Monday, 25 June 2018

കാത്തുവയ്ക്കുന്നു..... അക്ഷരങ്ങളെ!


രോ കാലവും ഓരോ അടയാളപ്പെടുത്തലുകളാണ്. അതിന്റെ രേഖപ്പെടുത്തലുകളില്‍ ആ കാലത്തിന്റെ തുടിപ്പും ചൈതന്യവും ആകുലതകളും പതിഞ്ഞുകിടക്കും. കല്ലിലും ഓലയിലും പതുങ്ങിക്കിടന്ന അക്ഷരങ്ങള്‍ക്ക് അച്ചടിയിലൂടെ ചിറകുകള്‍ നൽകിയപ്പോള്‍ ഉണ്ടായ പൊട്ടിത്തെറിക്കും വെളിച്ചത്തിനും ജീവകുലത്തി നുണ്ടാക്കാന്‍ കഴിഞ്ഞ മാറ്റത്തിനു നമ്മള്‍ തലമുറകളായി സാക്ഷികളാണ്. വിജ്ഞാന ത്തിന്റെ ആ തുടിപ്പുകൾ ചിതലിനും മഴയ്ക്കും വിട്ടുകൊടുക്കാതെ കാത്തുവയ്ക്കേണ്ടതുണ്ട്. ഇനി നമുക്ക് അവയെ ഡിജിറ്റലായി സൂക്ഷിക്കാം; എന്നെന്നേയ്ക്കുമായി.
 




1976ൽ പുറത്തിറങ്ങിയ 'നെടുമങ്ങാട്:പൗരാണികവുംആധുനികവും' നെടുമങ്ങാട് താലൂക്കിനെ അടയാളപ്പെടുത്താൻ ശ്രമിച്ച ആദ്യ പുസ്തകമാണ്. മുനിസിപ്പാലിറ്റിയുടെ      മുൻ ചെയർമാൻ വി. പ്രഫുല്ലചന്ദ്രൻ നായർ എഡിറ്റ് ചെയ്ത ഈ സ്മരണികയ്ക്കൊപ്പം പ്രൊഫ. ഉത്തരംകോട് ശശി രചിച്ച 'അഗസ്ത്യകൂടം' എന്ന ചെറുപുസ്തകവും ഞങ്ങൾ പൊതുസഞ്ചയത്തിലെത്തിക്കുന്നു.







Wednesday, 20 June 2018

പഴയ പുസ്തകങ്ങള്‍ പുത്തന്‍ വിദ്യകള്‍

പഴയകാല പുസ്തകങ്ങളുടെ പേജുകള്‍  സ്മാര്‍ട്ട്ഫോണില്‍ ഫോട്ടോയെടുത്ത്  സ്കാന്‍ ടെയിലര്‍ ഉപയോഗിച്ച്  പ്രോസസ് ചെയ്യുന്ന  ലിറ്റില്‍ കൈറ്റ്സ് കൂട്ടുകാര്‍
പഴയകാല പുസ്തകങ്ങളുടെ ഡിജിറ്റല്‍ കോപ്പി ഇന്റര്‍നെറ്റില്‍ അപ്‍ലോഡ് ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണവര്‍




വായനദിനം

കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ വായനാവാരത്തിന്റേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ഉദ്ഘാടനം നടന്നു.ഡയറ്റ് അധ്യാപകനും പുസ്തക നിരൂപകനുമായ മുഹമദ് കബീര്‍ വായന വാരവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പനയ്ക്കോട് വി കെ കാണി ഗവ.ഹൈസ്കൂളിലെ ഗണിതാധ്യാപകനും നാടന്‍പാട്ടു കലാകാരനുമായ കലേഷ് കാര്‍ത്തികേയന്‍ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു.ആദിത്യമുരളി പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തി.വിദ്യാരംഗം കലാസാഹിത്യവേദി സ്കൂള്‍തല കണ്‍വീനര്‍ ഗോപികരവീന്ദ്രന്‍ വായനദിന സന്ദേശം നല്കി.ശ്രീനന്ദന,നയനസെന്‍,സ്വാതികൃഷ്ണ,അഭിരാമി എന്നിവര്‍ പുസ്തക പരിചയം നടത്തി.എല്‍ പി വിഭാഗം കൂട്ടുകാരുടെ വായനപ്പാട്ട് ഉണ്ടായിരുന്നു.കുട്ടികള്‍ തയ്യാറാക്കിയ നൂറു വായനക്കുറിപ്പുകളുടെ പ്രദര്‍ശനം നടന്നു.ക്ലാസ് ലൈബ്രറിയ്ക്കു വേണ്ടിയുള്ള പുസ്തകങ്ങളുടെ വിതരണം അതിഥികള്‍ നിര്‍വഹിച്ചു












Tuesday, 12 June 2018

ഞങ്ങളുടെ A+

           ഭരത് എസ്
ഞങ്ങള്‍ക്ക് ഇത്തവണത്തെ SSLC പരീക്ഷയില്‍ 5 പേര്‍ക്ക് A+ ലഭിച്ചു
അഖില്‍ ജ്യോതി ആര്‍

ആന്‍സി ജി ജെ

അശ്വന്ത് പി എം






വൈഷ്ണവി എ വി

സ്കാന്‍ ടെയിലര്‍ സോഫ്റ്റ് വെയര്‍ പരിശീലനം

പഴയകാല പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്തു പൊതുസഞ്ചയത്തിലെത്തിച്ച് കാലാതീതമാക്കുക എന്ന ലക്ഷ്യത്തിനായി സ്കാന്‍ ചെയ്ത ഇമേജുകള്‍ പോസ്റ്റ് പ്രോസസ് ചെയ്യുന്നതിനു സഹായിക്കുന്ന  Scan Tailor സോഫ്റ്റ്‌വെയര്‍ കുട്ടികളെ പരിചയപ്പെടുത്തി.മീനാങ്കല്‍ സ്കൂളിലെ ഉദയന്‍ സാറാണ് പരിചയപ്പെടുത്തിയത്



ലിറ്റില്‍ കൈറ്റ്സ് ഒന്നാംഘട്ട പരിശീലനം

ലിറ്റില്‍ കൈറ്റ്സിന്റെ ഒന്നാംഘട്ട പരിശീലനം മാസ്റ്റര്‍ട്രെയിനര്‍ ശ്രീജ റ്റീച്ചറിന്റെ നേതൃത്വത്തില്‍ നടന്നു

തങ്ങളുടെ ഉത്തരവാദിത്വം എന്താണെന്നു അവര്‍ തിരിച്ചറിഞ്ഞു.സ്ക്രാച്ച്,ആപ്പ് ഇന്‍വെന്റര്‍ തുടങ്ങിയ സോഫ്റ്റുവെയറുകളും അവര്‍ പരിചയപ്പെട്ടു.കളിയൂലൂടെ പഠനത്തിലേയ്ക്കു നയിക്കുന്ന ശ്രീജറ്റീച്ചറിന്റെ ക്ലാസ് അവര്‍ക്ക് നന്നേ ഇഷ്ടപ്പെട്ടു.



ലീറ്റില്‍ കൈറ്റ്സ്

ഹൈടെക് ഉപകരണങ്ങളുടെ കൈകാര്യവും ഉപയോഗവും ക്ലാസ് പ്രതിനിധികള്‍ക്ക് ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ പറഞ്ഞുകൊടുക്കുന്നു.ഇവരാണ് ഓരോ ക്ലാസിലും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും സഹായമാകുന്നത്.