-->
സ്കൂള്‍
ഹെല്‍പ്പ് ഡെസ്കിന്റെയും
നെടുമങ്ങാട് ബി.ആര്‍.സിയുടെയും
ആഭിമുഖ്യത്തില്‍ 7-5-2012
ഉച്ചയ്ക്ക്
2:00
മണി
മുതല്‍ കരിപ്പൂര്ഗവ.എച്ച്.എസ്-ല്‍
വച്ച് നടന്ന മാം-ബേട്ടി
സമ്മേളന്‍ എന്ന
ബോധവല്‍ക്കരണക്ലാസില്‍7,8,9ക്ലാസുകളിലെവിദ്യാര്‍ത്ഥിനികളുംരക്ഷിതാക്കളുംപങ്കാളികളായി.കൗമാരപ്രായത്തില്‍
പെണ്‍കുട്ടികളും അവരുടെ
അമ്മമാരുംഅറിഞ്ഞിരിക്കേണ്ടകാര്യങ്ങളെക്കുറിച്ചുള്ളബോധവല്‍ക്കരണക്ലാസ്
നയിച്ചത് നെടുമങ്ങാട്
ബി.ആര്‍.സിയിലെ
പരിശീലകരായ .അംബിക
ടീച്ചറും
സിന്ധു ടീച്ചറുമായിരുന്നു.കൗമാര
പ്രായത്തില്‍ പെണ്‍കുട്ടികള്‍
അറിഞ്ഞിരിക്കേണ്ടതും
മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുമായ
പല വിധത്തിലുള്ള വിഷയങ്ങള്‍
ചര്‍ച്ച ചെയ്ത ബോധവല്‍ക്കരണക്ലാസ്
വിദ്യാര്‍ത്ഥിനികള്‍ക്ക്
ഏറെ പ്രയോജനകരമായി.
ആധുനിക
സമൂഹത്തിലെ പെണ്‍കുട്ടികള്‍
സ്വയംഅറിഞ്ഞ്ശീലിക്കേണ്ടവയും
സമൂഹത്തിലെ ദുഷ് പ്രവണതകളില്‍
നിന്നും സ്വയം രക്ഷ നേടേണ്ടതിന്റെ
ആവശ്യകതയും
സംബന്ധിച്ച് അധ്യാപകര്‍
വിദ്യാര്‍ത്ഥിനികള്‍ക്ക്
ഉപദേശം നല്‍കി.ഈ
ബോധവല്‍ക്കരണക്ലാസ് ഉദ്ഘാടനം
ചെയ്തത് സ്കൂള്‍ ഹെഡ്മിസ്ട്രസ്
ആയ ഉഷടീച്ചറായിരുന്നു.B.R.Cയുടെആഭിമുഖ്യത്തില്‍
നടന്ന 'മാം-ബേട്ടി
സമ്മേളന്‍'
എന്ന
ബോധവല്‍ക്കരണക്ലാസ് ഏവര്‍ക്കും
ഒരു പുതിയ അറിവും അനുഭവവുമായി
മാറി.
സ്കൂളിലെ
യു.പി
വിഭാഗം അധ്യാപികയും സ്കൂള്‍
ഹെല്‍പ്പ് ഡെസ്ക് കണ്‍വീനറുമായ
മഞ്ജുഷടീച്ചര്‍ കൃതജ്ഞത
അറിയിച്ചു.
No comments:
Post a Comment