ഞങ്ങളുടെ സ്കൂളിലെ നന്നായി ചിത്രം വരയ്ക്കുന്ന വിദ്യാര്‍ത്ഥിയാണ് ഷാരോണ്‍.ഓണക്കാലത്ത് സംസ്ഥാനതലത്തില്‍ നടത്തിയ ഒരു ഗണിത അത്തക്കളമത്സരത്തില ഒന്നാം സ്ഥാനവും ഷാരോണിനായിരുന്നു.ചിത്രംവരയിലും,ഗണിതവരകളിലും അത്ഭുതം തീര്‍ക്കുന്ന ഷാരോണിനു ഞങ്ങളുടെ സ്കൂളിലെ പൂര്‍വാധ്യാപകനായ മോന്‍സി സാര്‍ ഡസ്ക് ടോപ് കമ്പ്യൂട്ടര്‍ സമ്മാനിച്ചപ്പോള്‍
Tuesday, 26 January 2021
Friday, 22 January 2021
നാഷണൽ ചിൽഡ്രൻ സ് സയൻസ് കോൺഗ്രസ്
അനസിജ് എം എസ്കരിപ്പൂര് ഗവ ഹൈസ്കൂളിലെ അനസിജ് എം എസ് ന്റെ പ്രോജക്ട് (അലൈൻമെന്റ് എറർ നോട്ടിഫിക്കേഷൻ സിസ്റ്റം) നാഷണൽ ചിൽഡ്രൻ സ് സയൻസ് കോൺഗ്രസിൽ സംസ്ഥാന തലത്തിൽ അവതരണത്തിന് തെരഞ്ഞെടുത്തു.അനസിജ് എം എസ് ക്ലാസ് 7
Saturday, 26 December 2020
ഇന്‍സ്പയര്‍ അവാര്‍ഡ്
ഈ വര്‍ഷത്തെ ഇന്‍സ്പയര്‍ അവാര്‍ഡിന് http://www.inspireawards-dst.gov.in/ ഞങ്ങളുടെ സ്കൂളില്‍ നിന്നും മൂന്ന് വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ തെരഞ്ഞെടുത്തു.അത് പൂര്‍ത്തിയാക്കുന്നതിനായി ഓരോ പ്രോജക്ടിനും പതിനായിരം രൂപയും ലഭിച്ചു.
1 സൂരജ് എസ് ആര്‍
അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ഉപയോഗിച്ച് പ്രതലങ്ങളെ വൃത്തിയാക്കാനുപയോഗിക്കുന്ന Arduino പ്രോജക്ട്.
2.ആനന്ദ് ലാല്‍ ബി
കോവിഡ് പ്രതിരോധസംവിധാനം.കോളിംഗ്ബെല്ലിനോട് അനുബന്ധമായി മാസ്ക്,ഹാന്റ് വാഷ്,സാനിറ്റൈസര്‍, ഇവ കൂടിചേര്‍ന്ന ഒരു പ്രിവന്റീവ് ബെല്‍ സംവിധാനം.
3.അനസിജ് എം എസ്
Allignment Error Notification System ഈ സംവിധാനം വഴി ഇരുചക്രവാഹനങ്ങളില്‍ പ്രത്യേകിച്ച് ബൈക്കുകളിലെ ചക്രങ്ങളിലെ അലൈന്‍മെന്റിനുണ്ടാകുന്ന വ്യത്യാസം ശബ്ദ വ്യത്യാസത്തിലൂടെ തിരിച്ചറിയാന്‍ കഴിയുന്നു.
Monday, 2 November 2020
കേരളകവിതാലാപനം@മീറ്റ്@ജി എച്ച് എസ് കരിപ്പൂര്
കേരളപ്പിറവിദിനത്തില്‍ കരിപ്പൂര് ഗവ ഹൈസ്കൂളിലെ ഓണ്‍ലൈന്‍ ചര്‍ച്ചാവേദിയായ മീറ്റ്@ജി എച്ച് എസ് കരിപ്പൂരിന്റെ നാലമതു പരിപാടി.കേരളത്തിന്റെ ഭാഷ സംസ്കാരം,പ്രകൃതി,പരിസ്ഥിതി ഇവ വിഷയമായ കവിതകള്‍ കുട്ടികള്‍ ആലപിച്ചു
Saturday, 3 October 2020
ഗാന്ധിജയന്തി
ഒക്ടോബര്‍ 2 ഗാന്ധിജയന്തിദിനത്തില്‍ ഞങ്ങളധ്യാപകര്‍ സ്കൂളിലെത്തി.കോവിഡ്പ്രോട്ടോക്കാള്‍ പാലിച്ചുകൊണ്ട് ഗാന്ധിജിയെ അനുസ്മരിച്ചു. സ്കൂള്‍ ഗാന്ധിദര്‍ശന്റെ നേതൃത്വത്തില്‍ ശുചീകരണം,സര്‍വമതപ്രാര്‍ത്ഥന എന്നിവ നടത്തി.കുട്ടികള്‍ ഗാന്ധി അനുസ്മരണം,പോസ്റ്റര്‍ അവതരണം ,ശാന്തിഗീതാലാപനം തുടങ്ങി വിവിധയിനം പരിപാടികളിലേര്‍പ്പെട്ടു വാട്സാപ്പില്‍ ഷെയര്‍ ചെയ്തു.വൈകുന്നേരം എഴു മണിക്ക ഗാന്ധി സത്യം ,അഹിംസ ലാളിത്യം എന്ന വിഷയത്തില്‍ കുന്നത്തൂര്‍ ജയപ്രകാശ്സാറുമായി സംവദിച്ചു.
മീറ്റ്@ജിഎച്ച്എസ് കരിപ്പൂര്
കരിപ്പൂരഗവ.ഹയര്‍സെക്കന്ററിസ്കൂളിന്റെ കുട്ടികളുടെ ഓണ്‍ലൈന്‍ ചര്‍ച്ചാവേദിയാണ് മീറ്റ്@ജിഎച്ച്എസ് കരിപ്പൂര്.സ്കൂള്‍ലിറ്റില്‍കൈറ്റ്സ് ന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നടത്തുന്നു.ആദ്യ ചര്‍ച്ച കൃഷികാര്യങ്ങളെ കുറിച്ചായിരുന്നു.കൃഷിക്കാരനും അധ്യാപകനുമായ ജയകുമാര്‍സാറാണ അതിഥിയായത്.രണ്ടാമത്തെ ചര്‍ച്ച 'കോവിഡ് കാല പഠനനാനുഭവവും മറ്റും' എന്നതായിരുന്നു.കുട്ടികളുടെ പങ്കാളിത്തം നന്നായിയുണ്ടായിരുന്നു.ഒക്ടോബര്‍ രണ്ടിനു ഗാന്ധി -സത്യം ,അഹിംസ,ലാളിത്യം എന്നതായിരുന്നു വിഷയം.അതിഥിയായി ഉണ്ടായിരുന്നത് കുന്നത്തൂര്‍ ജെ ജയപ്രകാശ് സാറായിരുന്നു.എട്ടാം ക്ലാസുകാരായ സുഹാനഫാത്തിമ,അഭിനന്ദ് ബി എച്ച്,ഒന്‍പതാംക്ലാസിലെ നയനസെന്‍,അഭിനന്ദ്,അമിത,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചര്‍ച്ചയ്ക്ക് ഇതുവരെ നേതൃത്വം കൊടുത്തത്.


































