Monday, 31 August 2026

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

 വലിയമല LPSC യുടെആഭിമുഖ്യത്തിൽ ഇന്ന് ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി.




 

Friday, 21 August 2026

ഓണാഘോഷം

 ഈ വർഷത്തെ ഓണാഘോഷം പവർ ഓണം കുട്ടികളുടെ വിവിധ കലാ കായിക പരിപാടികൾ, ഓണസദ്യ ഇവയോടെ ആഘോഷിച്ചു.

 



Wednesday, 19 August 2026

ക്രിക്കറ്റ് - ജില്ലയിലേക്ക്

  ക്രിക്കറ്റ് മത്സരത്തിൽ തിരുരുവനന്തപുരം ജില്ലാ തലത്തിലേക്ക് ജൂനിയർ വിഭാഗത്തിൽ അദ്വൈത് എസ് എസ് , സബ് ജൂനിയർ വിഭാഗത്തിൽ ആദിത്യൻ എസ് എസ് ഇവർ യോഗ്യത നേടി.

അദ്വൈത് എസ് എസ് ,

ആദിത്യൻ എസ് എസ്

 

Saturday, 15 August 2026

സ്വാതന്ത്ര്യ ദിനാഘോഷം

     ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം എച്ച് എം ബീന ടീച്ചർ പതാക ഉയർത്തി നിർവഹിച്ചു.ചടങ്ങിൽ എസ്പിസി പരേഡിന് എച്ച് എം ബീന ടീച്ചർ, എസ് എം സി ചെയർമാൻ ,പിടിഎ വൈസ് പ്രസിഡൻറ് ഇവർ അഭിവാദ്യം സ്വീകരിച്ചു .ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന പതാക നിർമ്മാണ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ളസമ്മാനം വലിയമല എസ് ഐ വിതരണം ചെയ്തു.വാർഡ് കൗൺസിലർ ആശംസകൾ അർപ്പിച്ചു.




1st അബാൻ മുഹമ്മദ്

2nd ജിജോ രാജേഷ് 



Monday, 10 August 2026

ഓറിയന്റേഷൻ ക്ലാസ്

   ഡിസിപ്ലിനുമായി ബന്ധപ്പെട്ട ഓറിയന്റേഷൻ ക്ലാസ് ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ഹിന്ദി ട്രെയിനിങ് അധ്യാപകർ നൽകി .ക്ലാസ് എച്ച് എം ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു.


 

 

സബ്ജില്ലാ കളരിപ്പയറ്റ് മത്സരം

  നെടുമങ്ങാട് സബ്ജില്ലാ കളരിപ്പയറ്റ് മത്സരം  കരിപ്പൂർ സ്കൂളിൽ വച്ച് നടന്നു. വിവിധ സ്കൂളിൽ നിന്നും നിരവധി കായിക താരങ്ങൾ പങ്കെടുത്തു. HM ബീന ‍ടീച്ചർ  മത്സരം ഉൽഘാടം ചെയ്ത് സംസാരിച്ച