Wednesday, 24 July 2013

യാത്രാവിവരണം


                        ബോണക്കാടിന്റ ഉള്ളില്‍
    ഒരു ശനിയാഴ്ച്ച രാവിലെ 10 മണിക്ക് നെടുമങ്ങാട്ട് നിന്നുള്ള ബോണക്കാട് ബസ്സില്‍ ഞങ്ങള്‍ ഒന്‍പത്പേര്‍ അടങ്ങുന്ന സംഘം ബോണക്കാട്ടേക്ക് യാത്ര തിരിച്ചു.ബോണക്കാട് ഒരു കുന്നിന്‍ പ്രദേശമാണ്.ബസ്സില്‍ സൈഡ് സീറ്റിലാണ് ഞാന്‍ ഇരുന്നത്.ഏതാണ്ട് ഒന്നര മണിക്കൂറത്തെ യാത്രയുണ്ട് നെടുമങ്ങാട്ടു നിന്ന് ബോണക്കാട്ടേക്ക് ജെഴ്സിഫാമിലേക്കുള്ള സ്റ്റോപ്പ് കഴിഞ്ഞാല്‍ ബോണക്കാട്ടാണ് അടുത്ത സ്റ്റോപ്പുള്ളത്.ഇരുവശങ്ങളിലുംനല്ല വനമാണ്.കാടിന്റയും പ്രക്രതിയുടെയും സൗന്ദര്യം ബോണക്കാടിന്റ വനങ്ങളില്‍ എപ്പോഴും തിങ്ങിനില്‍ക്കും.നോക്കെത്താദൂരത്തോളം മരങ്ങള്‍ വളര്‍ന്നുപന്തലിച്ചു കിടക്കുകയാണ്.വേനലാണെങ്കിലും ബോണക്കാട് നല്ല തണുപ്പാണ്.ബോണക്കാട്ടു നിന്ന് മൂന്നോ,നാലോ കിലോമീറ്റര്‍ പിന്നിലാണ് ഞങ്ങള്‍ ഇറങ്ങിയത്.പക്ഷികളുടെ തേനൂറുന്ന പാട്ട് അവിടെ എപ്പോഴും തങ്ങി നില്‍ക്കും.നല്ല തണുത്ത കാറ്റിന്റെസാന്നിധ്യം അവിടെ പതിവാണ്.മൂന്ന് കിലോമീറ്റര്‍ നടക്കണമെന്നു പറഞ്ഞപ്പോള്‍ ഞാന്‍ മടിച്ചുനിന്നു.പക്ഷെ നടന്നു തുടങ്ങിയപ്പോള്‍ എന്റെ മടുപ്പൊക്കെ മാറി.അമ്മയുടെ മൊബൈല്‍ ഫോണില്‍ ഞാന്‍ ബോണക്കാടിന്റെ സൗന്ദര്യം ഒപ്പിയെടുത്തു.ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടുന്ന മലയണ്ണാന്‍ ഞങ്ങള്‍ക്ക് കൗതുകമായി.കറുപ്പും മഞ്ഞയും കലര്‍ന്ന ദേഹത്തിന്റെ അത്ര വരുന്ന നീളന്‍ വാലും മലയണാന്റെ മാത്രം സൗന്ദര്യമാണ്.അവനെ എന്റെ കയ്യിലെ ക്യാമറക്കണ്ണില്‍ ഒപ്പിയെടുക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല.അവന്‍ വേഗത്തില്‍ മരത്തിനു മുകളിലേക്കു ഓടി മറഞ്ഞു.വര്‍ഷങ്ങളോളം പഴക്കമുള്ള വലിയ മരങ്ങള്‍ തണലണിയിച്ച് പാതയോരത്ത് അഭിമാനത്തോടെ നില്‍ക്കുന്നു.ബോണക്കാട് ഒരു ജൈവവൈവിധ്യത്തിന്റെ കലവറയാണ്.അതിനാല്‍ത്തന്നെ ഫോറസ്റ്റുകാര്‍ അവിടെ പ്ലാസ്റ്റിക്ക്നിരോധന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.കുന്നിന്റെ മുകളില്‍ യാത്രക്കാര്‍ക്ക് ആസ്വദിക്കാന്‍ വലിയ ടവര്‍ പണികഴിപ്പിച്ചിട്ടുണ്ട്.