Saturday, 4 August 2012

പ്രേംചന്ദ് ദിനാചരണം


ജൂലൈ 31ന് ഞങ്ങള്‍ പ്രേംചന്ദ് ദിനാചരണം നടത്തി.
പ്രേംചന്ദിന്റെ പുസ്തകങ്ങളുടെ പ്രദര്‍ശനം നടന്നു.പ്രസംഗമത്സരം,
പ്രശ്നോത്തരി എന്നിവയും നടന്നു.



പ്രകാശത്തോടു തോറ്റ ന്യൂട്രിനോ

 
സ്കൂള്‍ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ 'പ്രകാശത്തെ വെല്ലു വിളിച്ച ഒരു ന്യൂട്രിനോയുടെ കഥ' എന്ന വിഷയത്തില്‍
വിവരങ്ങള്‍ പങ്കു വച്ചു.അജയ്.വി.എസ് ആണ് ഈ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്.സേണിലെ പരീക്ഷണങ്ങളെക്കുറിച്ചും ന്യൂട്രിനോ എന്ന കുഞ്ഞു കണത്തെ കുറിച്ചും അജയ് പറഞ്ഞു.ന്യൂട്രിനോയുടെ വേഗത പ്രകാശത്തെ
മറികടക്കുന്നു എന്ന ആദ്യ കണ്ടെത്തല്‍ വളരെ കോളിളക്കം
സൃഷ്ടിച്ചു.എന്നാല്‍ ശാസ്ത്രത്തിന്റെ സവിശേഷതയാണല്ലോ
ആവര്‍ത്തിച്ചുള്ള പരീക്ഷണങ്ങള്‍.അവസാനം പ്രകാശം തന്നെ ജയിച്ചു.അതോടൊപ്പം ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തവും.


Monday, 23 July 2012

ഹിന്ദിക്ലബ് ഉദ്ഘാടനം

ഞങ്ങളുടെ സ്കൂളില്‍ ഹിന്ദിക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു.ഡോ.ശ്രീവിദ്യ ക്ലബ്ബിന്റെ ഉദ്ഘാടനം
നിര്‍വഹിച്ചു.മുന്‍പ് ഈ സ്കൂളില്‍ അധ്യാപികയായിരുന്ന
ശ്രീവിദ്യ ടീച്ചര്‍ ഇപ്പോള്‍ കൊല്ലം ഹയര്‍ സെക്കന്ററി സ്കൂളില്‍ അധ്യാപികയാണ്.ടീച്ചറിന് "मजुलभगन का कथा-
साहित्य"-ല്‍ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.ഹിന്ദി ഭാഷയെ ക്കുറിച്ചും ഹിന്ദി സാഹിത്യത്തെ കുറിച്ചുമുള്ള അറിവുകള്‍
പകര്‍ന്നു കൊടുത്തു.ഒന്നരമണിക്കൂര്‍ കുട്ടികളെല്ലാവരും
ഹിന്ദി ഭാഷയുടെ ലോകത്തായിരുന്നു.സമാപനവേളയില്‍
കുട്ടികള്‍ക്ക് കൂടുതല്‍ സന്തോഷം പകര്‍ന്നു നല്‍കുന്നതിനായി മനോഹരമായ ഒരു ഗാനം ടീച്ചര്‍ പാടി.
ഹിന്ദിക്ലബ് കണ്‍വീനര്‍ ടീച്ചറിന് നന്ദി രേഖപ്പെടുത്തി.

പുസ്തകച്ചങ്ങാതിമാരോടൊപ്പം ഒരു മധ്യാഹ്നം...





