Wednesday, 20 April 2011

ഉത്തരച്ചിന്ത്

മലയാളം ഉത്തരക്കടലാസ് പരിശോധനാ കൂടിയിരുപ്പില്‍ നിന്നും...



ചോദ്യം- പാത്തുമ്മായുടെ ആട് ഗൗരവമുള്ള ജീവിതകഥ?  സ്ത്രീ കഥാപാത്രങ്ങളുടെ പ്രശ്നങ്ങളവതരിപ്പിക്കുകയാണു ഒരു വിദ്യാര്‍ത്ഥി(വിദ്യാര്‍ത്ഥിനിയാകാനാണു കൂടുതല്‍ സാധ്യത)അവള്‍ ഇങ്ങനെ എഴുതുന്നു...."സ്ത്രീകളുടെ ജീവിതം അതു എഴുതിയാല്‍ തീരാത്ത ഒരു ഡയറിയാണു.....അതു നിറയെ വേദനകളും സ്വപ്നങ്ങളുമാണു....." ഇത് അവളുടെ സ്വതന്ത്രമായ കണ്ടെത്തലല്ലാതെ മറ്റൊന്നല്ലല്ലോ...!
                       ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നടത്തിയ  ഒരു   അധ്യാപിക

Saturday, 12 March 2011

മധുരമിജ്ജീവിതം ചെറുതാണെന്നാകിലും.....................

 ഞങ്ങളുടെവിദ്യാലയത്തിലെ  പ്രവര്‍ത്തന ചിത്രങ്ങള്‍ (2010-11)




















Monday, 7 March 2011

ഞങ്ങളുടെ ബാലചന്ദ്രന്‍ സാറിന് മലയാളത്തില്‍ ഡോക്ടറേറ്റ്



'വസ്ത്രം,വസ്ത്രധാരണം കേരളീയകൂട്ടായ്മ' എന്ന വ്യത്യസ്തമായ വിഷയത്തിലാണ് സാര്‍ ഗവേഷണം നടത്തിയത്. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നുമാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അദ്ദേഹമാണ് ഞങ്ങളുടെ സ്കൂളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയിരുന്നത്. പഠനാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ പുതിയ ആശയങ്ങള്‍ നല്‍കി മികച്ച പ്രവര്‍ത്തനങ്ങളൊരുക്കാന്‍ ഞങ്ങള്‍ക്ക് കൂട്ടായി നിന്നത് സാറാണ്. ഇനിയും ഈ സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ സാറിന്റെ സഹായം ഉണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം സാറിന് കരിപ്പൂര് സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥിളുടെയും അധ്യാപകരുടെയും അഭിനന്ദനങ്ങള്‍!

Thursday, 10 February 2011

ഞങ്ങളുടെ ബ്ലോഗ് കൂടുതല്‍ സുന്ദരിയായി.....!


ഞങ്ങളും ബ്ലോഗ് അപ്ഗ്രേ‍‍ഡ് ചെയ്തു. പഴയ ടെമ്പ്ലേറ്റ് സുന്ദരമായിരുന്നെങ്കിലും
കൂടുതല്‍ സങ്കേതങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ ഈ ടെമ്പ്ലേറ്റ് സ്വീകരിച്ചു.
feedjit,ജനപ്രിയ പോസ്റ്റുകള്‍,ലേബല്‍,ഫിഷ് ഇതൊക്കെ ഉള്‍പ്പെടുത്തി അപ്ഗ്രേഡ് ചെയ്യാന്‍ ഞങ്ങളെ സഹായിച്ചത് 2007-ല്‍ ഈ ബ്ലോഗ് തുടങ്ങാന്‍ ഞങ്ങളോടൊപ്പം നിന്ന ഉദയന്‍ചേട്ടനാണ്.
അദ്ദേഹത്തിന്റെ തെറ്റാടി എന്ന ബ്ലോഗും സഞ്ചാരം എന്ന online magazine നും
നിങ്ങള്‍ക്കു കാണാം.ജാലകം എന്ന വെബ് ലോകത്ത് ഇനി ഞങ്ങളുമുണ്ടാകും.

മണിമുത്താറും കടന്ന് കന്യാകുമാരിയിലേക്ക്

ജനുവരി 25ന് ഞങ്ങള്‍ കന്യാകുമാരിയിലേക്ക് ഒരു യാത്ര പോയി. അതിരാവിലെ തന്നെ ഞങ്ങള്‍ സ്കൂളില്‍ നിന്നും യാത്ര തിരിച്ചു. ഞങ്ങളുടെ വിദ്യാലയജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു ഇത്. ആദ്യം പോയത് കുളത്തുപുഴ ക്ഷേത്രത്തിലേക്കായിരുന്നു. കുളത്തുപുഴയില്‍ മീനുകള്‍ പുളക്കുന്നുണ്ടായിരുന്നു. പ്രകൃതിരമണീയമായ തെന്മലയിലേക്കായിരുന്നു പിന്നീട് ഞങ്ങള്‍ പോയത്. തെന്മലയുടെ പഴയപേര് തേന്മല എന്നായിരുന്നുവത്രെ. ഡാമിലേക്കുള്ള പടികള്‍ ചൈനയിലെ വന്മതില്‍ പോലെയാണ് തോന്നിയത്. കാരണം, പടികള്‍ അത്രക്കു വലുതായിരുന്നു. അവിടെ നിന്നും കുരങ്ങന്മാര്‍ നിറഞ്ഞ കുറ്റാലത്തേക്ക് യാത്ര തിരിച്ചു. വെള്ളച്ചാട്ടം അതിസുന്ദരം! മണിമുത്താര്‍ ഡാമിന്റെ വന്യതയിലാണ് ഞങ്ങള്‍ ആഹാരം കഴിക്കാനിരുന്നത്. ഉച്ചവെയിലിന്റെ ചൂട് ഞങ്ങളെ പൊള്ളിച്ചു. നിശബ്ദവും വന്യവുമായ സൗന്ദര്യം മണിമുത്താറിനെ വ്യത്യസ്തമാക്കുന്നു. പിന്നെ യാത്ര കന്യാകുമാരിയിലേക്ക്. പോകുന്ന വഴിയില്‍ കാറ്റാടിപ്പാടങ്ങള്‍ കണ്ടു. മഞ്ഞ വിരിച്ച നെല്‍പ്പാടവും കണ്ടു. ഞങ്ങള്‍ കടലില്‍ കുളിച്ചു, അസ്തമയം ആസ്വദിച്ചു, മടങ്ങി.....

ആമൃത
10 D





      

