Friday, 10 February 2023

ജില്ലാതല ഫുട്ബാൾ ടൂർണമെന്റ്



 ഭിന്നശേഷി കുട്ടികളുടെ ജില്ലാതല ഫുട്ബാൾ ടൂർണമെന്റ് നെടുമങ്ങാട് സബ്ജില്ലാ 3സ്ഥാനം നേടി. ടീമിലംഗങ്ങളായി കരുപ്പൂരിന്റെ അർജുൻ കൃഷ്ണയും (ക്ലാസ് 10) അർജുൻ പ്രദീപും (ക്ലാസ് 8).

Saturday, 4 February 2023

എഴുത്തുപച്ചയിൽ ഷാരോണും

 സമഗ്ര ശിക്ഷാ കേരളത്തിന്റെ പ്രസിദ്ധീകരണമായ എഴുത്തുപച്ചയിൽ ഭാഗമായി ഷാരോൺ ജെ സതീഷ്.



Thursday, 2 February 2023

അത്ലറ്റിക്സ് സബ് ജില്ലാ ചാമ്പ്യൻഷിപ്പ്

       LP, UP വിഭാഗം അത്ലറ്റിക്സ് സബ് ജില്ലാ ചാമ്പ്യൻഷിപ്പിൽ  കരിപ്പൂർ സ്കൂളിലെ മിടുക്കന്മാരും മിടുക്കികളും മികവാർന്ന പ്രകടനം കാഴ്ച വച്ചു. LP KIDDIES GIRLS വിഭാഗത്തിൽ overall second. UP kiddies girls വിഭാഗത്തിൽ overall third ഉം ലഭിച്ചു.LP Mini Boys വിഭാഗത്തിൽ അഭിജിത്ത് എസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.


Thursday, 26 January 2023

റിപ്പബ്ലിക് ദിനം

 റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി രാവിലെ 9 മണിക്ക്  പി.ടി.എ പ്രസിഡന്റ് ശ്രീ. പ്രമോദ് പതാക ഉയർത്തി.വിദ്യാർഥികൾ ദേശഭക്തി ഗാനം ആലപിച്ചു. സ്റ്റാഫ് സെക്രട്ടറി, എം.പി.ടി.എ പ്രസിഡന്റ് തുടങ്ങിയവർ സംസാരിച്ചു.





Tuesday, 24 January 2023

NuMats

 NuMats 2022-23 ഉപജില്ലാതല പരീക്ഷയിൽ ആറാംക്ലാസ് വിദ്യാർഥി സൂരജ്.എസ് ജില്ലാതലത്തിലേക്ക് യോഗ്യത നേടി.


Monday, 23 January 2023

ചിത്രരചനാ മത്സരം

 കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 14/01/2023 ന് നടത്തിയ ചിത്രരചനാ മത്സരത്തിൽ യു.പി വിഭാഗംത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാന ജെ സതീഷും അഖിൽ എച്ചും.


Friday, 20 January 2023

അക്കാഡമിക് കൗൺസിൽ യോഗം

 



കരുപ്പുര് സ്കൂളിലെ 2022-23 വർഷത്തെ അക്കാഡമിക് കൗൺസിൽ യോഗം 2023 ജനുവരി 19 ന് വെെകുന്നേരം 3.00 ചേർന്നു. നഗരസഭാ പ്രതിനിധികൾ, പി.ടിഎ. അംഗങ്ങൾ, അധ്യാപകർ മുതലായവർ പങ്കെടുത്തു. ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ, അടുത്ത വർഷം നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ, പദ്ധതികൾ ഇവ ചർച്ച ചെയ്തു.