക്രതയുടെ
ലാവണ്യം വിഷ്വല്‍സിന്റെ
ശക്തി എന്നിവയെക്കുറിച്ച്
അദ്ദേഹം സംസാരിച്ചു.
പട്ടം
പറത്തി മിന്നലിന്റെ
ശക്തിയെക്കുറിച്ച് പഠിച്ച
ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍
ഒരു നല്ല കാര്‍ട്ടൂണിസ്റ്റു
കൂടിയായിരുന്നു എന്നത്
ഞങ്ങള്‍ക്ക്
പുതിയ
അറിവായിരുന്നു.അദ്ദേഹത്തിന്റെ
'Join or die' എന്ന
കാര്‍ട്ടൂണ്‍
വളരെ
വ്യത്യസ്തമായിരുന്നു.ശങ്കര്‍,അബു
എബ്രഹാം എന്നിവരുടെ കാര്‍ട്ടൂണുകള്‍
മുതല്‍ ഇന്നത്തെ കാര്‍ട്ടൂണുകളില്‍ എത്തി നില്‍ക്കുന്ന
ചരിത്രമാണ്
ചേട്ടന്‍ slide
presentation-ലൂടെ
ഞങ്ങളുമായി പങ്കു വെച്ചത്.ഉച്ച
കഴിഞ്ഞ് അങ്കിള്‍ ബ്രൂസ്
ഞങ്ങളോടൊപ്പം കൂടി(ബ്രൂസ്
പെറ്റിയെ അങ്ങനെയാണ്
വിളിക്കേണ്ടത്.അദ്ദേഹത്തിന്റെ
നാട്ടിലൊന്നു തന്നെ സാര്‍
എന്ന വാക്കൊന്നും
ഉപയോഗിക്കില്ല.അധ്യാപകരെ
പോലും പേരു ചൊല്ലി വിളിക്കാം.ഞങ്ങള്‍
ഇവിടെ അങ്ങനെ വിളിച്ചാല്‍?)
ഞങ്ങളുമായി
സംസാരിക്കാനാണ് അദ്ദേഹം
കൂടൂതല്‍ സമയം
ചെലവഴിച്ചത്.കാര്‍മലിലേയും
,കോട്ടണ്‍ഹില്ലിലെയും
പെണ്‍കുട്ടികള്‍
ഇംഗ്ലീഷില്‍
തുരുതെരെ ചോദ്യങ്ങള്‍
ഉന്നയിച്ചപ്പോള്‍ ഞങ്ങള്‍
ആദ്യം
ഒന്നു
അമ്പരുന്നു.പിന്നെ
ഞങ്ങളും ഇംഗ്ലീഷില്‍ വച്ചു
കാച്ചിയില്ലേ.
അങ്കിള്‍
ബ്രൂസിനോട് (മലയാളത്തില്‍
ചോദിച്ചാല്‍ വിവര്‍ത്തനം
ചെയ്യാന്‍ അവിടെ ആളുണ്ടായിരുന്നെങ്കിലും
അപ്പോള്‍ ഞങ്ങള്‍ക്ക്
ഇംഗ്ലീഷില്‍
ചോദിക്കാനാണ് തോന്നിയത്.)ഞങ്ങളുടെ
നിസാരചോദ്യങ്ങള്‍ പോലും വളരെ
ഗൗരവമായി കേട്ട് എത്ര
ശ്രദ്ധയോടും,വിശദമായുമാണ്
82കാരനായ
അട്ടദ്ദേഹം മറുപടി പറഞ്ഞത്.ശശി
തരൂര്‍ എം.പിയാണ്
കുട്ടികള്‍ക്ക് സമ്മാനദാനം
നടത്തിയത്.ബ്രൂസ്
അങ്കിളിന്റെ ഓട്ടോഗ്രാഫ്
വാങ്ങാന്‍ ഞങ്ങള്‍
മറന്നില്ല.കാര്‍ട്ടൂണിനാല്‍
ഒരു ഓട്ടോഗ്രാഫ് അല്ലെങ്കില്‍
ഒരു ഓര്‍മ്മച്ചെപ്പ്.
ബ്രൂസ്
പെറ്റിയുടെ 1976-ലെ
ഓസ്കാര്‍ അവാര്‍ഡ് നേടിയ
Leisure.part1
part2
Ajay,Pramod,Arun,Ananthu,Shihas,Muhammad Sahad,Anukuttan
Ajay,Pramod,Arun,Ananthu,Shihas,Muhammad Sahad,Anukuttan
No comments:
Post a Comment