ഞാന്‍ വളരെ വേഗം അതിന്റെ ഏറ്റവും മുകളില്‍ കയറി.ദൂരയുള്ള പേപ്പാറ ഡാമും ഞാന്‍ കണ്ടു.എപ്പോഴും അവിടെ നല്ല കാറ്റിന്റെ സാന്നിധ്യമുണ്ട്.വേനലായതിനാലാവണം പേപ്പാറയ്ക് എന്നത്തെയും പോലെ വെള്ളമില്ല.ടവറിനുമുകളില്‍ വച്ച് ഞങ്ങള്‍ കൊണ്ടു വന്ന കപ്പയും മുളക് ഞവിടിയതും കഴിച്ചു.പിന്നെ വീണ്ടും ഞങ്ങള്‍ കാല്‍നട യാത്രതുടര്‍ന്നു.ഇടയ്കിടെയുള്ളകൊച്ചുഅരുവികള്‍എന്നെകുളിരണിയിച്ചു.ഫ്രഡ്ജില്‍ വച്ചതു പോലത്തെ തണുപ്പാണാ അതിലെ വെള്ളത്തിന്.എന്റെകൈക്കുബിളില്‍ വെള്ളം ശേഖരിച്ചു.കാടിന്റ ഉള്ളില്‍ മരത്തില്‍ ചുറ്റിക്കിടന്ന വള്ളികളില്‍ ഞാന്‍ ഊഞ്ഞാലാടി രസിച്ചു.കാടിന്റ പുറത്ത് തേയിലയാണ് ഞങ്ങളെ വരവേറ്റത്.നോക്കെത്താ ദൂരത്തോളം തേയില പച്ചപ്പുല്‍ മേടുകള്‍ പോലെ നിരന്നു കിടക്കുന്നു.ഞങ്ങള്‍ നടന്ന് നടന്ന് ബോണക്കാടിന്റെ സൗന്ദര്യം ആസ്വദിച്ചു.പിന്നെയും പിന്നെയും കാറ്റ് എന്നെ കുളിരണിയിപ്പിച്ചു.അങ്ങനെ ഞങ്ങള്‍ ബോണക്കാട്ടെത്തി.റോഡ് മുഴുവന്‍ പശുക്കളാണ്.അവയെ അതിന്റെ സ്വതന്ത്യത്തിന് വിട്ടിരിക്കുന്നു.അവിടെ ധാരാളമുള്ള ഫലമാണ് പേരയ്ക.ഞങ്ങള്‍ ഉച്ചയ്ക് രണ്ടരയോടെയാണ് അവിടെ എത്തിച്ചേര്‍ന്നത്.പിന്നെ ഒരു ചെറിയ അരുവിയുടെ തീരത്ത് ഞങ്ങള്‍ വിശ്രമിച്ചു.
അവിടെ നിന്ന് ഞങ്ങള്‍ ഊണു കഴിച്ചു.എല്ലാവരും ചോറു കൊണ്ടു വന്നിരുന്നു.
അതിനാല്‍ കറികള്‍ ഞങ്ങള്‍ പങ്കിട്ടെടുത്തു.ഊണു കഴിഞ്ഞ് മരത്തണലില്‍ അല്‍പ്പനേരം വിശ്രമിച്ചു.പിന്നെ ഞങ്ങള്‍ പുഴയില്‍ ഇറങ്ങി കുളിച്ചു.ഞാനും അനുജനും അതിലെ മീനുകളെ പിടിക്കാനാണ് ഉത്സാഹിച്ചത്.ഒരു മണിക്കൂറോളം ഞങ്ങള്‍ അരുവിയിലായിരുന്നു.ഇടയ്ക് വെള്ളത്തില്‍ അനങ്ങാതെ നിന്നപ്പോള്‍ മീനുകള്‍ കാലില്‍ കൊത്തൂന്നത് അനുഭവപ്പെട്ടു.ഞാന്‍ അനിയനെ വെള്ളത്തില്‍ തള്ളിയിട്ടു.
അവിടെ തേയില ഫാക്ടറിയുടെ കാര്യം വളരെ കഷ്ടത്തിലാണ്.ഇടിഞ്ഞു പൊളിഞ്ഞാണ് അതിന്റെ അവസ്ഥ കാടുപിടിച്ച് ശോഷിച്ചു കിടക്കുകയാണ് ഫാക്ടറി.ഞാന്‍ അതിന്റെ ഒരു വശത്തെ പൊട്ടിയ ഗ്ലാസിലൂടെ അകത്തേക്ക് നോക്കി.ഫാക്ടറിയിലെ യന്ത്രങ്ങളെല്ലാം തുരുമ്പു പിടിച്ച് നശിച്ച അവസ്ഥയാണ്.
