' മികച്ച കരുതലിന് മികച്ച അറിവ് 'എന്ന സന്ദേശമുയര്‍ത്തി സ്കൂള്‍ സയന്‍സ്ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ലഹരിവിരുദ്ധദിനം ആചരിച്ചു.ഹെഡ്മിസ്ട്രസ് ജി ബിന്ദു ലഹരിവിരുദ്ധസന്ദേശസമവതരിപ്പിച്ചു.എക്സൈസ് ഓഫീസര്‍ രാജ്കുമാര് സാറിന്റെ ബോധവല്കരണവീഡിയോ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളില്‍ കുട്ടികള്‍ക്കു നല്കി.ഓണ്‍ലൈന്‍ പ്രശ്നോത്തരി സംഘടിപ്പിച്ചു. ഉപന്യോസം,കാര്‍ട്ടൂണ്‍,വരച്ച ചിത്രങ്ങള്‍,പോസ്റ്റര്‍ എന്നിവ കുട്ടികള്‍ പങ്കുവച്ചു.
Tuesday, 11 August 2020
Thursday, 23 July 2020
സ്കൂള്‍ ഗൂഗിൾ മീറ്റ് പി റ്റി എ
സ്കൂള്‍ ഗൂഗിൾ മീറ്റ് പി റ്റി എ പല ദിവസങ്ങളിലായി നടന്നു.60ശതമാനം പേരും ലോഗിന്‍ ചെയ്തെങ്കിലും50ശതമാനം കുട്ടികൾക്ക് ഗൂഗിൾ മീറ്റിൽ പങ്കെടുക്കാൻ സാധിച്ചു.സാങ്കേതിക പ്രശ്നങ്ങൾ കാരണം അന്ന് പങ്കെടുക്കാൻ കഴിയാത്ത ബാക്കിയെല്ലാ കുട്ടികളേയും ക്ലാസധ്യാപകർ ഫോൺ ചെയ്തു സംസാരിക്കുകയായിരുന്നു.തുടർപ്രവർത്തനങ്ങൾ ചെയ്യാത്ത കുട്ടികളെ കുറിച്ച് രക്ഷകർത്താക്കളോട് സംസാരിച്ചു.ക്ലാസ് എല്ലാവരും കാണുന്നുണ്ട്.25%കുട്ടികൾക്കെങ്കിലും ഇംഗ്ലീഷ്, ഗണിതം, ഹിന്ദി,സയൻസ് വിഷയങ്ങൾ മനസിലാക്കാന്‍ പ്രയാസമാണെന്നും പറഞ്ഞു.ആവർത്തിച്ചു ക്ലാസ് കാണുക,അതാത് അധ്യാപകരെ വിളിച്ചു സംശയം ദൂരീകരിക്കുക, വേണമെങ്കിൽ വീഡിയോകാളിലൂടെതന്നെ കാര്യങ്ങൾ വിശദീകരിക്കാൻ അധ്യാപകർ തയ്യാറാണെന്ന് പറഞ്ഞു.
കുട്ടികൾക്ക് നൽകുന്ന റിസോഴ്സുകൾ അവർ പൂർണമായും പ്രയോജനപ്പെടുത്തുന്നില്ല.ഗൂഗിൾ മീറ്റിൽ തന്നെ അധ്യാപകർ തുടർക്ലാസുകളെടുക്കാനുള്ള അഭിപ്രായം രക്ഷകർത്താവിന്റെഭാഗത്തുനിന്നുണ്ടായി.പൂർണമായ നോട്ട് അധ്യാപകർ പോസ്റ്റണമെന്ന അഭിപ്രായവും രക്ഷകർത്താക്കളുടെ ഭാഗത്തുനിന്നുമുണ്ടായി.ക്ലാസ് ടെസ്റ്റ് ദനടത്തണമെന്ന അഭിപ്രായവും ഉണ്ടായി.എന്തായാലും കുട്ടികളുടെ പഠനത്തിൽ തൃപ്തരല്ലാത്ത രക്ഷകർത്താക്കളുമുണ്ട്.സ്കൂളില്‍ വന്ന് ക്ലാസിൽ പങ്കെടുക്കുന്നതിന് സമാനമാവില്ലല്ലോ ഒന്നും എന്നഭിപ്രായക്കാരാണെല്ലാവരും. എന്നാലും പുതിയ സംവിധാനത്തെ പതിയെ പതിയെ ഉള്‍ക്കൊള്ളാന്‍ എല്ലാ രക്ഷകര്‍ത്താക്കളും ശ്രമിക്കുന്നമുണ്ട്.

