നെടുമങ്ങാട് സബ്ജില്ല സ്പോർട്സ് ആൻഡ് ഗെയിംസ് തായ്ക്കൊണ്ട സബ്ജൂനിയർ വിഭാഗംഅണ്ടർ 32 വിഭാഗത്തിൽ ഒന്നാം സ്ഥാനം കരിപ്പൂരിലെ 7-ാം ക്ലാസിലെ അനുലക്ഷമി .
![]() |
| അനുലക്ഷമി |
3, 6,9ക്ലാസുകളിലെ കുട്ടികൾക്ക് നടപ്പിലാക്കുന്ന സ്റ്റേറ്റ് അച്ചീവ്മെൻറ് ടെസ്റ്റിന്റെ മോഡൽ എക്സാം- 1 ഇന്നു നടന്നു.
ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ ലളിതമായ പരിപാടികളോടെ ആചരിച്ചു. എച്ച് എം ബി ന ടീച്ചർ പതാക ഉയർത്തി.ദേശഭക്തിഗാനാലാപനം നടന്നു.പിടിഎ പ്രസിഡൻറ് ,എച്ച് എം, വാർഡ് കൗൺസിലർ മുതലായവർ സംസാരിച്ചു
സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി എൽ പി , യു പി ,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി പതാക നിർമ്മാണ മത്സരം നടത്തി.
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായിമെട്രോ സ്കൂളുകളിൽ നടപ്പിലാക്കുന്ന മെട്രോമലയാളം പദ്ധതി കരിപ്പൂര് സ്കൂളിൽ ആരംഭിച്ചു.കുന്നിൽ ഹൈപ്പർമാർക്കറ്റിനു വേണ്ടി മാനേജർ ഷാനവാസും വാർഡ് കൗൺസിലർ സംഗീതാ രാജേഷും ചേർന്ന് പത്രം സ്കൂളിൽ ലീഡർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
നാഗസാക്കി ദിനാചരണം സ്പെഷ്യൽ അസംബ്ലിയോടെ ആരംഭിച്ചു.സഡാക്കോ കൊക്ക് നിർമ്മാണം, പോസ്റ്റർ നിർമ്മാണം ,പ്രദർശനം, അനുസ്മരണ പ്രഭാഷണം ക്വിസ് ഇവ നടത്തി.