ഫാക്ടറിയില്‍ ഇപ്പോള്‍ തേയില ഉല്പ്പാദനമില്ല.പക്ഷെ തേയിലയുടെ തളിര്,അതിനെ കൊളുന്ന് എന്നാണ് പറയുന്നത്.കൊളുന്ന് മാത്രം നുള്ളിയെടുത്ത് അതിനെ വേറെ എവിടെയോ കയറ്റിയയയ്കും.വളരെ സമയം ഞാന്‍ ആ ഫാക്ടറി നിരീക്ഷിച്ചു.വൈകിട്ട് ഞങ്ങള്‍ തിരികെ ബസ്സ് സ്റ്റോപ്പിലേക്ക് പോകുമ്പോള്‍ ഞാന്‍ പേരയില്‍ കയറി പേരയ്ക പറിച്ചു.ബസ്സു വന്നപ്പോള്‍ ഞാനും അച്ഛനും അതില്‍ കയറി കുന്നിനു മുകളില്‍ പോയി.അവിടുത്തെ സ്കൂളില്‍ 7 കുട്ടികളാണ് ഉളളത്.മാത്രമല്ല അവിടെ കുന്നിനു മുകളില്‍ ഒരു റേഷന്‍ കടയുണ്ട്.ധാരാളം ആളുകള്‍ അവിടെ സാധനം വാങ്ങിക്കൊണ്ടു നില്‍ക്കുന്നുണ്ടായിരുന്നു.ബസ്സു തിരികെ വരുമ്പോള്‍ കയറാനാണ്.പോകുന്ന വഴിയില്‍ കുറച്ചു ഭാഗത്തായ് മാത്രമേ ടാറിട്ടിട്ടുള്ളൂ.ബാക്കി സാധാരണ വഴിയാണ്.അവിടെ ടാറിട്ടിട്ടില്ല
അങ്ങനെ ബസ്സ് മൂകളിലത്തെ യു.പി.സ്കൂളിലെത്തി.അവിടെ തിരിക പോകാനായി
ബസ്സു തിരിഞ്ഞു.അല്പനേരം ബസ്സ് അവിടെ നിര്‍ത്തിയിട്ടു.ഞാനും അച്ഛനും കണ്ടക്ടറും ഡ്രൈവറും മാത്രമേ ബസ്സിലുള്ളൂ.ഞങ്ങള്‍ അവിടെ ഇറങ്ങി.ഞാന്‍ ദൂരേക്ക് നോക്കി.ചിത്രങ്ങളില്‍ ഞാന്‍ കണ്ട മൂന്നാറിന്റെ ദൃശ്യം പോലെ തേയിലകള്‍ അതിനിടയിലെ വഴിയില്‍ വാഹനങ്ങള്‍ ഉറുമ്പിനെപ്പോലെ നീങ്ങുന്നു.പന്തലുകെട്ടിയപോലെ ഗുള്‍മോഹര്‍ മരം പൂവണിഞ്ഞ് നില്‍ക്കുന്നു.തിരികെ ഞങ്ങള്‍ കുന്നിറങ്ങി ബസാറ്റോപ്പിലെത്തി.അവിടെ നിന്ന് കൂടെയുള്ളവരും കയറി.അങ്ങനെ ഞങ്ങള്‍ അഞ്ച് മണിയോടെ ബോണക്കാടിനോട് വിടപറഞ്ഞു.തിരിച്ച് യാത്ര തിരിച്ചപ്പോള്‍ ഞാന്‍ കണ്ടക്ടര്‍
സീറ്റിലാണ് ഇരുന്നത്.സൈഡ് സീറ്റില്‍ ഇരുന്നതിനാലാവണം ചെവിയില്‍ കാറ്റു കയറി.പിന്ന വിതുര ബസ്റ്റാന്റിലിറങ്ങി തിരിക യാത്ര തിരിച്ചു. ബോണക്കാടിനോട് യാത്ര പറയുമ്പോഴും ഞാന്‍ ഉറപ്പിച്ചു ഞാന്‍ ഇനിയും ഇവിടെവരും, ഈ പ്രകൃതിയെ ആസ്വദിക്കുംഅഭിരാം എസ് അമ്പാടി 9c




2 comments:

  1. യാത്രാവിവരണം കൊള്ളാം കേട്ടോ.
    ഫോട്ടോകള്‍ അല്പം കൂടെ നന്നാകാനുണ്ട്

    ReplyDelete
  2. പാമ്പാട്ടി ക്കാടിന്‍റെ ഉള്ളില്‍

    ReplyDelete