ഹിന്ദിക്ലബ്ബിൻറെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം ബീന ടീച്ചർ നിർവഹിച്ചു .പ്രേംചന്ദ് ദിനാചരണത്തോടനുബന്ധിച്ചുള്ള പോസ്റ്റർ രചന, കവിതാലാപനം, ക്വിസ് എന്നിവ നടത്തി.
Monday, 5 August 2024
Friday, 2 August 2024
സ്കൂൾ കായികമേള
2024-25 അധ്യയന വർഷത്തെ സ്കൂൾ കായികമേള ആഗസ്റ്റ് 1, 2 തീയതികളിൽ സ്കൂൾ ഗ്രൗണ്ടിൽ നടന്നു.കായികമേള ജിവി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ എം കെ സുരേന്ദ്രൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഹൗസ് പ്രതിനിധികളുടെ കയ്യിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് വിവിധ കായിക മത്സരങ്ങൾ ഗ്രൗണ്ടിൽ നടന്നു.
Wednesday, 31 July 2024
റേഡിയോ ക്ലബ്ബ് ഉദ്ഘാടനം
സ്കൂൾ റേഡിയോ ക്ലബ്ബ് മഴത്തുള്ളിക്കിലുക്കത്തിന്റെ പ്രവർത്തന ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം ബീന ടീച്ചർ 1.00 പിഎമ്മിന് നിർവഹിച്ചു എല്ലാ വ്യാഴാഴ്ചയും ഒന്ന് പി എം മുതൽ 2 pm വരെ കുട്ടികളുടെ വിവിധ പരിപാടികൾ അവതരിപ്പിക്കപ്പെടും .ക്ലാസ് അടിസ്ഥാനത്തിലാണ് ക്ലബ്ബുകൾ പരിപാടികൾ അവതരിപ്പിക്കുന്നത്.
Tuesday, 30 July 2024
റ്റുഡൻ്റ്സ് സേവിങ്സ് സ്കീം- ഉദ്ഘാടനം
സ്കൂൾ വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയുള്ള സ്റ്റുഡൻ്റ്സ് സേവിങ്സ് സ്കീമിന്റെ ഉദ്ഘാടനം ഇന്ന് നടന്നു.
ലിറ്റിൽ കൈറ്റ്സ് -പ്രിലിമിനറി ക്യാമ്പ്
2024-27ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടന്നു .കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി അനുജ ബി എസ് ആനിമേഷൻ ,പ്രോഗ്രാമിംഗ് ,റോബോട്ടിക്സ് ഇവയുമായി ബന്ധപ്പെട്ട ക്ലാസ് നയിച്ചു .ഉച്ചയ്ക്കുശേഷം കൈറ്റിലെ കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് നടന്നു.
.jpeg)
Friday, 26 July 2024
ചാന്ദ്രദിനാഘോഷം
ചാന്ദ്രദിനാഘോഷപരിപാടികൾ കുട്ടികൾ തയ്യാറാക്കിയ വാട്ടർ റോക്കറ്റിന്റെ വിക്ഷേപണത്തോടെ ആരംഭിച്ചു. റോക്കറ്റ് മാതൃകകൾ ,പോസ്റ്ററുകൾ ഇവ തയ്യാറാക്കി പ്രദർശിപ്പിച്ചു.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട കുട്ടിക്കവിതകൾ, നൃത്താവിഷ്കാരം, ക്വിസ് , സ്കിറ്റ് എന്നിവ അരങ്ങേറി.




















.jpeg)









