Wednesday, 23 March 2022

ഡൈനിംഗ്ഹാള്‍ ഉദ്ഘാടനം

കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ ഡൈനിംഗ്ഹാള്‍ ഉദ്ഘാടനം

കരിപ്പൂര് ഗവ.ഹൈസ്കൂളില്‍‍ വലിയമല LPSC-NSIL ന്റെ സഹകരണത്തോടെ പൂര്‍ത്തീകരിച്ച ഡൈനിംഗ്ഹാളിന്റെ ഉദ്ഘാടനം നടന്നു.ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ ജി ആര്‍ അനില്‍ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്.300 കസേരയും,100 ബഞ്ചും ഡസ്കും ,രണ്ടു വൈറ്റ്ബോര്‍ഡും അവര്‍ ഇതിനൊപ്പം നല്‍കി.നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി ശ്രീജ.സി എസ് അധ്യക്ഷയായ യോഗത്തില്‍ വലിയമല LPSC ഡയറക്ടര്‍ ഡോ.വി നാരായണന്‍ മുഖ്യാതിഥിയായി. സ്കൂള്‍ ഹെഡ്മാസ്ടര്‍ കെ ഷാജഹാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എല്‍ പി എസ് സി ഡയറക്ടര്‍ ഡോ.വി നാരായണന്‍ , നെടുമങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ശ്രീ എസ് രവീന്ദ്രന്‍ ,വിദ്യാ.സ്റ്റാന്‍.കമ്മിറ്റി ചെയര്‍പേഴ്സണ്ശ്രീമതി പി വസന്തകുമാരി ,മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്ശ്രീ പി.ഹരികേശന്‍ നായര്‍,‍,വാര്‍ഡ്കൗണ്‍സിലര്ശ്രീമതി സംഗീതാരാജേഷ്,NSIL മുന്‍ ചീഫ് ‍മാനേജിംഗ് ഡയറക്ടര്ശ്രീ ജി നാരായണന്‍, അസോസിയേറ്റ് ഡയറക്ടര്‍ LPSC ശ്രീ എസ് സുരേഷ്, കണ്‍ട്രോളര്‍ LPSC ശ്രീമതി സരസ്വതി കെ എന്‍ , ഗ്രൂപ്പ് ഡയറക്ടര്‍ MSA ശ്രീ ഗണേഷ്‍പിള്ള എം, ഹെഡ് CMD ശ്രീ സജയന്‍ പി എസ്, ഹെഡ് PGA ശ്രീ എം പ്രസന്നന്, സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ GAD,ശ്രീമതി കെ ആര്‍ മിനി,,വൈസ്പ്രസിഡന്റ് ഡി പ്രസാദ്,എം പി റ്റി എ പ്രസിഡന്റ് ശ്രീലത എസ്,സീനിയര്‍ അസിസ്റ്റന്റ് ഷീജാബീഗം,സ്റ്റാഫ്‍സെക്രട്ടറി വി എസ് പുഷ്പരാജ് എന്നിവര്‍ പങ്കെടുത്തു.പി റ്റി എ പ്രസിഡന്റ് ശ്രീ ആര്‍ ഗ്ലിസ്റ്റസ് നന്ദി പറഞ്ഞു.ഷാരോണ്‍ ജെ സതീഷ്  LPSC ഡയറക്ടര്‍ ഡോ.വി നാരായണന്‍ സാറിന് ഛായചിത്രം സമ്മാനിച്ചു

 







 

