Thursday 5 November 2009

സച്ചിന്‍ തെണ്ടുല്‍ക്കറിനു അഭിനന്ദനങ്ങള്‍


ഏകദിന ക്രിക്കറ്റില്‍ പതിനേഴായിരം റണ്‍ തികച്ച്‌ ഇതിഹാസ നേട്ടം കൈവരിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനു അഭിനന്ദനങ്ങള്‍. ഹീറൊ ഹോന്ദ കപ്പ്‌ രന്ദയിരത്ത്യൊന്‍പതിലെ അഞ്ചാം ഏകദിനത്തിലാണു ഈ നേട്ടത്തിനര്‍ഹനായത്‌.ഏകദിനത്തില്‍ പതിനായിരം റണ്‍സ്‌ തികയ്ക്കുന്ന ആദ്യ ക്രിക്കറ്റരാണു ഭാരതത്തിന്റെ അഭിമാനമായ സച്ചിന്‍.

സ്വപ്നം


എന്‍ ആത്മാവിന്‍ മന്ദസ്മിതത്തില്‍തഴുകിയെത്തുമെന്‍
ഓര്‍മകള്‍ഒരു കാറ്റായി കുളിരായിഎന്നെ തഴുകി
പുണരുന്നുഎന്‍ ഓര്‍മയില്‍ ഞാനൊരു പൂവായിരുന്നുസുഗന്ധം
പരത്തി ഞാന്‍ വെയിലില്‍ തളര്‍ന്നു
ഞാന്‍ഞെട്ടറ്റു വീണു പോയി നിലാത്ത്‌എന്നും
നില്‍ക്കുവാന്‍ കൊതിപ്പു ഞാന്‍ഇളം കാറ്റിന്‍
തലോടലേല്‍ക്കുവാന്‍എന്‍ ഓര്‍മയില്‍
മാത്രമെന്‍സ്വപ്നങ്ങള്‍ പൂവണീഞ്ഞെങ്കിൽ
ഗീതു പോൾ

"അന്‌ധതയുടെ" കഥാകാരന്‍ യാത്രയായി



ലോകത്തെ ഏറ്റവും മികച്ച നോവലിസ്റ്റുകളിലൊരാളും നോബല്‍ സമ്മാന ജേതാവുമായ പോര്‍ച്ചുഗീസ്‌ സാഹിത്യകാരന്‍ ഷൂസേ സരമാഗു അന്തരിച്ചു.അദ്ദേഹത്തിന്റെ "ബ്ലൈന്‍ഡ്നെസ്‌" എന്ന നോവലിന്‌ 1998 ലാണ്‌ നോബല്‍ സമ്മാനം ലഭിച്ചത്‌.അദ്ദേഹതിന്റെ മരണം ലോകസാഹിത്യത്തിന്‌ ഒരു തീരാനഷ്ട്മാണ്‌.സരമാഗുവിന്‌ ഞങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

തഴുതാമകണ്ട്‌ കീഴാര്‍നെല്ലിയെ അറിഞ്ഞ്‌ കുളക്കരയിലേക്ക്‌


ജൂണ്‍ 5 പരിസ്ഥിതി ദിനം.ഞങ്ങള്‍ ബാലചന്ദ്രന്‍ സാറിന്റെ നേതൃത്വത്തില്‍ മറ്റ്‌ അധ്യാപകരോടൊപ്പം പരിസ്ഥിതി പഠനയാത്ര നടത്തി.ഞങ്ങളുടെ വിദ്യാലയത്തിനു പരിസരത്തുള്ള പ്രദേശമാണ്‌ ഇതിനായി തിരഞ്ഞെടുത്തത്‌.മനുഷ്യന്റെ ചൂഷണങ്ങളെയെല്ലാം മറികടന്ന് വഴിയോരങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന തഴുതാമ,കീഴാര്‍നെല്ലി,ആനച്ചുവടി,കറുകപുല്ല്,മുയല്‍ച്ചെവിയന്‍..........ഇവ ഞങ്ങള്‍ കണ്ടു.ഞങ്ങള്‍ കണ്ട കുളവും അതിലെ തെളി വെള്ളവും മനസ്സുകുളിര്‍പ്പിച്ചു.പരിസ്ഥിതിയെ തകരാറിലാക്കുന്ന ചില കാര്യങ്ങള്‍ ഞങ്ങള്‍ ശ്രദ്ധിച്ചു.വയലുകളെല്ലാം വീടുകളായികഴിഞ്ഞു.ചൂട്‌ കൂടികൊണ്ടേയിരിക്കുന്നു.പരിസ്ഥിതി പഠനം ഒരു തുടര്‍പ്രവര്‍ത്തനമാക്കാനാണ്‌ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്‌.

