Friday, 5 July 2024

ബഷീർ അനുസ്മരണം

 കരിപ്പൂര് ഗവൺമെൻറ് ഹൈസ്കൂളിലെ ബഷീർ അനുസ്മരണ ദിനമായ "ഇമ്മിണി ബല്യ ഒന്ന് " വേഷമിട്ട വൈക്കം മുഹമ്മദ് ബഷീറും 10 കഥാപാത്രങ്ങളും ചേർന്ന് ഉദ്ഘാടനം ചെയ്തു . HM ശ്രീമതി ബീന ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ വിദ്യാരംഗം കൺവീനർ ശ്രീമതി സുമി ടീച്ചർ സ്വാഗതം ആശംസിച്ചു. ആശംസകൾ അർപ്പിച്ച് സംസാരിച്ച ശ്രീ സുധീർ സാർ രസകരമായി ബഷീറിനെ കുറിച്ചുള്ള കഥ കുട്ടികൾക്ക് പകർന്നു നൽകി . ഇമ്മിണി ബല്യ ഒന്ന് പ്രമേയമാകുന്ന സ്കിറ്റും ബഷീറിൻറെ കൃതികളും കഥാപാത്രങ്ങളും ഉൾക്കൊള്ളുന്ന എൽ പി വിഭാഗം കുട്ടികളുടെ ഒപ്പന കളിയും അരങ്ങേറി .ഋതിക ഇമ്മിണി വലിയ ബഷീർ എന്ന കവിതയും ജ്യോതിമ വിശ്വവിഖ്യാതമായ മൂക്ക് എന്ന കൃതിയുടെ വായനാ അനുഭവവും കുട്ടികൾക്ക് സമ്മാനിച്ചു. ബഷീറിൻറെ പാത്തുമ്മയുടെ ആട് എന്ന നോവലിന്റെ ഓഡിയോ ബുക്ക് പ്രകാശനം എച്ച് എം ബീന ടീച്ചർ നിർവഹിച്ചു. അധ്യാപകരായ  സജിത ടീച്ചറുടെയും സുധീർ സാറിനെയും ഭാർഗവീനിലയം എന്ന ചിത്രത്തിലെ ഗാനാലാപനം ചടങ്ങിന് മോടി കൂട്ടി. ഉച്ചയ്ക്കുശേഷം  നീല വെളിച്ചം  എന്ന സിനിമ പ്രദർശനം നടന്നു .








Wednesday, 26 June 2024

കഥ,കവിത രചനാ മത്സരം

പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ തുടർച്ചയായ കഥ, കവിത രചനാമത്സരങ്ങൾ യുപി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തി.

പരിസ്ഥിതി ദിനം -കഥാരചന  മത്സരം UP& HS

പരിസ്ഥിതിദിനം - കവിത രചന മത്സരം UP&HS

 

ലഹരി വിരുദ്ധദിനാചരണം

ഈ വർഷത്തെ ലഹരി വിരുദ്ധദിനാചരണ പ്രവർത്തനങ്ങൾ JRC യുടെ നേതൃത്വത്തിൽ നടന്നു. പ്ലക്കാർഡ് നിർമ്മാണം, ഫ്ലാഷ് മോബ് , ഗാനാലാപനം, ഇവ നടന്നു. പത്താം ക്ലാസിലെ സൂര്യ ലഹരി വിരുദ്ധ പ്രതിജ്ഞ മറ്റു കുട്ടികൾക്കു ചൊല്ലിക്കൊടുത്തു.




 

ദേശാഭിമാനി പത്രവിതരണം ഉദ്ഘാടനം

 ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി പ്രകാരം സ്കൂളിനു വേണ്ടി പത്രവിതരണത്തിൻ്റെ ഉദ്ഘാടനം നെടുമങ്ങാട് സി പി എം ഏരിയ സെക്രട്ടറി ആർ ജയദേവൻ സ്കൂൾ ലീഡർ മാസ്റ്റർ അനന്തപത്മനാഭനു നൽകിക്കൊണ്ട് നിർവഹിച്ചു. ചടങ്ങിൻ പി ടി എ പ്രസിഡൻ്റ് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ,പി ടി എ അംഗങ്ങൾ, സ്റ്റാഫ് സെക്രട്ടറി മുതലായവർ സംസാരിച്ചു.



Sunday, 23 June 2024

സിനിമാഗാനാലാപനം-മൂന്നാം സ്ഥാനം

 പൂവച്ചൽ ഖാദർ അനുസ് മരണത്തോടനുബന്ധിച്ച് നടന്ന സിനിമാഗാനാലാപന മത്സരത്തിൽ കരിപ്പൂർ സ്കൂളിലെ അഞ്ചാം ക്ലാസിലെ കൊച്ചു മിടുക്കി അഭിനന്ദന ഡി മൂന്നാം സ്ഥാനം കരസ്ഥമാക്കി.


Friday, 21 June 2024

 ഫിലിം ക്ലബ്ബ് ,സ്കൂൾ ന്യൂസ് ക്ലബ്ബ് ഇവയുടെ ലോഗോ പ്രകാശനം മുൻ വിദ്യാർഥിയും ലോഗോ ഡിസൈനറുമായ മാസ്റ്റർ ജിതിൻ രാജ് നിർവഹിച്ചു.





Thursday, 20 June 2024

യോഗ പരിശീലന ക്ലാസ്

  ഡോക്ടർ നൗഷാദ്, ഡോക്ടർ സുബിന എന്നിവരുടെ നേതൃത്വത്തിൽ ആയുഷ് മെഡിക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലന ക്ലാസ് നടത്തി .എട്ടാം ക്ലാസ് വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കാളികളായി.