Friday, 12 October 2012

രക്ഷകര്‍ത്തൃദിനത്തില്‍ ഐ.സി.റ്റി ബോധവല്‍ക്കരണം



   കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ രക്ഷകര്‍ത്തൃദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താക്കള്‍ക്ക് ഐ.റ്റി അധിഷ്ടിത പഠന സോഫ്റ്റ് വെയറുകള്‍ പരിചയപ്പെടുത്തി.ജ്യോതിശാസ്ത്ര പഠനത്തിനു സഹായിക്കുന്ന സ്റ്റെല്ലേറിയം,ഗണിതപഠനം രസകരമാക്കുന്ന ജിയോജിബ്ര,അനിമേഷന്‍ സോഫ്റ്റ് വെയറായ ടൂപ്പി 2D അനിമേഷന്‍ എന്നിവയാണ് കുട്ടികള്‍
അച്ഛനമ്മമാര്‍ക്ക് പരിചയപ്പെടുത്തിയത്.സ്വതന്ത്രസോഫ്റ്റ് വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമാക്കിയ വിദ്യാര്‍ത്ഥികള്‍ വീടുകളിലെ കമ്പ്യൂട്ടറുകളില്‍ സ്വതന്ത്രസോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള സഹായവും ഉറപ്പു നല്‍കി.അജയ്,രഹ്ന,ശ്രുതി,ഷിഹാസ് എന്നിവരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്തത്.ഈ സ്കൂളില്‍
ഇത്രയും നല്ല പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്നാണ് രക്ഷകര്‍ത്താക്കള്‍ പ്രതികരിച്ചത്.സ്വതന്ത്രസോഫ്റ്റ് വെയര്‍ ദിനവുമായി ബന്ധപ്പെട്ടു നടന്ന ഐ.റ്റി മേളയില്‍ ‍ഡിജിറ്റല്‍ പെയിന്റിംഗ്,സ്ലൈ‍ഡ് പ്രസന്റേഷന്‍,മലയാളം ടൈപ്പിംഗ്,വെബ് ‍ഡിസൈനിംഗ്,.റ്റി പ്രശ്നോത്തരി എന്നിവ നടന്നു.


2 comments: