Sunday, 21 January 2018

കവിത


ഹൃദയം
കാറ്റിനോടൊപ്പം പറക്കും
ഒരു ഇലയാണെന്റെ ഹൃദയം
ചിറകുകള്‍ തൊഴിഞ്ഞ
തുമ്പി പോലാണെന്റെ ഹൃദയം
ഇന്ദ്രദേവന്‍ ദര്‍ശിക്കാത്തൊരു
കുഞ്ഞുചെടിയാണെന്‍ ഹൃദയം
കാലത്തിനോടൊപ്പം ഒഴുകി
വന്ന കാറ്റായിരുന്നല്ലോ നീ
അത് ഇലകളെ തഴുകും
പോലെ നീയും എന്നെ തഴുകിയില്ലെ
കണ്ണീര്‍ മഴയത്ത് നനഞ്ഞ
ഒരു ചെടിയല്ലേ നീ
ഉരുകിത്തീര്‍ന്ന തീ
ആയി ഞാന്‍
ചിതലരിച്ച സ്വപ്നങ്ങള്‍
ചിതകൂടിയ നേരം
ചില ഓര്‍മ്മകള്‍ ബാക്കിയായി
ഞാന്‍ ഒറ്റക്കായ്
ശ്രീരാഗ്
8.സി

Friday, 12 January 2018

ഭാസ്കരാചാര്യ സെമിനാര്‍

നെടുമങ്ങാട് സബ്ജില്ലാതലം ഭാസ്കരാചാര്യര്‍ സെമിനാര്‍ മത്സരത്തില്‍ ഞങ്ങളുടെ സ്കൂളിലെ വൈഷ്ണവി എ വി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വിഷയം "പ്രകൃതിയിലെ അനുപാതങ്ങള്‍"

Sunday, 10 December 2017

സ്വാതികൃഷ്ണ

പി റ്റി ഭാസ്കരപ്പണിക്കര്‍ ബാലശാസ്ത്ര പരീക്ഷയില്‍ ജില്ലാതലത്തില്‍ നിന്നും ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിലേയ്ക്ക് തരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ സ്കൂളിലെ സ്വാതികൃഷ്ണ

പി റ്റി ഭാസ്കരപ്പണിക്കര്‍ ബാലശാസ്ത്ര പരീക്ഷ

പി റ്റി ഭാസ്കരപ്പണിക്കര്‍ ബാലശാസ്ത്ര പരീക്ഷയില്‍ ഞങ്ങളുടെ സ്കൂളില്‍ നിന്നും ജില്ലാതലത്തില്‍ ഒന്നും രണ്ടും സമ്മാനം നേടിയവര്‍ സ്വാതികൃഷ്ണ,ഫാസില്‍,അഭിരാമി

Sunday, 3 December 2017

നവംബര്‍ 27 ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ജന്മദിനം

നവംബര്‍ 27 ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ജന്മദിനംഞങ്ങളുടെ അസംബ്ലിയില്‍  കൂട്ടുകാര്‍ അദ്ദേഹത്തെ പരിചയപ്പെടുത്തി.ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ കൂട്ടുകാര്‍ ശബ്ദതാരാവലി പരിചയം നടത്തി.





Friday, 10 November 2017

ശാസ്ത്രോത്സവവും പ്രാദേശിക പ്രതിഭാപഠനകേന്ദ്രവും ഉദ്ഘാടനം

കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ ശാസ്ത്രോത്സവവും പ്രാദേശിക പ്രതിഭാപഠനകേന്ദ്രവും ഉദ്ഘാടനം ചെയ്തു.ഏഴ് എട്ട് തിയതികളില്‍ ബി ആര്‍സി തല ശാസ്ത്രോത്സവം ഞങ്ങളുടെ സ്കൂളില്‍ നടന്നു.മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദവന്‍ ഉദ്ഘാടനം ചെയ്തു.അധ്യാപകനായ ശ്രീ ജയകുമാര്‍,ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍ എ കെ നാഗപ്പന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.