ആസ്വാദനമത്സരത്തോടനുബന്ധിച്ച് ഞങ്ങള്‍ 21-7-2012
ശനിയാഴ്ച്ച മുനിസിപ്പാലിറ്റി ലൈബ്രറിയില്‍ പോവുകയുണ്ടായി.1956-ല്‍ ആരംഭിച്ച ലൈബ്രറിയില്‍ 14000ത്തോളം പുസ്തകങ്ങള്‍ സംരക്ഷിക്കപ്പെട്ടിരുന്നു.
സ്നേഹത്തോടും സന്തോഷത്തോടും കൂടി ഞങ്ങളെ പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന അംബികടീച്ചര്‍ വായനയുടെ
വിശാലലേകത്തേയ്ക്ക് സ്വാഗതം ചെയ്തു.നോവല്‍,കഥ,കവിത
ആത്മകഥ,ബാലസാഹിത്യം,സിനിമ,സഞ്ചാരസാഹിത്യം
തുടങ്ങി വിവിധ മേഖലകളില്‍ അവിടെ പുസ്തകങ്ങളുടെ മായാലോകം വ്യാപിച്ചിരുന്നു.പുസ്തകങ്ങളെ കൂടാതെ 9
പത്രങ്ങളും നിരവധി മാസികകളും അടുക്കിയിരുന്ന ലൈബ്രറി വിവിധ പൂക്കളടങ്ങിയ പൂന്തോട്ടത്തെ അനുസ്മരിപ്പിച്ചു.പൂമ്പാറ്റ പൂവില്‍ നിന്നു തേന്‍ നുണയുന്നതു
പോലെ ഞങ്ങള്‍ ഓരോ പുസ്തകത്തിന്റെയും മാധുര്യം
നുണഞ്ഞു.പ്രശസ്ത എഴുത്തുകാരന്‍ എം.സെബാസ്റ്റ്യന്‍ സാറുടെ സ്മരണയ്ക്കായി എം.സെബാസ്റ്റ്യന്‍ ഫോക്ലോര്‍ കോര്‍ണറും അവിടെ ഉണ്ടായിരുന്നു.ഇളംകാറ്റിന്റെ തലോടലില്‍ ലൈബ്രറിയുടെ ശാന്തമായ അന്തരീക്ഷത്തില്‍
വായനയുടെ സുഖം ഞങ്ങളോരോരുത്തരും അനുഭവിച്ചു.
1700 മെമ്പര്‍മാരുള്ള ലൈബ്രറിയില്‍ അംഗമാകണമെന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ടായിരുന്നു.ആശാന്റെയും വള്ളത്തോളിന്റെയും ഒക്കെ സാഹിത്യലോകത്തു നിന്നും
സിനിമാലോകത്തേക്ക് പറക്കാനും ഞങ്ങള്‍ മറന്നില്ല.
സ്വാതന്ത്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം"
എന്ന ആശാന്റെ 4 വരികള്‍ ലൈബ്രറിയിലെ ചുമരുകളില്‍ ഉണ്ടായിരുന്നു.പുസ്തകങ്ങളെ സംരക്ഷിക്കുന്ന
ഒരു ലൈബ്രേറിയന്‍ ആകാനുള്ള മോഹം അറിയാതെ
എങ്കിലും ഞങ്ങളുടെ മനസിനെ തഴുകി കടന്നു പോയി.മെംബര്‍ഷിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും ആ വിശാലമായ വായനാലോകത്തോട് യാത്ര പറ‌ഞ്ഞു.

 ഗായത്രി,ഗ്രീഷ്മ,ഗോപിക,അതുല്‍,ലീന,ശ്രുതി,ഹരിത,സുവര്‍ണ

Tuesday, 17 July 2012

ഹരിത രസതന്ത്രം


സയന്‍സ് ക്ലബ് ഉദ്ഘാടനം ചെയ്തത് ഹരികൃഷ്ണന്‍ സാര്‍ 
(യൂണിറ്റ് സെക്രട്ടറി ശാസ്ത്ര സാഹിത്യ പരിഷത്ത്- നെടുമങ്ങാട്) ഹരിതരസതന്ത്രം പരിചയപ്പെടുത്തിക്കൊണ്ടാണ്. ഭുമിയില്‍ രാസപ്രവര്‍ത്തനത്തിന്റെ ഫലമായി അടിഞ്ഞുകുടുന്ന മാലിന്യത്തെ മറ്റൊരു തരത്തില്‍ വിനിയോഗിച്ച് ഭുമിയിലെ മാലിന്യത്തിന്റ തോത് കുറയ്ക്കാന്‍ ഉള്ള ആധുനികശ്രമത്തെപ്പറ്റി വിശദീകരിച്ചു. ഓരോരുത്തരും സഞ്ചരിക്കാനായി ഓരോ വാഹനത്തെ ആശ്രയിക്കുമ്പോള്‍ അന്തരീക്ഷത്തിലെ മാലിന്യത്തിന്റെ തോത് ക്രമാതീതമായി വര്‍ദ്ധിക്കുന്നു.എന്നാല്‍ ഒരുപാട്പേര്‍ ചേര്‍ന്ന് യാത്ര ചെയ്യാന്‍ ഒരു വാഹനത്തെ ആശ്രയിക്കുമ്പോള്‍ അത്രത്തോളം മാലിന്യം കുറയുന്നു. ഇതാണ് ഹരിതരസതന്ത്രത്തിന്റെ ഭാഗമായി മലിനീകരണത്തിന്റെ തോത് കുറയ്ക്കാന്‍ ഉളള ശ്രമം. രേഷ്മാകൃഷ്ണ നന്ദി പറഞ്ഞു.