Thursday, 27 January 2011

'ത്രുടി'യിലെ കാലം - പുസ്തക ചര്‍ച്ച




 ഞങ്ങളുടെ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും എഴുത്തുകാരനുമായ പി.കെ.സുധിയുടെ പുതിയ നോവലാണ് 'ത്രുടി'.ഈ നോവലില്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചത് നെടുമങ്ങാട് മലയാളം സമിതിയും. 22 ന് വൈകുന്നേരം ഠൗണ്‍ LPS ല്‍ നടന്ന ചര്‍ച്ചയില്‍ ചായം ധര്‍മരാജന്‍,ഡി.യേശുദാസ്,ഡോ.രാജശേഖരന്‍,ജി.എസ്.ജയചന്ദ്രന്‍,വിനീഷ് കളത്തറ,ശശിധരന്‍ നായര്‍,അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. നെടുമങ്ങാടിന്റെ മാറ്റവും വികസനവും നിഴലിച്ചു നില്‍ക്കുന്ന ത്രുടിയെ കാലത്തിന്റെ ദര്‍ശനം, പരിസ്ഥിതി, ഭാഷ, രാഷ്ട്രീയം, മനുഷ്യത്വം എന്നീ തലങ്ങളില്‍ നിന്ന് വിശകലനം ചെയ്യാന്‍ സാധിക്കുമെന്ന് ചര്‍ച്ച തുടങ്ങി വച്ച ചായം ധര്‍മരാജന്‍ പറഞ്ഞു.നെടുമങ്ങാടിന്റെ തനതു പദങ്ങള്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ടെന്ന് ഉദാഹരണങ്ങള്‍ നിരത്തി അദ്ദേഹം വ്യക്തമാക്കി. നോവലിസ്റ്റിലെ ശാസ്ത്രകാരനെ ഈ നോവല്‍ വായനക്കിടക്ക് കാണാം. ശക്തമായ ഒരു സ്ത്രീ കഥാപാത്രമില്ല എന്ന വിമര്‍ശനമാണ് അദ്ദേഹം മുന്നോട്ടു വച്ചത്.
        സമയത്തെ വിഷയമാക്കിയ നോവല്‍ എന്നാണ് ഡി.യോശുദാസ് ത്രുടിയെ വിശേഷിപ്പിച്ചത്.സംഭവങ്ങളവതരിപ്പിക്കാതെ സംഭവങ്ങളെക്കുറിച്ച് പറയുകയാണ്. സുരന്‍ എന്ന പത്രപ്രവര്‍ത്തകനോട് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലാണ് സംഭവവിവരണം. പുരുഷകേന്ദ്രീകൃതമായ ജീവിതമാണ് നോവലിനുള്ളത്.സങ്കീര്‍ണമായ പ്രമേയം ഉപയോഗിക്കുമ്പോള്‍ തന്നെ വൈകാരികതയില്ലാതെ നിയന്ത്രിതമായ അവതരണമാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നതെന്നും ഡി.യേശുദാസ് കുട്ടിച്ചേര്‍ത്തു. നെടുമങ്ങാടിന്റെ തനതു പദങ്ങളായിട്ടല്ല തെക്കന്‍ തിരുവിതാംകൂറിന്റെ പദങ്ങളായാണ് തനിക്ക് കാണാന്‍ കഴിഞ്ഞത്. 'മൊടമ' എന്ന പദം മാത്രമാണ് തനിക്ക് അപരിചിതമായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോയ കാലത്തിന്റെ തിരിച്ചുവരവ് മൈക്കിള്‍ ജാക്സന്റെ Earth Song ലെ പോലെ വായനക്കാരനനുഭവപ്പെടുമെന്നാണ് യേശുദാസിന്റെ അഭിപ്രായം. വിഹ്വലതകളുടെ കഥ പറയുന്ന ത്രുടി ആത്മനിഷ്ടവുമാണ് എന്നാണ് ഡോ.രാജശേഖരന്‍ പറഞ്ഞത്.
  നെടുമങ്ങാടിന്റെ പരിധിക്കുള്ളില്‍ നിന്ന് നോക്കിക്കൊണ്ട് നെടുമങ്ങാടിന്റേതു മാത്രമായി നോവലിനെ ചുരുക്കിക്കളയരുതെന്നാണ് ശേഷം ചര്‍ച്ചയില്‍ പങ്കെടുത്ത ജി.എസ്.ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടത്.
      വ്യത്യസ്തമായ ആഖ്യാനരീതി  ഒരു സിനിമാറ്റിക് ഫ്രെയിമിന്റെ കാഴ്ചയാണ് തനിക്കനുഭവപ്പെട്ടതെന്ന് ഒരു നാടകകൃത്തു കൂടിയായ വിനീഷ് കളത്തറ അഭിപ്രായപ്പെട്ടു.നെടുമങ്ങാടിന്റെ നോവലിസ്റ്റുകളായ പി.എ.ഉത്തമന്‍ , പി.കെ.സുധി എന്നിവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്ന നീരസവും അദ്ദേഹം പങ്കുവെച്ചു.
     
    
  
തന്റെ കൃതിയിലെ പ്രശ്നങ്ങളെന്തൊക്കെ എന്നറിയാനായിരുന്നു തനിക്ക് കൂടുതല്‍ താല്‍പര്യമെന്ന് മറുപടിയില്‍ പി.കെ.സുധി സൂചിപ്പിച്ചു.വിജു കൊന്നമൂട് നന്ദി പറഞ്ഞു.


Monday, 24 January 2011

രാത്രിയും പകലാക്കി...


ഈ വര്‍‍‍‍‍‍‍‍ഷം പത്താം ക്ലാസില്‍‍‍‍‍ പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന
കുട്ടികള്‍ക്ക് വൈകുന്നേരം 6 മണി മുതല്‍‍‍ 8മണി വരെ പ്രത്യേകം പഠനപ്രവര്‍ത്ത-
നങ്ങളൊരുക്കുന്നു.ബാലചന്ദ്രന്‍ സാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ പ്രവര്‍ത്ത-
നത്തില്‍ സ്കൂളിലെ മുഴുവന്‍ അധ്യാപകരും പങ്കെടുക്കുന്നു.അധ്യാപകരും നല്ലവരായ
നാട്ടുകാരും കുട്ടികള്‍‍‍‍‍‍‍‍ക്ക് ഭക്ഷണം കൊടുക്കാന്‍‍‍‍‍‍ വേണ്ട സഹായം ചെയ്യുന്നു.വീടുകളി-
ല്‍‍‍‍‍‍‍ പഠിക്കാനുള്ള സാഹചര്യമില്ലാത്തവര്‍‍‍‍‍‍‍ക്കും താല്‍‍‍‍‍‍പര്യം കാണിക്കാത്തവര്‍‍‍‍‍‍ക്കുംഈ
ക്ലാസ് വളരെ പ്രയോജനപ്രദമാകുന്നുണ്ട്.നല്ലൊരു റിസള്ട്ട് പ്രതീക്ഷിക്കുന്നു.

പഠനത്തിനു മുന്‍പ് ഭക്ഷണം.