Thursday, 15 November 2007

ആദരാഞ്ജലികള്‍.


ദിവാസി നേതാവും

ഫോക്കുലോര്‍ അക്കാദമി ചെയര്‍മാനുമായിരുന്ന

പി.കെ.കാളന്റെവേര്‍പാടില്‍ ഞങ്ങള്‍ ഖേദിക്കുന്നു...

ശാസ്ത്രഗണിതസാമൂഹ്യശാസ്ത്രപ്രവൃത്തിപരിചയമേള 2007-08.

.കിളിമാനൂര്‍ .ആര്‍.ആര്‍.വി.എച്ച്‌.എസ്സില്‍ വച്ച്‌ നടന്ന പ്രവൃത്തിപരിചയമേളയില്‍ ഞങ്ങടെ സ്കൂളിന്‌ സയന്‍സ്‌ വിഭാഗത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനം ലഭിച്ചു.സയന്‍സ്‌ പ്രോജക്ടില്‍ മൂന്നാം സ്ഥാനവും ശാസ്ത്ര കോണ്‍ഫറന്‍സില്‍ നല്ല ചോദ്യം ചോദിച്ച നിത്യക്ക്‌ സമ്മാനങ്ങളും ഗണിതവിഭാഗത്തില്‍ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഞങ്ങടെ സ്കൂളിന്‌ ലഭിച്ചു.ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സ്കൂളും ഞങ്ങളുടേതാണ്‌.
-യദുകൃഷ്ണന്‍

Wednesday, 14 November 2007

അമ്മാവന്‍ പാറയിലേക്ക്‌ പോകാം


നെടുമങ്ങാട്ടില്‍ നിന്ന് അഞ്ച്‌ കിലോമീറ്റര്‍ അകലെ വേങ്കോട്‌ എസ്‌.യു.ടി ആശുപത്രിക്ക്‌ സമീപമാണ്‌ അമ്മാവന്‍ പാറ.ഇതിനു മുകളില്‍ നിന്ന് നേൊക്കുമ്പേൊള്‍ തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും കാണാം. മുമ്പ്‌ ശംഖ്‌മുഖം കടലും കാണാന്‍ കഴിയുമായിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു. അമ്മാവന്‍ പാറയില്‍ നിന്നുള്ള സൂര്യാസ്തമയം നയനമനേൊഹരമായ കാഴ്ചയാണ്‌. പാറയുടെ ഒരു ഭാഗം ഖനനക്കാര്‍ വെടിവച്ച്‌ തകര്‍ത്തു ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. പാറ സംരംക്ഷിക്കണം എന്നാണ്‌ നാട്ടുകാര്‍ ആഗ്രഹിക്കുന്നത്‌. വെറുതെ പാര്‍ക്കിലും, ബീച്ചിലുംഅലയാതെ അമ്മാവന്‍ പാറയിലേക്ക്‌ പോകൂ.പ്രകൃതിയുടെ അനന്തഭാവം അടുത്തറിയൂ.....
-സോണിത്ത്‌