Friday, 17 July 2020
Tuesday, 30 June 2020
Friday, 19 June 2020
വായനദിനം ഓണ്‍ലൈനില്‍
കരിപ്പൂര്‍ ഗവഹൈസ്കൂളില്‍ ഈ വര്‍ഷത്തെ വായനദിനം ഓണ്‍ലൈന്‍ വായനദിനം ആയിരുന്നു.ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടര്‍ച്ചയായി നടത്തുന്ന ചര്‍ച്ചകള്‍ക്കായി രൂപീകരിച്ചിട്ടുള്ള ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിലായിരുന്നു ആഘോഷം.ഒരാഴ്ചനീണ്ടുനില്‍ക്കുന്ന വായനവാരപ്രവര്‍ത്തനങ്ങളുടെ അറിയിപ്പിനായി സ്കൂള്‍ ലിറ്റില്‍കൈറ്റ്സ് ഒരു ത്രിഡി അനിമേഷന്‍ പരസ്യം തയ്യാറാക്കി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു.ഒന്നു മുതല്‍ പത്തു വരെ ക്ലാസിലെ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചുകൊണ്ട് എം എന്‍ കാരശ്ശേരി ഉദ്ഘാടനം നിര്‍വഹിച്ചു.എല്ലാ ഗ്രൂപ്പുകളിലും ഒരേ സമയം വീഡിയോ പോസ്റ്റ്ചെയ്തുകൊണ്ടാണിതു സാധ്യമാക്കിയത്.പാലോട് ദിവാകരന്,വേണു വി ദേശം,വി എസ് ബിന്ദു,പി കെ സുധി,ഗിരീഷ് പുലിയൂര്,വി ഷിനിലാല്‍ തുടങ്ങി പ്രശസ്തരായ എഴുത്തുകാര്‍ ,അധ്യാപകര്‍ എന്നിവര്‍ ഇങ്ങനെ കുട്ടികളോട് സംസാരിച്ചു..കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ക്ലാസില്ലാത്ത സമയം ക്രമീകരിച്ചാണ് ഓരോ ക്ലാസിനും പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത്.പ്രഥമാധ്യാപിക ബിന്ദു ജി വായനാദിന സന്ദേശം നല്കി..സ്കൂള്‍ തലത്തില്‍ നടക്കുന്നതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവെന്നത് പ്രത്യേകതയായി. പതിവുപോലെ വായനദിന പോസ്റ്ററുകള്‍ തയ്യാറാക്കി.ഓണ്‍ലൈനായി വായനദിന പ്രതിജ്ഞയെടുത്തു.പുസ്തക പരിചയം എഴുതിയും വോയിസ് മെസേജായും വീഡിയോരൂപത്തിലും കുട്ടികള്‍ ഗ്രൂപ്പില്‍ പോസ്റ്റു ചെയ്തു.അധ്യാപകര്‍ അപ്പപ്പോള്‍ ഇടപെട്ട് അവരെ പ്രോത്സാഹിപ്പിച്ചു.എല്‍ പി ,യു പി തലങ്ങളില്‍ കൂടുതല്‍ ഉത്പന്നങ്ങളുണ്ടായി.കരിപ്പൂര്‍ സ്കൂളില്‍ പ്രീപ്രൈമറിതലത്തിലും വായനദിന പ്രവര്‍ത്തനങ്ങള്‍ നടന്നു.ഒപ്പം കുട്ടികളുടെ സര്‍ഗാത്മകസൃഷ്ടികള്‍ ഗ്രൂപ്പുകളില്‍ പങ്കുവച്ചു.ഏറ്റവും പ്രധാനപ്പെട്ട കാര്യം രക്ഷകര്‍ത്താക്കളും സജീവമായി കുട്ടികളോടൊപ്പം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവെന്നതാണ്.
ഓണലൈന് വായനദിനം ...വാരാഘോഷം
പള്ളിക്കൂടത്തിലെത്താന്‍ കഴിഞ്ഞില്ലെന്നു കരുതി വായനയുടെ ആഘോഷത്തിനു ഒരു കുറവുമില്ല.ഓണ്‍ലൈന്‍ ക്ലാസാണെങ്കില്‍ ഓണ്‍ലൈനില്‍ തന്നെ വായനയും,വായനക്കുറിപ്പും,ഗാനാലാപനവും,പോസ്റ്റര്‍രചനയും.ടെക്സ്റ്റ്,ആഡിയോ ,വീഡിയോ ,ഇമേജ് ,ലിങ്ക് ഈ വിധത്തിലെല്ലാം ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിറഞ്ഞു കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍.ഒന്നാംക്ലാസുകാരിയും രണ്ടാം ക്ലാസുകാരനുമൊക്കെ അച്ഛനമ്മമാരോടൊപ്പം വായനയിലും ചിത്രംവരയിലുമൊക്കെ പങ്കെടുത്തു ഡിജിറ്റലായി അധ്യാപകര്‍ക്കയച്ചു.പിന്നുെ ഉദ്ഘാടനം പ്രിയപ്പെട്ട എം എന്‍ കാരശ്ശേരി.അദ്ദേഹം സംസാരിച്ചാല്‍ ആരും കേട്ടിരിക്കുമല്ലോ.പിന്നെ പാലോട് ദിവാകരന്,വേണു വി ദേശം,ഗിരീഷ് പുലിയൂര്,,വി എസ് ബിന്ദു ,വി ഷിനിലാല്‍ എന്നീ എഴുത്തുകാര്‍ ഞങ്ങട കുട്ടികളെ സംബോധനചെയ്തുകൊണ്ട് സംസാരിച്ചു.ഈ ഒരാഴ്ച ഇവരുടെയൊക്കെ വര്‍ത്തമാനം കുട്ടികള്‍ കേള്‍ക്കും.അതും അധ്യാപകരുടെ ഇടപെടലോടെ.എല്‍ കെ ജി മുതല്‍ പത്താംക്ലാസുവരെയുള്ള കുട്ടികളാണ് ഇന്നത്തെ ദിവസം അധ്യാപകര്‍ക്കൊപ്പം ഓണ്‍ലൈന്‍ വായനാഘോഷത്തില്‍ പങ്കെടുത്തത്.കൂടുതല്‍ കുട്ടികളുടെ പങ്കാളിത്തമെന്നത് ഓണ്‍ലൈന്‍ ആഘോഷത്തിന്റെ പ്രത്യേകതയായി അനുഭവപ്പെട്ടു.
Subscribe to:
Posts (Atom)






























