വിദ്യാരംഗം കലാ സാഹിത്യവേദി ഉപജില്ലാതല യു പി വിഭാഗം കാവ്യാലാപന മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ അഭിനന്ദന ഡി ജില്ലയിലേക്ക്തെരഞ്ഞെടുക്കപ്പെട്ടു.
Monday, 2 December 2024
Sunday, 1 December 2024
KG ഫെസ്റ്റ്
KG ഫെസ്റ്റ് വാർഡ് കൗൺസിലർ ശ്രീമതി സംഗീത രാജേഷ് ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് എച്ച് എം ബീന ടീച്ചർ സ്വാഗതവും എസ്എംസി ചെയർമാൻ ശ്രീ ലൈജു , മദർ പി ടി എ പ്രസിഡൻറ് ബിജിമോൾ ഇവർ ആശംസകളും നേർന്നു. എച്ച്.എം ബീന ടീച്ചർ നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ മാർച്ച് പാസ്റ്റ്, റണ്ണിങ് റേസ്, മ്യൂസിക്കൽ ചെയർ തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി.
Thursday, 28 November 2024
വ്യക്തി ശുചിത്വ ക്ലാസ്
എബിലിറ്റി എയ്ഡ്സ്സെൻററിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട ക്ലാസ് നൽകി.തിരുവനന്തപുരം കിംസ് ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം മേധാവിയായ ഡോക്ടർ അന്നപൂർണ്ണ ക്ലാസ് നയിച്ചു,
Wednesday, 27 November 2024
Saturday, 23 November 2024
Wednesday, 20 November 2024
എൻ്റെ കൗമുദി
സ്കൂളിൽ എൻ്റെ കൗമുദി പദ്ധതി ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ ശാലിനി നെടുമങ്ങാട് ,രണ്ടാം ക്ലാസ് വിദ്യാർത്ഥി വിനയ് വിനോദ്, ഒന്നാം ക്ലാസ് വിദ്യാർത്ഥിനി വിനയാ വിനോദ് എന്നിവർ ചേർന്ന് നിർവഹിച്ചു .പൂർവ്വ വിദ്യാർത്ഥി വിനോദാണ് സ്കൂളിലേക്ക് ആവശ്യമായ പത്രം സംഭാവന ചെയ്തത്.