Friday, 22 June 2012

'ബസ്റയിലെ ലൈബ്രേറിയനും' വായനാദിനാചരണവും





 ഞങ്ങളുടെ സ്കൂളിലെ വായനാദിനാചരണത്തിന് രഹ്ന പരിചയപ്പെടുത്തിയ പുസ്തകമാണ് 'ബസ്റയിലെലൈബ്രേറിയന്‍'.ജേനറ്റ് വിന്റര്‍ എഴുതി ജയ് സോമനാഥന്‍പരിഭാഷപ്പെടുത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്പ്രസിദ്ധീകരിച്ച ഒരു കുഞ്ഞു പുസ്തകം.എന്നാല്‍ 30000പുസ്തകങ്ങള്‍ സംരക്ഷിക്കപ്പെട്ടതിന്റെ ഒരു വലിയ അനുഭവം
നമ്മോടു പറയുന്നു.ഇറാഖില്‍ നിന്നുള്ള ഒരു യഥാര്‍ത്ഥ
കഥയാണിത്.ഇറാഖ് യുദ്ധത്തില്‍ വെടിവയ്പ്പുകളുടെയും
ബോംബ് സ്ഫോടനങ്ങളുടെയും നടുവില്‍ ബസ്റയിലെ ആലിയാമുഹമ്മദ് ബക്കര്‍ എന്ന വനിതാ ലൈബ്രേറിയന്‍ വില മതിക്കാനാവാത്ത മുപ്പതിനായിരത്തോളം പുസ്തകങ്ങള്‍,പൈതൃകം സംരക്ഷിച്ച കഥ.ദിനാചരണം ഉദ്ഘാടനം ചെയ്തത്മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ലേഖാസുരേഷ് ആയിരുന്നു.
ബോധി പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി.ശ്രുതി,
രേഷ്മ,പ്രമോദ് എന്നിവര്‍ വായനാദിനസന്ദേശം അവതരിപ്പിച്ചു.ആനുകാലികങ്ങളിലേയും,പുസ്തകങ്ങളിലേയും കഥ,കവിത ആസ്വാദനമത്സരത്തിന് 72 കുട്ടികള്‍ പങ്കെടുത്തു.വായനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടു പോകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.http://www.youtube.com/watch?v=jMV7QYmEXu0&feature=g-upl

http://www.youtube.com/watch?v=wqGfKJR-UFk&feature=g-upl


Wednesday, 6 June 2012

കണ്ടു ഞങ്ങളും ശുക്രസംതരണം.......





ജൂണ്‍ 6 ബുധനാഴ്ച, പ്രഭാതത്തില്‍ തന്നെ മാനം ഇരുണ്ടുകൂടിയിരുന്നു.ശുക്രന്റെ സ‍ഞ്ചാരം എന്തായാലുംഞങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. എന്നാല്‍ Stellarium ത്തിലൂടെ ഞങ്ങള്‍ ശുക്രസംതരണം കണ്ടു.Stellarium എന്നത് IT @ SCHOOL UBUNTU -ലെ ഒരു സിമുലേഷന്‍ software ആണ് കേട്ടോ..
യാഥാര്‍ത്ഥ്യത്തിലെന്ന പോലെ ശുക്രസംതരണം അനുഭവപ്പെട്ടു.അധ്യാപകരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ക‍ഴി‍ഞ്ഞു.സ്കൂളിലെ മുഴുവല്‍ കുട്ടികള്‍ക്കും കാണാന്‍ കഴിഞ്ഞു.