Tuesday, 13 November 2007

ഭൂമിപ്പന്തു തുരന്ന്‌ പാതാളത്തിലേക്ക്‌

മീഡിയാക്ടിന്റെ ആഭിമുഖ്യത്തില്‍ വെള്ളയമ്പലത്തുള്ള സ്പേസ്‌ എന്ന സ്റ്റുഡിയോയില്‍ വച്ച്‌ തയ്യാറാക്കിയ റേഡിയോചിത്രീകരണമാണ്‌ 'ഭൂമിപ്പന്തു തുരന്ന്‌ പാതാളത്തിലേക്ക്‌'.ഇതില്‍ കരിപ്പൂര്‍ സ്കൂളിലെ 15ഓളംകുട്ടികള്‍ പങ്കെടുത്തിരുന്നു.ഇന്ന് കുട്ടികളും മുതിര്‍ന്നവരും ഒരു കൌതുകവസ്തുവായി കാണുന്ന എസ്കവേറ്റര്‍[ജെ.സി.ബി.]പ്രകൃതിയില്‍ വിതയ്ക്കുന്ന നാശങ്ങളെക്കുറിച്ചാണ്‌ ഇതില്‍ പറയുന്നത്‌.ആകാശവാണി-യിലെ പ്രഭാതഭേരി അവതാരകനായ ശ്രീഉണ്ണികൃഷ്ണന്റേയും മീഡിയാക്ട്പ്രവര്‍ത്തകരുടേ യും സഹായസഹകരണങ്ങലോടെ 15മിനിട്ട്‌ ദൈര്‍ഘ്യമുള്ള ചിത്രീകരണം കുട്ടികള്‍തയ്യാറാക്കി.ഈ ചിത്രീകരണത്തില്‍ ജെ.സി.ബി.ഓപ്പറേറ്ററായ ശ്രീ.വാണ്ട ജയന്റേയുംഎസ്കവേറ്റര്‍ എന്ന കഥയുടെ രചയിതാവ്‌ശ്രീ.പി.കെ.സുധിയുടേയും സ്കൂള്‍ അധ്യാപകനായ ശ്രീ.ബി.ബാലചന്ദ്രന്റെയും അഭിമുഖശ്കാങ്ങളും ശ്രീ മോഹനകൃഷ്ണന്‍ കാലടിയുടെ 'പന്തുകായ്ക്ക്കുന്ന മരം' എന്ന കവിതയും ശ്രീ.പി.കെ.സുധിയുടെ 'എസ്കവേറ്റര്‍'എന്ന കഥാഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ശ്രീജ,തുഷാര,അരുണ്‍കുമാര്‍,യദുകൃഷ്ണന്‍,സുധന്യ,ശാന്തി‍..എന്നിവര്‍ ശബ്ദം നല്‍കിയിരിക്കുന്നു.
-യദു,സോണിത്ത്‌,ജിതിന്‍,സുധന്യ,തുഷാര,ശ്യാമ..

Thursday, 8 November 2007

സ്കൂളിനടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍


പൊന്മുടി

61 കിലോമീറ്റര്‍ അകലെയുള്ള ഹില്‍ റിസോര്‍ട്ട്‌. സമുദ്രനിരപ്പില്‍ നിന്ന് 915 മീറ്റര്‍ ഉയരമുള്ള പൊന്മുടിയില്‍ അരുവികള്‍,അപൂര്‍വ സസ്യങ്ങളെന്നിവയുണ്ട്‌. ട്രെക്കിങ്ങ്‌ സൌകര്യം,മാന്‍ പാര്‍ക്ക്‌,എന്നിവയ്ക്കു പുറമെ കല്ലാര്‍ അരുവിയും പ്രധാന ആകര്‍ഷണം.

