Sunday 25 July 2021

കരിപ്പൂര് മുതൽ കോയിക്കൽ വരെ

 

  *ഗവ.ഹൈസ്കൂൾ കരിപ്പൂര്* 📍
☘️   *സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം.* 🍀
 🎶   *നെടുമങ്ങാടിന്റെ ചരിത്രവഴികൾ...🎶കരിപ്പൂര് മുതൽ കോയിക്കൽ വരെ* 
എന്ന വിഷയത്തിൽ സംസാരിക്കുന്നത് 
*ശ്രീ വെള്ളനാട് രാമചന്ദ്രൻ*.
 *25/07/21 ഞായറാഴ്ച 7 PM*.
 ഗൂഗിൾ മീറ്റിൽ
അവതരണം
🛑 *മീറ്റ്@കരിപ്പൂര്🛑 ഗവ.എച്ച്.എസ് കരിപ്പൂര്*


Wednesday 7 July 2021

സമ്പൂര്‍ണ ഡിജിറ്റല്‍വിദ്യാലയ പ്രഖ്യാപനവും,ഫോണ്‍ ലൈബ്രറി ഉദ്ഘാടനവും

 സമ്പൂര്‍ണ ഡിജിറ്റല്‍വിദ്യാലയ പ്രഖ്യാപനവും

ഫോണ്‍ ലൈബ്രറി ഉദ്ഘാടനവും

ഗവ.ഹൈസ്കൂള്‍ കരിപ്പൂര് സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാലയ പ്രഖ്യാപനവും ഫോണ്‍ ലൈബ്രറി ഉദ്ഘാടനവും 01/07/21 വ്യാഴാഴ്ച സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് ബഹു.ഭക്ഷ്യ സിവിൽ സപ്ലൈസ്  വകുപ്പ് മന്ത്രി ജി ആര്‍‍ അനില്‍ നിര്‍വഹിച്ചു..വിവിധ സാമൂഹിക സംഘടനകളും,പൂർവവിദ്യാർത്ഥികളും,അധ്യാപകരക്ഷകർത്തൃസമിതിയും ചേർന്ന് സ്വരൂപിച്ച ഇരുപത്തിരണ്ട് സ്മാർട് ഫോണുകളാണ് ഇന്ന് വിതരണം ചെയ്തത്. നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീജ സി എസ് അധ്യക്ഷയായ ചടങ്ങില്‍ ഹെ‍ഡ്മിസ്ട്രസ് ബിന്ദു ജി സ്വാഗതം പറഞ്ഞു. നെടുമങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ എസ് രവീന്ദ്രന്‍,‍നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി വസന്തകുമാരി ,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഹരികേശന്‍ നായര്‍ ‍വാര്‍ഡ് കൗണ്‍സിലര്‍ സംഗീതാ രാജേഷ് ,പി റ്റി എ പ്രസിഡന്റ് ആര്‍ ഗ്ലിസ്റ്റസ്,സീനിയര്‍ അസിസ്റ്റന്റ് ഷീജാബീഗം എസ്, പി റ്റി എ വൈസ് പ്രസിഡന്റ് ഡി പ്രസാദ് ,MPTA പ്രസിഡന്റ് ശ്രീലത ആര്‍ എന്നിവര്‍ ആശംസ പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ് നന്ദി പറഞ്ഞു.
 

 

Tuesday 6 July 2021

ഓര്‍മയില്‍ ബേപ്പൂര്‍ സുല്‍ത്താന്‍

'മതിലുകള്‍' ഒരു വ്യത്യസ്ത അവതരണം
ബഷീര്‍ കൃതികളിലെ ഇഷ്ടപ്പെട്ട ഭാഗങ്ങളുടെ അവതരണം ,കഥാവായന,കഥാസ്വാദനം,കഥാപാത്രങ്ങളായി വേഷംകെട്ടല്‍ ,ചിത്രരചന സംഭാഷണം എന്നീ പരിപാടികളിലൂടെ കുട്ടികള്‍ ബഷീര്‍ ഓര്‍മ പുതുക്കി.