Thursday 31 October 2019

പുസ്തകത്തൊട്ടില്‍

ക്ലാസ്‍ലൈബ്രറിയിലേക്ക് പുസ്തകശേഖരണത്തിനായി പുസ്തകത്തൊട്ടിലൊരുങ്ങി.അധ്യാപകര്‍ക്ക് കുട്ടികള്‍ക്ക് പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക്,രക്ഷകര്‍ത്താക്കള്‍ക്ക് ... എല്ലാവര്‍ക്കും പുസ്തകം നിക്ഷേപിക്കാം.




Thursday 24 October 2019

സംസ്ഥാനതലത്തിലേക്ക്

പ്രവൃത്തിപരിചയമേളയില്‍ ക്ലേ മോഡലിംഗില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും വാങ്ങി സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗോകുല്‍ എസ്


Friday 18 October 2019

അമ്മമാര്‍ക്ക് പരിശീലനം

സ്കൂള്‍ ലിറ്റില്‍കൈറ്റ്സിന്റെ നേതൃത്വത്തില്‍ സ്മാര്‍ട്ട് ഫോണുള്ള അമ്മമാര്‍ക്ക് ഹൈടെക് പരിശീലനം നല്‍കി.മാറിയ വിദ്യാഭ്യാസ രീതിയില്‍ മക്കളെ സഹായിക്കാന്‍ അമ്മയ്ക്ക് എങ്ങനെയൊക്കെ ഇടപെടാന്‍ കഴിയും എന്ന ബോധവല്‍ക്കരണമായിരുന്നു  പരിശീലനലക്ഷ്യം.വിക്ടേഴ്സ് ചാനല്‍ ആപ്പ്,സമഗ്ര,ക്യൂ ആര്‍ കോഡ് സ്കാനര്‍ എന്നിവ അമ്മ മാരുടെ മൊബൈല്‍ ഫോണില്‍ ലിറ്റില്‍ കൈറ്റ്സ് ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കി.പാഠഭാഗങ്ങളിലെ ക്യൂ ആര്‍ കോഡുകള്‍ അമ്മമാര്‍ സ്കാന്‍ ചെയ്ത് പഠന വിഭവങ്ങളിലെത്തി.വിക്ടേഴ്സ് ചാനലും,സമഗ്രയും മൊബൈലില്‍ കാണുകയും കുട്ടികള്‍ക്ക് അതെങ്ങനെ പ്രയോജനപ്പെടുത്താമെന്നു മനസിലാക്കുകയും ചെയ്തു.നേരത്തെ തന്നെ ഇത്തരം ക്ലാസുകള്‍ വേണ്ടിയിരുന്നുവെന്നാണ്അവരുടെ  അഭിപ്രായം.ഇനിയും കൂടുതല്‍ ക്ലാസുകള്‍ അവരാഗ്രഹിക്കുന്നുി.സൈബര്‍സ്പേസില്‍ കുട്ടികളെങ്ങനെ ഇടപെടണമെന്നും അവരുടെ സുരക്ഷയ്ക്  എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നുംഅവരെ ബോധ്യപ്പെടുത്തി.






എട്ടാം വര്‍ഷവും ഓവറോള്‍

സബ്ജില്ലാ ഐ റ്റി മേളയില്‍ തുടര്‍ച്ചയായ എട്ടാം വര്‍ഷവും ഓവറോള്‍  കരിപ്പൂര് ഗവ.ഹൈസ്കൂളിന് .
നെടുമങ്ങാട് സബ്ജില്ല സ്കൂള്‍ ശാസ്ത്രമേളയില്‍  ഐ റ്റി  വിഭാഗം ഓവറോള്‍  തുടര്‍ച്ചയായ എട്ടാം വര്‍ഷവും കരിപ്പൂര് ഗവ.ഹൈസ്കൂളിന്.യു പി വിഭാഗം ഐ റ്റി മേള ഓവറോളും കരിപ്പൂര് സ്കൂളിനാണ്. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ഐ റ്റി പ്രശ്നോത്തരി ,വെബ്പേജ്ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, സ്ലൈഡ്പ്രസന്റേഷന്‍, എന്നീ ഇനങ്ങളില്‍ നവീന്‍ദേവ്, അഭിനയത്രിപുരേഷ്, ഫാസില്‍ എസ്, അസ്ഹ നസ്രീന്‍,ജ്യോതിക വി, എന്നിവരും, യു പി വിഭാഗത്തില്‍  ഐ റ്റി പ്രശ്നോത്തരിയില്‍ അനസിജ് എം എസ്,മലയാളം ടൈപ്പിംഗില്‍  ആഷിദ ഹസീന്‍ഷാ എന്നിവരുമാണ് സമ്മാനര്‍ഹരായത്.പ്രവൃത്തി പരിചയമേളയില്‍ ക്ലേ മോഡലിംഗ് കോക്കനട്ട് ഷെല്‍ ,ബാംബൂ ,ഇലക്ട്രിക്കല്‍ വയറിംഗ്,എന്നീ വിഭാഗങ്ങളില്‍ ഗോകുല്‍,ലാലുരാജ്,സുജി എന്‍ എസ്,ശ്രീരാഗ് ,യു പി വിഭാഗം ഫാബ്രിക് പെയിന്റിംഗില്‍ ഗോകുല്‍ രാജ് എന്നിവര്‍ സമ്മാനം നേടി.എല്‍ പി വിഭാഗം സോഷ്യല്‍ സയന്‍സ് ചാര്‍ട്ട് നിര്‍മാണത്തില്‍ അഭിരാമിലാല്‍,ആദിത്യ ഡി എന്നിവര്‍ സമ്മാനം നേടി.ഗണിത മാഗസിന്‍ ,ശാസ്ത്ര മാഗസിന്‍ സമ്മാനവും കരിപ്പൂര് സ്കൂളിനായിരുന്നു.ഗണിത പസില്‍, സിംഗിള്‍ പ്രോജക്ട് എന്നീ ഇനങ്ങളില്‍ ഹൃദ്യ ,ഐശ്വര്യ എന്നിവരാണ് സമ്മാനം നേടിയത്.











Thursday 3 October 2019

ഗാന്ധി ഓര്‍മ@150

ഗാന്ധി ഓര്‍മ@150
150 വിളക്കുകള്‍ ജ്വലിപ്പിച്ച് അഹിംസ,ക്ഷമ സ്നേഹം ഇവയെകുറിച്ചു പറഞ്ഞ് സ്കൂളും പരിസരവും വൃത്തിയാക്കി ഞങ്ങളും ഗാന്ധിജയന്തി ആഘോഷിച്ചു\








സ്കൂള്‍ കലോല്‍സവം

സ്കൂള്‍ കലോല്‍സവം ഇന്നായിരുന്നു.ഞങ്ങളുടെ പൂര്‍വവിദ്യാര്‍ത്ഥിയും കലാകരനുമായ മിലന്‍ (ഓടക്കുഴല്‍ ഗിറ്റാര്‍ ,കീബോര്‍ഡ് എന്നീ സംഗീതോപകരണങ്ങള്‍ നന്നായി വായിക്കും സ്കൂള്‍ തല സംസ്ഥാനകലോല്‍സവത്തില്‍ പങ്കെടുത്തിട്ടുണ്ട്. പിന്നെ ഗായകന്‍)ഉദ്ഘാടനം ചെയ്തു.