Tuesday, 6 November 2007

എഴുത്ത്‌

ഞങ്ങളുടെ കഥാകാരി-ഗീതു.ജി.9.സി ഗീതുവിന്റെ 'എഴുത്ത്‌' എന്നകഥവായിക്കൂ ആസ്വദിക്കൂ!
എഴുത്ത്‌
ഒഴിവു ദിവസത്തിന്റെ ബോറടിമാറ്റാനായാണ്‌ എന്തെങ്കിലും എഴുതാം എന്ന് കരുതി പേപ്പറും പേനയും എടുത്തത്‌.അപ്പോഴാണ്‌ പ്രശ്നങ്ങള്‍ തലപൊക്കിയത്‌.അരെപ്പോലെ എഴുതണം എങ്ങനെ എഴുതണംവേണ്ട,കഥയെഴുത്ത്‌ വേണ്ട,കവിതയെഴുതാം. അപ്പോഴുംപ്രശ്നം.ആശാനെപ്പോലെയോ എഴുത്തച്ഛനെപ്പോലെയോ? ഞാനെന്റെ മുമ്പിലുള്ള കണ്ണാടിയിലേയ്ക്ക്‌ നോക്കി.അപ്പോള്‍ എന്റെ മുഖം ആശാനെപ്പോലെയും എം.ടി.യെപ്പോലെയും കാണപ്പെട്ടു.എന്റെ ഈ സംഭ്രമാവസ്ഥയിലാണ്‌അവന്‍ മൂളിപ്പാട്ടുമായി കടന്നുവന്ന്‌ എന്റെമൂക്കിന്തുമ്പില്‍ ഇരുന്നത്‌.പാവംഅവിടിരുന്നോട്ടെ.ഇത്രയും ദൂരംപറന്നുവന്നതല്ലേ?.കുറച്ചുകഴിഞ്ഞപ്പോള്‍ എന്നെപ്പോലെ അവനും ബോറടിച്ചുകാണും!അവനും പറന്നുപോയി. ഞാന്‍ മൂരിനിവര്‍ന്നിരുന്നു. ഇപ്പോള്‍ കണ്ണാടിയില്‍ തെളിയുന്നത്‌ എന്റെ പ്രതിബിംബം തന്നെയാണ്‌. ഞാന്‍ പേപ്പറും തീപ്പെട്ടിയുമെടുത്ത്‌ പുറത്തേക്ക്‌ നടന്നു.
കേരളനാട്‌
ദൈവത്തിന്റെ സ്വന്തം നാട്‌ നമ്മുടെ കേരള നാട്‌
മലയാളം എന്നൊരു നാട്‌ നമ്മുടെ കേരള നാട്‌
കേളികൊണ്ടുണരുന്ന നാട്‌നമ്മുടെ കേരള നാട്‌
മാബലി വാണൊരു നാട്‌ നമ്മുടെ കേരള നാട്‌
കേരം തിങ്ങും നാട്‌ നമ്മുടെ കേരള നാട്‌
പച്ച പുതച്ചൊരു നാട്‌ നമ്മുടെ കേരള നാട്‌
കുയിലുകള്‍ പാടും നാട്‌ നമ്മുടെ കേരള നാട്‌
നെന്‍ മണി വിരിയും നാട്‌ നമ്മുടെ കേരള നാട്‌
മത സൌഹാര്‍ദം പൊന്‍ കൊടി വീശും കൈരളി എന്നൊരു നാട്‌
ഉള്ളൂര്‍,നമ്പ്യാര്‍, വള്ളത്തോളും ശീലുകള്‍ പാടിയ നാട്‌
ഭരത്‌ ഗോവിന്ദ്‌. ജി,എസ്‌

Friday, 2 November 2007

സ്കൂളിന്റെ ചരിത്രത്താളിലേയ്ക്ക്‌.

1927-ല്‍ എരഞ്ഞിമൂട്ടില്‍ പരമേശ്വരപിള്ള സ്ഥാപിച്ച ഒരു കുടിപ്പള്ളിക്കൂടമാണ്‌ കരിപ്പൂര്‍ ഗവ. എച്ച്‌.എസ്സ്‌.ആയിത്തീര്‍ന്നത്‌.ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ വിളയില്‍ പരമേശ്വരപിള്ള.ആദ്യം മൂന്നാം ക്ലാസ്സുവരെയും തുടര്‍ന്ന്‌ അഞ്ചാം ക്ലസ്സുവരെയും ക്ലസ്സ്‌ നടത്തിയിരുന്നു.ആദ്യത്തെ വിദ്യാര്‍ത്ഥി പീതാംബരന്‍ നായരാണ്‌. ജ്ഞാനമുത്തു,ദാക്ഷായണിടീച്ചര്‍ എന്നിവര്‍ ആദ്യകാല അധ്യാപകരായി.1975 ഒക്‌ടോബറില്‍ യു.പി.സ്കൂളായി.തുടര്‍ന്ന്‌ 1981ല്‍ എച്‌.എച്ച്‌.എസ്‌.ആയി.1982,മാര്‍ച്ച്‌ ആദ്യ എസ്‌.എസ്‌.എല്‍.സി.വിജയം പൂജ്യമായിരുന്നു.ഒന്നാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സു വരെ 1050 ഓളം കുട്ടികള്‍ പഠിക്കുന്നു.45ജീവനക്കാരുണ്ട്‌.നെടുമങ്ങാട്‌ മുന്‍സിപ്പാലിറ്റിയില്‍ വ്യത്യസ്തമായ രീതിയില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്കൂളും ഞങ്ങളുടേതാണ്‌.