സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനാചരണം നടത്തി. യുദ്ധവിരുദ്ധ പ്രസംഗം, ഗാനാലാപനം, പ്രതിജ്ഞ ഇവ നടത്തി .യുദ്ധവിരുദ്ധ പ്രതീകമായി ബലൂൺ എച്ച് എം ബീന ടീച്ചർ ആകാശത്തേക്ക് പറത്തി.
JRC യുടെ ഭാഗമായിസ്കൂൾ അങ്കണത്തിൽ ഒരു തേൻ മാവിൻതൈ എച്ച് എം ബീന ടീച്ചർ,ജെ ആർ സി കേഡറ്റ്സ് ഇവർ ചേർന്ന് നട്ടു.ജെ ആർ സി ചാർജുള്ള അധ്യാപകരായ ഷെറിൻ ടീച്ചർ ,അനു ടീച്ചർ ഇവർ നേതൃത്വം നൽകി.
നെടുമങ്ങാട് ഉപജില്ലാതല ഹൈസ്കൂൾ വിഭാഗം ചാന്ദ്രദിന ക്വിസ്സിൽ ഒന്നാം സ്ഥാനം നേടിയ വൈഷ്ണവ് എ കെ (Std8)& അദ്വൈത് ആർ (Std 9 ).
8, 9ക്ലാസുകളിലെ എസ് പി സി കുട്ടികൾക്ക് നെടുമങ്ങാട് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജയകുമാർ സാർ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് നൽകി.
ഉഴപ്പാക്കോണം ആയുഷ് മെഡിക്കൽ യൂണിറ്റിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ അന്ന ,ഷെഹിൻ മുഹമ്മദ് ഇവർ അടങ്ങിയ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.