സ്കൂള്‍ ഐറ്റി ക്ലബ്ബായ B soft-ന്റെ ഉദ്ഘാടനം ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ അഖില്‍ചേട്ടന്‍ നിര്‍വഹിച്ചു.ഇതോടൊപ്പം സെമിനാറവതരണവും
ഉണ്ടായിരുന്നു.ഞങ്ങള്‍ക്ക് രണ്ട് പുതിയ വിഷയങ്ങളാണ്
ചേട്ടന്‍ പരിചയപ്പെടുത്തിയത്.Tele Immersionഉം
Claytronicsഉം തുടക്കം ടെക്നോളജിയില്‍നിന്നായിരുന്നു ടെക്നോളജിയില്‍ ടെലിഗ്രാമില്‍ എത്തിനിന്നത് പുതിയ സാംസഗ് ഗ്യാലക്സി വരെയായി . ഇന്ന് ടെലിഗ്രാം അവസാനിച്ചതു പോലെ ഒരു നൂറു വര്‍ഷങ്ങള്‍ക്കു ശേഷം ടെലിഫോണ്‍ അവസാനിച്ചാലും അത്ഭുതപ്പെടണ്ട കാരണം ശാസ്ത്രം അത്രയും വളര്‍ന്നിരിക്കുന്നു. ചേട്ടന്‍ ഞങ്ങള്‍ക്ക് ഒരോ ജനറേഷനിലെ പ്രത്യേകതയും മറ്റും വിവരിച്ച് തന്നു ഉദ്ഘാടനം ഗംഭീരമായിടെലി ഇമ്മേര്‍ഷന്‍ സാധ്യത ഉപയോഗിച്ച് വിദൂരസ്ഥലങ്ങളിലിരുന്നു അടുത്തിരുന്നു കാണുന്നതു പോലെ പരസ്പരം നോക്കിയിരുന്നു സംസാരിക്കാന്‍ കഴിയും.യഥാര്‍ത്ഥത്തില്‍
അടുത്തിരിക്കുന്നതു പോലെ നമുക്കനുഭവപ്പെടും.ഒരാള്‍ക്ക് തന്റെ കൂട്ടുകാരനോടൊപ്പം ഡാന്‍സ് ചെയ്യണം പക്ഷേ കൂട്ടുകാരന്‍ ആഫ്രിക്കയിലും താന്‍ കേരളത്തിലുമാണ് നില്‍ക്കുന്നത് എങ്കില്‍ ഈ വിദ്യയിലൂടെ ആ രൂപം മുന്‍പില്‍ വരും. അപ്പോള്‍ ഡാന്‍സ് ചെയ്യുകയുമാവാം,ഇത് രസകരമായ ഒരു പുത്തനറിവായിരുന്നു കൂടുതല്‍ക്യാമറകള്‍ ഉപയോഗിച്ച് ഒരു വസ്തുവിന്റെ നിരന്തരമായുള്ള ഷോട്ടുകളെടുത്ത് പ്രോജക്ട് ചെയ്താണ് ഇത് സാധ്യമാകുന്നത്.Iron man,Terminator,യന്തിരന്‍ തുടങ്ങിയ സിനിമകളെ ഉദാഹരിച്ചും ക്ലിപ്പുകള്‍ കാണിച്ചും നമുക്കത് കൂടുതല്‍ വ്യക്തമാക്കി തന്നു.
പുതിയതും അനുദിനം മാറ്റം വന്നു കൊണ്ടിരിക്കുന്നതുമായ Claytronics എന്ന ടെക്നോളജിയാണ് പിന്നീട് ഞങ്ങള്‍ പരിചയപ്പെട്ടത്. നാനോ സ്കെയില്‍ റോബോട്ടിക്സും,കമ്പ്യൂട്ടര്‍ സയന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന നാനോമീറ്റര്‍ സ്കെയില്‍ കമ്പ്യൂട്ടറാണ് Claytronics Atoms അല്ലെങ്കില്‍ Catoms എന്നു പറയുന്നു.നമുക്ക് വസ്തുക്കളുമായി നേരിട്ടിടപെടാന്‍ കഴിയുമെന്നതാണ് ഇതിനെ ടെലി ഇമ്മേര്‍ഷനില്‍വ്യത്യസ്തമാക്കുന്നത്.പ്രസന്റേഷന്‍ കഴിഞ്ഞു അവസാനം ചേട്ടന്‍ തന്റെ സ്കൂള്‍ ജീവിത്തിലെ ഓര്‍മ്മകള്‍ പങ്കുവയ്ച്ചു പിന്നെ തന്റെ ടീച്ചര്‍മാരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പറഞ്ഞു ചേട്ടന്റെ വാക്കുകളും ഓര്‍മ്മകളും അനുഭവങ്ങെളും ഞങ്ങള്‍ക്ക് പ്രചോദനമായി.എന്തുകൊണ്ടും ചേട്ടന്റെ ക്ലാസ് ഞങ്ങള്‍ക്ക് വ്യതസ്തമായ ഒരു അനുഭവമായിരുന്നു
കുട്ടികളെ രസിപ്പിക്കുന്ന രീതിയില്‍ ഭംഗിയായി കാര്യങ്ങള്‍ പറഞ്ഞു തന്ന അഖില്‍ ചേട്ടന് അസ്ന നന്ദി പറഞ്ഞ് ഉപഹാരം നല്‍കി.
Good ആശംസകള്‍
ReplyDelete