Tuesday, 12 June 2018

സ്കാന്‍ ടെയിലര്‍ സോഫ്റ്റ് വെയര്‍ പരിശീലനം

പഴയകാല പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്തു പൊതുസഞ്ചയത്തിലെത്തിച്ച് കാലാതീതമാക്കുക എന്ന ലക്ഷ്യത്തിനായി സ്കാന്‍ ചെയ്ത ഇമേജുകള്‍ പോസ്റ്റ് പ്രോസസ് ചെയ്യുന്നതിനു സഹായിക്കുന്ന  Scan Tailor സോഫ്റ്റ്‌വെയര്‍ കുട്ടികളെ പരിചയപ്പെടുത്തി.മീനാങ്കല്‍ സ്കൂളിലെ ഉദയന്‍ സാറാണ് പരിചയപ്പെടുത്തിയത്



ലിറ്റില്‍ കൈറ്റ്സ് ഒന്നാംഘട്ട പരിശീലനം

ലിറ്റില്‍ കൈറ്റ്സിന്റെ ഒന്നാംഘട്ട പരിശീലനം മാസ്റ്റര്‍ട്രെയിനര്‍ ശ്രീജ റ്റീച്ചറിന്റെ നേതൃത്വത്തില്‍ നടന്നു

തങ്ങളുടെ ഉത്തരവാദിത്വം എന്താണെന്നു അവര്‍ തിരിച്ചറിഞ്ഞു.സ്ക്രാച്ച്,ആപ്പ് ഇന്‍വെന്റര്‍ തുടങ്ങിയ സോഫ്റ്റുവെയറുകളും അവര്‍ പരിചയപ്പെട്ടു.കളിയൂലൂടെ പഠനത്തിലേയ്ക്കു നയിക്കുന്ന ശ്രീജറ്റീച്ചറിന്റെ ക്ലാസ് അവര്‍ക്ക് നന്നേ ഇഷ്ടപ്പെട്ടു.



ലീറ്റില്‍ കൈറ്റ്സ്

ഹൈടെക് ഉപകരണങ്ങളുടെ കൈകാര്യവും ഉപയോഗവും ക്ലാസ് പ്രതിനിധികള്‍ക്ക് ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ പറഞ്ഞുകൊടുക്കുന്നു.ഇവരാണ് ഓരോ ക്ലാസിലും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും സഹായമാകുന്നത്.


 

പരിസ്ഥിതിദിനം

മുഖ്യാതിഥി   ഗിരീഷ് പുലിയൂര്‍
പിന്നെ തൈവയ്ക്കല്‍ ...പോസ്റ്റര്‍ രചന,ചിത്രരചന,പരിസ്ഥിതി ദിന പ്രശ്നോത്തരി

















Sunday, 8 April 2018

മികവുത്സവം


'മികവുത്സവം' കരിപ്പൂര് മുടിപ്പുര ജംഗ്ഷനില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ ഉദ്ഘാടനം ചെയ്തു.
പി റ്റി എ പ്രസിഡന്റ് ആര്‍ ഗ്ലിസ്റ്റസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രശസ്ത എഴുത്തുകാരനായ പാലോട് ദിവാകരന്‍ മുഖ്യാതിഥിയായിരുന്നു. കേരള സര്‍വകലാശാല എം എ ഹിന്ദി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ എല്‍ ആര്യയെ ഈ ചടങ്ങില്‍ ചെയര്‍മാന്‍ അനുമോദിച്ചു.വിദ്യാര്‍ത്ഥികളുടെ അക്കാദമികവും കലാപരവുമായ മികവുകളുടെ അവതരണം നടന്നു.ഹൈടെക് ക്ലാസ്റൂമുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് രക്ഷകര്‍ത്താക്കളേയും നാട്ടുകാരേയും ബോധ്യപ്പെടുത്തുന്നതിനായി വിദ്യാര്‍ത്ഥികള്‍ വിവിധവിഷയങ്ങള്‍ സോഫ്റ്റ്‍വെയറുകളിലൂടെ പരിചയപ്പെടുത്തി.പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ രീതിയില്‍ ഐറ്റി @സ്കൂളും എസ് ഇ ആര്‍ റ്റി യും സംയുക്തമായി ഒരുക്കിയിരിക്കുന്ന വിഭവ പോര്‍ട്ടലായ 'സമഗ്ര' വിദ്യാര്‍ത്ഥികളായ സ്വാതികൃഷ്ണയും ഗോപികയും പരിചയപ്പെടുത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി അനിത വി എസ് സ്വാഗതം പറഞ്ഞു.മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി ആര്‍ സുരേഷ്‍കുമാര്‍, കൗണ്‍സിലര്‍മാരായ സാബു സി, റ്റി അര്‍ജുനന്‍, സുമയ്യ മനോജ്, എന്‍ ആര്‍ ബൈജു, നെടുമങ്ങാട് എ ഇ ഒ രാജ്കുമാര്‍, ബി പി ഒ മോഹനകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

















സര്‍ഗോത്സവം...


സര്‍ഗോത്സവം...അവധിക്കാല ക്യാമ്പ്
നാടകം,ചിത്രരചന,നൃത്തം ,സംഗീതം