Friday, 12 July 2024

ഗണിത ക്ലിനിക്

 ഗണിത ആശയങ്ങളിലും ഗണിത പ്രവർത്തനങ്ങളിലും കുട്ടികൾക്ക് കൂടുതൽ കൈത്താങ്ങ് നൽകുക ,ഗണിത സംബന്ധമായ കുട്ടികളുടെ സംശയങ്ങൾക്ക് നിവാരണം നടത്തുക എന്നീ ഉദ്ദേശങ്ങളോടെ ഞങ്ങളുടെ സ്കൂളിൽ ഗണിത ക്ലിനിക് പ്രവർത്തനം ആരംഭിച്ചു.പ്രസ്തുത സംരംഭത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം ബീന ടീച്ചർ നിർവഹിച്ചു .എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്ക് ഗണിത ക്ലിനിക്ക് വഴി കുട്ടികളുടെ ഗണിത സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യും.




പ്രകൃതി നടത്തം

 പ്രകൃതിയെ കണ്ടറിഞ്ഞും തൊട്ടറിഞ്ഞും പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘം പ്രകൃതി നടത്തം പ്രവർത്തികമാക്കി .സമീപപ്രദേശത്തെ കൃഷി സ്ഥലങ്ങൾ, മറ്റ് പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും ജൈവവൈവിധ്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു.





Thursday, 11 July 2024

ഗ്രീൻ അവാർഡ്

 പരിസ്ഥിതി മാസാചരണത്തോടനുബന്ധിച്ച് നടന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള ഗ്രീൻ അവാർഡിന് കരിപ്പൂർ ഗവൺമെൻറ് ഹൈസ്കൂൾ അർഹമായി.




ജനസംഖ്യാദിനാചരണം

 
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജനസംഖ്യ ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്വിസ് ,പോസ്റ്റർ രചന മത്സരം , പ്രസംഗമത്സരം ഇവ നടത്തി.


നല്ല പാഠം

 വേർട്ടക്സ് സ്കൂൾ ഓഫ് സയൻസും, കാവ്യാട്ട് കോളേജ് ഓഫ് എജുക്കേഷൻ എൻഎസ്എസ് ടീമും ചേർന്നൊരുക്കിയ നല്ല പാഠം എന്ന പ്രോജക്റ്റിന്റെ ജില്ലാതല ഉദ്ഘാടനം എൻഎസ്എസ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ Dr അൻസർ കരിപ്പൂർ ഗവൺമെൻറ് ഹൈസ്കൂളിൽ നിർവഹിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ, സ്കൂളിലേക്കാവശ്യമായ വൈറ്റ് ബോർഡ് ഇവ വിതരണം ചെയ്തു. പഠനോപകരണങ്ങളുടെ ആദ്യ വിതരണം ബഹുമാനപ്പെട്ട നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സി എസ് ശ്രീജ എച്ച് എം ശ്ബീന ടീച്ചർക്കും പിടിഎ പ്രസിഡൻറ് പ്രമോദ് സാറിനും നൽകി നിർവഹിച്ചു .




Monday, 8 July 2024

മരമുത്തശ്ശിക്ക് ആദരം

 കരിപ്പൂർ ഗവൺമെൻറ് ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻറെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ അങ്കണത്തിൽ  50 വർഷത്തിലേറെ പഴക്കമുള്ള നാട്ടുമാവിനെ ആദരിക്കുന്ന ചടങ്ങ് നടന്നു.പ്രസ്തുത ചടങ്ങിൽ മാവിനെ ചുറ്റും കുരുന്നുകൾ ദീപം തെളിയിച്ചു .ഒപ്പം എച്ച് എം ,പി ടി എ പ്രസിഡൻറ് തുടങ്ങിയവരും പങ്കെടുത്തു. മരത്തിൻ്റെ പ്രാധാന്യത്തെ സ്തുതിക്കുന്ന 8-ാം ക്ലാസ് വിദ്യാർത്ഥിനിയായ ഋതികയുടെ വരികൾക്കൊപ്പം 7ാം ക്ലാസ് വിദ്യാർത്ഥി ദൈവിക് ചുവടുവച്ചു.






Friday, 5 July 2024

ക്ലാസ് പിടിഎ

ഈ വർഷത്തെ എസ്എസ്എൽസി ബാച്ചിന്റെ ആദ്യ ക്ലാസ് പിടിഎ ജൂലൈ അഞ്ചാം തീയതി 2:00 മണിക്ക് ചേർന്നു.പിടിഎ പ്രസിഡൻറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് എച്ച് എം ബീന ടീച്ചർ സ്വാഗതം ആശംസിച്ചു.രക്ഷിതാക്കൾ അവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു.125ൽ 76 രക്ഷിതാക്കൾ പങ്കെടുത്തു .