Tuesday, 22 March 2022

പ്രോജക്ടവതരണം

കേന്ദ്ര ഗവൺമെൻറിൻറെ Rashtriy Avishkar Sapthahഎന്ന പദ്ധതിയുടെ ഭാഗമായി എസ് എസ് കെ . യുടെ നേതൃത്വത്തിൽ ബി ആർ സിയുടെ മേൽനോട്ടത്തിൽ നടത്തുന്ന Water Auditing And Calculation of Carbon Footprint എന്ന തീമുമായി ബന്ധപ്പെട്ട് കരിപ്പൂര് ഗവൺമെൻറ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസിലെ കുട്ടികൾ ഒരു പ്രോജക്ട് തയ്യാറാക്കുകയുണ്ടായി .വാട്ടർ ഫോർ അഗ്രികൾച്ചർ ക്രോപ്സ് എന്ന് ടോപ്പിക്കിൽ വിവിധ കാർഷിക വിളകൾ ,ജലസേചനത്തിനുള്ള ഉറവിടം ,വിവിധ ജലസേചന രീതികൾ ഇവയുമായി ബന്ധപ്പെട്ട്  സർവ്വേയുടെ അടിസ്ഥാനത്തിലാണ് പ്രോജക്റ്റ് തയ്യാറാക്കിയത്.
        പ്രോജക്ടവതരണം സ്കൂൾ ആഡിറ്റോറിയത്തിൽ 9 Bയിലെ കുമാരി ഭദ്രാ ബി നടത്തി .ആനാട് കൃഷിഭവൻ സീനിയർ അഗ്രിക്കൾച്ചറൽ അസിസ്റ്റന്റും ഈ വർഷത്തെ മികച്ച അഗ്രിക്കൾച്ചറൽ അസിസ്റ്റന്റിനുള്ള സംസ്ഥാന അവാർഡ് ജേതാവുമായ ശ്രീമതി രാജി എസ് .എസ് . ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു യ അവാർഡ് ജേതാവിനെ എച്ച്.എം.ആദരിച്ചു.പി ടി എ പ്രസിഡൻറ് R ഗ്ലിസ്റ്റസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് സ്കൂൾ എച്ച് എം കെ ഷാജഹാൻ സാർ സ്വാഗതം പറഞ്ഞു .സീനിയർ അസിസ്റ്റൻറ് ഷീജാ ബീഗം ടീച്ചർ യോഗത്തില്‍ ആശംസ പറഞ്ഞു..സയന്‍സ്ക്ലബ്ബ് കണ്‍വീനര്‍ സുജ ഡി നന്ദി രേഖപ്പെടുത്തി
 






 

Monday, 14 March 2022

LSS USS-2021

 


                                                    അക്ഷയ് കുമാര്‍ കെ


                            
ആദിത്യന്‍ ബി എസ്


രുദ്ര എ എസ്
 
സൂരജ് എസ്
റിതിക ആര്‍ കെ

Tuesday, 1 March 2022

ലിറ്റില്‍കൈറ്റ്സ് ക്ലാസ്

 ഇന്ന് പൂര്‍പ ലിറ്റില്‍കൈറ്റ്സായ അശഅവിന്‍കൃഷ്ണ,അല്‍അമീന്‍,ഫാസില്‍ എന്നിവര്‍ 3Dഅനിമേഷന്‍ ,റാസ്പ്ബറി പൈ,എം ഐ റ്റി ആപ് ഇന്‍വെന്റര്‍ എന്നിവയില്‍  ഈ വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്സിന് ക്ലാസെടുത്തു.ക്ലാസെടുത്തു.കുട്ടികള്‍ക്ക് വളരെ പ്രയോജനകരമായ ക്ലാസായിരുന്നു ഇവരുടേത്.ഓരോന്നിന്റേയും പുതിയ സാധ്യതകള്‍ അവര്‍ കുട്ടികളെ ബോധ്യപ്പെടുത്തി.












സ്കൂള്‍ SPCയ്ക്ക് യൂണിഫോം

 സ്കൂള്‍ SPCയ്ക്ക് യൂണിഫോം വിതരണം നടന്നു.വലിയമല എസ് എച്ച് ഒ പ്രതാപചന്ദ്രന്‍ നായര്‍ കുട്ടികള്‍ക്ക് യൂണിഫോം നല്‍കി നിര്‍വഹിച്ചു.


 


ചികിത്സാ സഹായം

 കരിപ്പൂര് സ്കൂളിലെ യു കെ ജി വിദ്യാര്‍ത്ഥിിനി അവന്തികമോള്‍ക്ക് സ്കൂളിന്റെ വകയായ ചികിത്സാ സഹായം കൈമാറുന്നു