Saturday 29 February 2020

വാര്‍ഷികാഘോഷം

കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ വാര്‍ഷികാഘോഷവും നവീകരിച്ച സ്കൂള്‍ ലൈബ്രറിയുടെ ഉദ്ഘാടനവും

കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ വാര്‍ഷികാഘോഷവും നവീകരിച്ച സ്കൂള്‍ ലൈബ്രറിയുടെ ഉദ്ഘാടനവും നടന്നു.ആറ്റിങ്ങല്‍ എം പി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു.നവീകരിച്ച സ്കൂള്‍ ലൈബ്രറി അദ്ദേഹം കുട്ടികള്‍ക്കായി തുറന്നുകൊടുത്തപ്പോള്‍ ജോതിക വി  ഭരണഘടനയുടെ ആമുഖം വായിച്ചു.പി റ്റി എ പ്രസിഡന്റ് ആര്‍ ഗ്ലിസ്റ്റസ് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.സ്കൂള്‍ ലിറ്റില്‍കൈറ്റ്സ് തയ്യാറാക്കിയ ഡിജിറ്റല്‍ മാഗസിന്‍ വാര്‍ഡ് കൗണ്‍സിലര്‍ സംഗീതരാജേഷ് പ്രകാശനം ചെയ്തു.ലിറ്റില്‍കൈറ്റ്സ് അംഗം അശ്വനി എസ് നായര്‍ മാഗസിന്‍ പരിചയപ്പെടുത്തി.കുട്ടികള്‍  വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.നഗരസഭ പ്രതിപക്ഷ നേതാവ് റ്റി അര്‍ജുനന്‍,കൗണ്‍സിലര്‍മാരായ വട്ടപ്പാറ ചന്ദ്രന്‍, ഒ എസ് ഷീല,എന്നിവര്‍ ആശംസ പറഞ്ഞു.കെ പ്രതീപ് നന്ദി പറഞ്ഞു. സുമയ്യ മനോജ്,റ്റി ലളിത,അഡ്വ.അരുണ്‍കുമാര്‍,ഡി പ്രസാദ്,എസ് ആര്‍ ശ്രീലത,ഷീജാബീഗം,സ്റ്റാഫ് സെക്രട്ടറി പുഷ്പരാജ്, ജി എസ് മംഗളാംമ്പാള്‍ സ്കൂള്‍ ലീഡര്‍ മുഹമദ്ഷാ എന്നിവര്‍ പങ്കെടുത്തു.
























Wednesday 26 February 2020

ശാസ്ത്രയാന്‍

പൊതുവിദ്യാഭ്യാസവകുപ്പിന്റെ ശാസ്ത്രയാന്‍ പരിപാടിയില്‍ സംസ്ഥാനതല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് എറണാകുളത്ത് വച്ചു നടന്ന ക്യാമ്പില്‍ പങ്കെടുത്ത നയനസെന്‍


Thursday 20 February 2020

കിളിക്കൊഞ്ചല്‍

ഞങ്ങളുടെ സ്കൂളിലെ കൊച്ചു കൂട്ടുകാരുടെ ഉത്സവമായിരുന്നു ഇന്ന്.കുളപ്പട സ്കൂളിലെ സലിംസാറായിരുന്നു കഥപറഞ്ഞും  പാട്ടുപാടിയും അഭിനയിച്ചും കുട്ടികളെ രസിപ്പിച്ച് പരിപാടി ഉദ്ഘാടനം ചെയ്തത്.കൂട്ടുകാരുടെ നൃത്തവും പാട്ടും അഭിനയവും എല്ലാമുണ്ടായിരുന്നു




Thursday 13 February 2020

അനുമോദനം

സ്കൂള്‍ ശാസ്ത്ര മേളയില്‍ വുഡ്‍വര്‍ക്കിലും,STEPS പരീക്ഷയിലും സംസ്ഥാനതലത്തില്‍ സമ്മാനം നേടിയ ഗോകുല്‍ എസ് നിയജാനകി എന്നിവരെ അനുമോദിച്ചപ്പോള്‍..

എ പ്ലസ്

കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെ അനുമോദിച്ചപ്പോള്‍ അമ്പാടി,ദേവനാരായണന്‍,അരവിന്ദ്,ശ്രുതികൃഷ്ണ,അഭിരാമി,സ്വാതികൃഷ്ണ💖💖💖💖💖
 

ഞങ്ങളുടെ സ്കൂളിനെ സംസ്ഥാനതലത്തിലേക്ക് കൊണ്ടുപോയവരാണ്

സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനവും,ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും നേടിത്തന്ന കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ലിറ്റില്‍കൈറ്റ്സ്... കൂട്ടുകാരെ അനുമോദിച്ചപ്പോള്‍💞💞

ലിറ്റില്‍കൈറ്റ്സ്

 ലിറ്റില്‍കൈറ്റ്സ്  കുട്ടികള്‍ക്കായി റാസ്പ് ബറി പൈ, ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങളില്‍ അല്‍ അമീന്‍ അശ്വിന്‍കൃഷ്ണ എന്നീ കൂട്ടുകാര്‍ ക്ലാസെടുത്തു.





കരിപ്പൂര് ഹൈസ്കൂളില്‍ പഠനോത്സവം

കരിപ്പൂര് ഹൈസ്കൂളില്‍ പഠനോത്സവം
കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായ 'പഠനോത്സവം' നടന്നു.കരിപ്പൂര് മുടിപ്പുര ജംഗ്ഷനില്‍ നടന്ന പഠനോത്സവം എം എല്‍ എ സി  ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷീല ഒ എസ് അധ്യക്ഷയായിരുന്നു. വിദ്യാര്‍ത്ഥികള്‍ കലാപരിപാടികളവതരിപ്പിച്ചു.പഠനപ്രവര്‍ത്തനങ്ങളുടെയും   ശാസ്ത്ര പരീക്ഷണങ്ങളുടേയും അവതരണം നടന്നു.  സ്കൂള്‍ലിറ്റില്‍കൈറ്റ്സ് ന്റെ  ഫോട്ടോ   പ്രദര്‍ശനമുണ്ടായിരുന്നു. സമഗ്ര റിസോഴ്സ് പോര്‍ട്ടലിന്റെ ഉപയോഗം കുട്ടികള്‍ പരിചയപ്പെടുത്തി. കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+നേടിയ വിദ്യാര്‍ത്ഥികളെ  എം എല്‍ എ ആദരിച്ചു.സംസ്ഥാനതലത്തില്‍ സമ്മാനാര്‍ഹരായ ഗോകുല്‍ എസ്, നിയ ജാനകി എന്നീ വിദ്യാര്‍ത്ഥികള്‍ക്കും, സ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് സംസ്ഥാനതല  അവാര്‍ഡ് നേടിയ  ലിറ്റില്‍കൈറ്റ്സ്  അംഗങ്ങള്‍ക്കും സമ്മാനം നല്‍കി.ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു. നഗരസഭ മരാമത്ത് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതകുമാരി കെ,വാര്‍ഡ് കൗണ്‍സിലര്‍മാരായ എന്‍ ആര്‍ ബൈജു,സുമയ്യ മനോജ്,സംഗീതാ രാജേഷ് ,നെടുമങ്ങാട് എ ഇ ഒ രാജ്‍കുമാര്‍ എം   സ്റ്റാഫ് സെക്രട്ടറി പുഷ്പരാജ് വി എസ്  എന്നിവര്‍ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.പി റ്റി എ പ്രസിഡന്റ് ആര്‍ ഗ്ലിസ്റ്റസ് നന്ദി പറഞ്ഞു.