Thursday, 10 September 2026

   ഈ വർഷത്തെ സ്കൂൾ കലോത്സവം കലാരവം സെപ്റ്റംബർ 11 ,12 തീയതികളിൽ വൈവിധ്യമാർന്ന ദൃശ്യ ശ്രവ്യ കലാപരിപാടികളോടെ അവതരിപ്പിക്കപ്പെട്ടു. നെടുമങ്ങാട് നഗരസഭ ചെയർമാൻ ശ്രീ ആർ ജയദേവൻ ഉദ്ഘാടനം ചെയ്ത കലാപരിപാടികൾക്ക് പ്രശസ്ത പിന്നണി ഗായകൻ എം ജി സ്വരസാഗർ മുഖ്യാതിഥിയായി.



Wednesday, 9 September 2026

e- ക്ലാസ്സ് റൂം

 YMCAതിരുവനന്തപുരം സ്കൂളിലേക്ക് e- ക്ലാസ്സ് റൂം ,സയൻസ് ലാബ് , സ്പോർട്സ് ഉപകരണങ്ങൾ ഇവ വൈ എം സി എ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ സ്‌കൂളിന് കൈമാറി.


 

Tuesday, 8 September 2026

ശാസ്ത്രയാൻ

 സ്കൂൾ തല ശാസ്ത്ര ,ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ,പ്രവൃത്തിപരിചയ ,ഐടി മേള ശാസ്ത്രയാൻ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനമേഖലകളുടെ മാറ്റുരക്കലായി.

 









Monday, 7 September 2026

സർവം Al മയം

 ഇന്നത്തെ ക്ലാസ് പിടിഎ യോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് കേഡറ്റ്സ് രക്ഷിതാക്കൾക്കായി സർവം Al മയം എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്ലാസെടുത്തു.



സ്‌കൂൾ ഒളിമ്പിക്‌സിലേക്ക്

 


സ്കൂൾ സഭ

     2025-26അധ്യയന വർഷത്തെ noon mealമായി ബന്ധപ്പെട്ടസോഷ്യൽ ഓഡിറ്റിനോട് അനുബന്ധിച്ച് സ്കൂൾ സഭ കില പ്രതിനിധി,സപ്ലൈകോ പ്രതിനിധി വാർഡ് കൗൺസിലർ രക്ഷിതാക്കൾ ഇവരുടെ സഹകരണത്തോടെ ചേർന്നു.ഓഡിറ്റ് മെമ്പർ സന്ധ്യ റിപ്പോർട്ട് അവതരിപ്പിച്ചു.




 

Saturday, 5 September 2026

ഹാൻഡ് ബോളിൽ മിന്നും വിജയം

 





drone workshop

 വലിയമല IIST യിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. രാജേഷ് എബ്രഹാമിൻ്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് drone workshop നൽകി. ഞാറനീലി സ്‌കൂളിലെ 24 വിദ്യാർത്ഥികളും ക്ലാസിൽ പങ്കെടുത്തു.

 



 

പച്ചക്കറിത്തെ ന‍‍‍ടീൽ

 സോഷ്യൽ ഓഡിറ്റുമായി ബന്ധപ്പെട്ടഅധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തെകൾ നട്ടു.


Wednesday, 2 September 2026

നെറ്റ്ബോളിൽ സംസ്ഥാനതലത്തിലേക്ക്

 


ലഹരി വിരുദ്ധ ക്വിസ്

 എക്സൈസ് വകുപ്പിൻറെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ലഹരി വിരുദ്ധ ക്വിസ് മത്സരം നടത്തി.


Tuesday, 1 September 2026

Social Audit

 KILAയുടെആഭിമുഖ്യത്തിൽ 2025 - 26 അധ്യയന വർഷത്തെ Noon Meal മായി ബന്ധപ്പെട്ട Social Audit കില പ്രതിനിധിയുടെയും 5 രക്ഷാകർതൃ പ്രതിനിധികളുടെയും നേതൃത്വത്തിൽ നടന്നു.


 

Monday, 31 August 2026

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

 വലിയമല LPSC യുടെആഭിമുഖ്യത്തിൽ ഇന്ന് ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി.




 

Friday, 21 August 2026

ഓണാഘോഷം

 ഈ വർഷത്തെ ഓണാഘോഷം പവർ ഓണം കുട്ടികളുടെ വിവിധ കലാ കായിക പരിപാടികൾ, ഓണസദ്യ ഇവയോടെ ആഘോഷിച്ചു.

 



Wednesday, 19 August 2026

ക്രിക്കറ്റ് - ജില്ലയിലേക്ക്

  ക്രിക്കറ്റ് മത്സരത്തിൽ തിരുരുവനന്തപുരം ജില്ലാ തലത്തിലേക്ക് ജൂനിയർ വിഭാഗത്തിൽ അദ്വൈത് എസ് എസ് , സബ് ജൂനിയർ വിഭാഗത്തിൽ ആദിത്യൻ എസ് എസ് ഇവർ യോഗ്യത നേടി.

അദ്വൈത് എസ് എസ് ,

ആദിത്യൻ എസ് എസ്

 

Saturday, 15 August 2026

സ്വാതന്ത്ര്യ ദിനാഘോഷം

     ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം എച്ച് എം ബീന ടീച്ചർ പതാക ഉയർത്തി നിർവഹിച്ചു.ചടങ്ങിൽ എസ്പിസി പരേഡിന് എച്ച് എം ബീന ടീച്ചർ, എസ് എം സി ചെയർമാൻ ,പിടിഎ വൈസ് പ്രസിഡൻറ് ഇവർ അഭിവാദ്യം സ്വീകരിച്ചു .ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന പതാക നിർമ്മാണ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ളസമ്മാനം വലിയമല എസ് ഐ വിതരണം ചെയ്തു.വാർഡ് കൗൺസിലർ ആശംസകൾ അർപ്പിച്ചു.




1st അബാൻ മുഹമ്മദ്

2nd ജിജോ രാജേഷ്