Thursday, 29 November 2012

ഞങ്ങളുടെ സ്കൂളില്‍ ROSE-2012


 
തുമ്പ VSSCലെ എയ്റോനോട്ടിക്കല്‍സൊസൈറ്റിയുടെ Aerospace science & Engineering(AeST)ബോധവല്‍ക്കരണ പരിപാടിയായROSE(Reaching out to space) ഞങ്ങളുടെ സ്കൂളില്‍ നടന്നു.AeSTയുടെ തിരുവനന്തപുരം ബ്രാഞ്ചിലെ രോജക്ട്ഡയറക്ടര്‍ മോഹന്‍സാറിന്റെ ആമുഖത്തോടുകൂടിയാണ്
ക്ലാസ് ആരംഭിച്ചത്.അന്തരീക്ഷഘടന,മനുഷ്യന്റെഇന്നോളമുള്ള ആകാശദൗത്യങ്ങള്‍ എന്നിവയെപ്പറ്റിഅദ്ദേഹം പ്രസന്റേഷനിലൂടെ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു.Introduction to Aerospace technologyയില്‍ VSSC-ലെ Human Space Flight Projectലെ എഞ്ചിനീയര്‍ഷീജുചന്ദ്രന്‍ പ്രസന്റേഷനവതരണത്തോടെ ലളിതമായഭാഷയില്‍ റോക്കറ്റ് സാങ്കേതികവിദ്യയെക്കുറിച്ചു പറഞ്ഞുതന്നു.പത്താംക്ലാസിലെ 'നമ്മുടെ പ്രപഞ്ചം' എന്നപാഠഭാഗവുമായി ബന്ധപ്പെടുത്തി സ്റ്റെല്ലേറിയം സോഫ്റ്റ് വെയറിന്റേയും പ്രസന്റേഷന്റേയുംസഹായത്തോടെ LPSCയിലെ എഞ്ചിനീയര്‍കിരണ്‍മോഹന്‍ ക്ലാസെടുത്തു.ദിനരാത്ര ചലനങ്ങള്‍,ഗ്രഹങ്ങളുടെ വക്രഗതി,മാസങ്ങളും നാളുകളും ഉണ്ടാകുന്നത് ഇവയെക്കുറിച്ചെല്ലാം പറയുന്ന രസകരമായ ക്ലാസായിരുന്നു ഇത്.റോക്കറ്റിന്റെ ഒരു ചെറിയ മോഡലും ഞങ്ങളുടെ സ്കൂളിനു സമ്മാനിച്ചു.ഹരിദാസ് സാര്‍ സ്വാഗതവും,ഷിഹാസ് നന്ദിയും പറഞ്ഞു.





 

No comments:

Post a Comment