Friday, 19 June 2020

വായനദിനം ഓണ്‍ലൈനില്‍


കരിപ്പൂര് ഗവഹൈസ്കൂളില്‍ ഈ വര്‍ഷത്തെ വായനദിനം ഓണ്‍ലൈന്‍ വായനദിനം ആയിരുന്നു.ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടര്‍ച്ചയായി നടത്തുന്ന ചര്‍ച്ചകള്‍ക്കായി രൂപീകരിച്ചിട്ടുള്ള ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിലായിരുന്നു ആഘോഷം.ഒരാഴ്ചനീണ്ടുനില്‍ക്കുന്ന വായനവാരപ്രവര്‍ത്തനങ്ങളുടെ  അറിയിപ്പിനായി സ്കൂള്‍ ലിറ്റില്‍കൈറ്റ്സ് ഒരു ത്രിഡി അനിമേഷന്‍ പരസ്യം തയ്യാറാക്കി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു.ഒന്നു മുതല്‍ പത്തു വരെ ക്ലാസിലെ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചുകൊണ്ട് എം എന്‍ കാരശ്ശേരി ഉദ്ഘാടനം നിര്‍വഹിച്ചു.എല്ലാ ഗ്രൂപ്പുകളിലും ഒരേ സമയം വീഡിയോ പോസ്റ്റ്ചെയ്തുകൊണ്ടാണിതു സാധ്യമാക്കിയത്.പാലോട് ദിവാകരന്‍,വേണു വി ദേശം,വി എസ് ബിന്ദു,പി കെ സുധി,ഗിരീഷ് പുലിയൂര്‍,വി ഷിനിലാല്‍ തുടങ്ങി പ്രശസ്തരായ എഴുത്തുകാര്‍ ,അധ്യാപകര്‍ എന്നിവര്‍ ഇങ്ങനെ കുട്ടികളോട് സംസാരിച്ചു..കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ക്ലാസില്ലാത്ത സമയം ക്രമീകരിച്ചാണ് ഓരോ ക്ലാസിനും പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത്.പ്രഥമാധ്യാപിക ബിന്ദു ജി   വായനാദിന സന്ദേശം നല്‍കി..സ്കൂള്‍ തലത്തില്‍ നടക്കുന്നതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവെന്നത് പ്രത്യേകതയായി. പതിവുപോലെ വായനദിന പോസ്റ്ററുകള്‍ തയ്യാറാക്കി.ഓണ്‍ലൈനായി വായനദിന പ്രതിജ്ഞയെടുത്തു.പുസ്തക പരിചയം എഴുതിയും വോയിസ് മെസേജായും വീഡിയോരൂപത്തിലും കുട്ടികള്‍ ഗ്രൂപ്പില്‍ പോസ്റ്റു ചെയ്തു.അധ്യാപകര്‍ അപ്പപ്പോള്‍ ഇടപെട്ട് അവരെ പ്രോത്സാഹിപ്പിച്ചു.എല്‍ പി ,യു പി തലങ്ങളില്‍ കൂടുതല്‍ ഉത്പന്നങ്ങളുണ്ടായി.കരിപ്പൂര് സ്കൂളില്‍ പ്രീപ്രൈമറിതലത്തിലും വായനദിന പ്രവര്‍ത്തനങ്ങള്‍ നടന്നു.ഒപ്പം കുട്ടികളുടെ സര്‍ഗാത്മകസൃഷ്ടികള്‍ ഗ്രൂപ്പുകളില്‍ പങ്കുവച്ചു.ഏറ്റവും പ്രധാനപ്പെട്ട കാര്യം രക്ഷകര്‍ത്താക്കളും സജീവമായി കുട്ടികളോടൊപ്പം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവെന്നതാണ്.
ഓണലൈന്‍ വായനദിനം ...വാരാഘോഷം
പള്ളിക്കൂടത്തിലെത്താന്‍ കഴിഞ്ഞില്ലെന്നു കരുതി വായനയുടെ ആഘോഷത്തിനു ഒരു കുറവുമില്ല.ഓണ്‍ലൈന്‍ ക്ലാസാണെങ്കില്‍ ഓണ്‍ലൈനില്‍ തന്നെ വായനയും,വായനക്കുറിപ്പും,ഗാനാലാപനവും,പോസ്റ്റര്‍രചനയും.ടെക്സ്റ്റ്,ആഡിയോ ,വീഡിയോ ,ഇമേജ് ,ലിങ്ക് ഈ വിധത്തിലെല്ലാം ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിറഞ്ഞു കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍.ഒന്നാംക്ലാസുകാരിയും രണ്ടാം ക്ലാസുകാരനുമൊക്കെ അച്ഛനമ്മമാരോടൊപ്പം വായനയിലും ചിത്രംവരയിലുമൊക്കെ പങ്കെടുത്തു ഡിജിറ്റലായി അധ്യാപകര്‍ക്കയച്ചു.പിന്നുെ ഉദ്ഘാടനം പ്രിയപ്പെട്ട എം എന്‍ കാരശ്ശേരി.അദ്ദേഹം സംസാരിച്ചാല്‍ ആരും കേട്ടിരിക്കുമല്ലോ.പിന്നെ പാലോട് ദിവാകരന്,വേണു വി ദേശം,ഗിരീഷ് പുലിയൂര്‍,,വി എസ് ബിന്ദു ,വി ഷിനിലാല്‍ എന്നീ എഴുത്തുകാര്‍ ഞങ്ങട കുട്ടികളെ സംബോധനചെയ്തുകൊണ്ട് സംസാരിച്ചു.ഈ ഒരാഴ്ച ഇവരുടെയൊക്കെ വര്‍ത്തമാനം കുട്ടികള്‍ കേള്‍ക്കും.അതും അധ്യാപകരുടെ ഇടപെടലോടെ.എല്‍ കെ ജി മുതല്‍ പത്താംക്ലാസുവരെയുള്ള കുട്ടികളാണ് ഇന്നത്തെ ദിവസം അധ്യാപകര്‍ക്കൊപ്പം ഓണ്‍ലൈന്‍ വായനാഘോഷത്തില്‍ പങ്കെടുത്തത്.കൂടുതല്‍ കുട്ടികളുടെ പങ്കാളിത്തമെന്നത് ഓണ്‍ലൈന്‍ ആഘോഷത്തിന്റെ പ്രത്യേകതയായി അനുഭവപ്പെട്ടു.



 

No comments:

Post a Comment