Thursday, 29 August 2024

സ്കൂൾ കലോത്സവം

 കരിപ്പൂര് സ്കൂളിലെ ഈ വർഷത്തെ കലോത്സവം നിറവ് നെടുമങ്ങാട്  നഗരസഭാ ചെയർപേഴ്സൻ ശ്രീമതി സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പ്രശ്‌സ്ത സീരിയൽ താരം കരകുളം പ്രശാന്ത് മുഖ്യാതിഥിയായി. ജനപ്രതിനിധികളുടെ ആശംസകൾക്കു ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാ മത്സരങ്ങൾ ആരംഭിച്ചു.

 


 

Wednesday, 28 August 2024

അക്ഷരമുറ്റം-_ജില്ലയിലേക്ക്

 ദേശാഭിമാനി അക്ഷരമുറ്റം സബ് ജില്ലാതല മത്സരത്തിൽ  HS വിഭാഗം രണ്ടാം സ്ഥാനത്തോ‍ടെ ജില്ലയിലേക്ക് സെലക്ഷൻ നേടിയ അദ്വൈത്.



Tuesday, 27 August 2024

സ്കൂളിൽ ഒരു ശാസ്ത്ര പുസ്തകമൂല

 കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഒരു ശാസ്ത്ര പുസ്തകമൂല എന്ന പദ്ധതിയുമായി ബന്ധപ്പെട്ട്  മന്ത്രി GR ൽ അനിലിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി.



 

Monday, 26 August 2024

ഉദ്ഘാടനം

               നെടുമങ്ങാട് ബിസ്മി ഹോം അപ്ലയൻസസിന്റെ ഉദ്ഘാടനം കരിപ്പൂരിലെ കുട്ടികൾ നിർവഹിച്ചു.നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഏഴാം ക്ലാസിലെ അനാമിക എസ് ഉദ്ഘാടനം നിർവഹിച്ചു സമ്മാനവിതരണം അഞ്ചാം ക്ലാസിലെ അനാമിക എ കെ യും, ഒന്നാം ക്ലാസിലെ അശ്വിൻ പി വർഗീസും ചേർന്ന് നിർവഹിച്ചു .


 


Sunday, 25 August 2024

ബോക്സിങ് -ഒന്നാം സ്ഥാനം

  നെടുമങ്ങാട് ഉപജില്ല സ്പോർട്സ് ആൻഡ് ഗെയിംസ് ബോക്സിങ് അണ്ടർ 48 കാറ്റഗറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരിപ്പൂര് സ്കൂളിലെ ചുണക്കുട്ടി അഭിജിത്ത് നേടി .



Saturday, 24 August 2024

ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ്

 നെടുമങ്ങാട് ഉപജില്ല ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ ബോയ്സ് ,സബ്ജൂനിയർ ബോയ്സ് ഇവർ ചാമ്പ്യൻമാരായി. കൂടാതെ,ജൂനിയർ ഗേൾസ്, സബ്ജൂനിയർ ഗേൾസ് ഇവർ റണ്ണറപ്പായി.

ജൂനിയർ ബോയ്സ്

സബ്ജൂനിയർ ബോയ്സ്

സബ്ജൂനിയർ ഗേൾസ്

ജൂനിയർ ഗേൾസ്

 

Thursday, 22 August 2024

വോളിബോൾ-ചാമ്പ്യന്മാരായി

 നെടുമങ്ങാട് ഉപജില്ല സ്പോർട്സ് ആൻഡ് ഗെയിംസിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ കരിപ്പൂര് സ്കൂളിലെ മിടുക്കർ  റണ്ണറപ്പായി .കൂടാതെ സബ്ജൂനിയർ വിഭാഗം ആൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ ഞങ്ങളുടെ സ്കൂൾ ചാമ്പ്യന്മാരായി.