ഡോക്ടര്‍ കെ. രാധാകൃഷ്ണനു അഭിനന്ദനങ്ങള്‍


ഡോ.ജി.മാധവന്‍ നായരുടെ വിരമിക്കലിനു ശേഷം ഐ.എസ്‌.ആര്‍.ഒ ചെയര്‍മാനായി തെരെഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണനു കുഞ്ഞു മനസുകളുടെ അഭിനന്ദനങ്ങള്‍.എം.കെ.ജി.മേനോന്‍,കെ.കസ്തൂരിരംഗന്‍,ജി.മാധവന്‍ നായര്‍ എന്നിവര്‍ക്കു ശേഷം വീണ്ടും ഈ സ്ഥാനത്ത്‌ മലയാളി തിളക്ക്ജം.ചന്ദ്രനെന്നതിലുപരി എല്ലാ ഗ്രഹങ്ങളിലേക്കുള്ള എല്ലാ ദൗത്യങ്ങള്‍ക്കും നേത്രിത്വം വഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

ബോട്ടപകടങ്ങളില്‍ മരിച്ചവര്‍ക്കു അന്ത്യാഞ്ജലികള്‍


തേക്കടിയിലും നെയ്യാറിലും ചാലിയാറിലും മുങ്ങി മരിച്ചവര്‍ക്കു കുഞ്ഞുമനസുകളുടെ ഹൃദയപുഷ്പങ്ങള്‍ കൊണ്ട്‌ ആദരഞ്ഞളികള്‍ അര്‍പ്പിക്കുന്നു.

ബരാക്‌ ഒബാമയ്ക്ക്‌ അഭിനന്ദനങ്ങള്‍


ഈ പ്രാവശ്യത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനര്‍ഹനായ അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡന്റായ ബരാക്‌ ഒബാമയ്ക്ക്‌ അഭിനന്ദനങ്ങല്‍സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചതുകൊണ്ട്‌ ദരിദ്ര രാഷ്ട്ങ്ങള്‍ക്കു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.

ലോക ബഹിരാകാശ വാരമാഘോഷിച്ചു


വര്‍ഷം തോറും ഒക്റ്റോബര്‍ നാലു മുതല്‍ പത്തു വരെ നടത്തുന്ന temIബഹിരാകാശവാരം നമ്മുടെ വിദ്യാലയത്തിലും അതിവിപുലമായ ]cnപാടികളോടെ ആഘോഷിച്ചു.സ്പെയ്സ്‌ ക്വിസ്‌,ഉപന്യാസം,പ്രസംഗം എന്നീ മത്സരങ്ങളാണു സംഘടിപ്പിച്ചത്‌.വിവിധ മത്സരയിനങ്ങളിലായി ധാരാളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.ശാസ്ത്ര അധ്യാപകരായ രേഖ,സിന്ധു എന്നിവര്‍ പരിപാടികള്‍ക്കു t\XrXzw നല്‍കി.

ചാന്ദ്രയാന്‍: ഭാരത്ത്തിന്റെ അഭിമാനം


ഭാരതത്തിന്റെ യശസുയര്‍ത്തി ചന്ദ്രനില്‍ ജലാംസം കണ്ടെത്തിയ ബമ്മുടെ രാജ്യത്തിന്റെ ആദ്യ ചന്ദ്രദൗത്യമായ ചാന്ദ്രയാന്‍ ഒന്നിനു നന്നി.അമേരിക്കയുടെ നാസ നിര്‍മിച്ച മൂണ്‍ മിനറോളജി മാപ്പറാണു ഇത്‌ കണ്ടെത്താന്‍ സഹായിച്ചത്‌.ഭാവിയിലെ ദൗത്യങ്ങള്‍ക്കു സഹായകമാവുന്ന രീതിയില്‍ ചന്ദ്രനിളെ ധാതുവിഭവങ്ങള്‍ ഉയര്‍ന്ന വിശ്ലേഷണ ശക്തിയിലൂടെ നിര്‍ണയിക്കുന്നതാണു എംത്രീ കൊണ്ടുദ്ദേശിക്കുന്നത്‌.

മാര്‍ഗി വിജയകുമാര്‍ ക്ലാസെടുത്തു


കേരളത്തിലെ കഥകളി നടന്മാരില്‍ പ്രശസ്തനായ ശ്രീമാന്‍ മാര്‍ഗി വിജയകുമാര്‍ നാമ്മുടെ വിദ്യാലയത്തിലെത്തി ക്ലാസെടുത്തു.പത്താംക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണു ഈ പരിപ്പാടി സംഘടിപ്പിച്ചത്‌.കഥകളി ആസ്വാദകനായ നമ്മുടെ മാലയാളം അധ്യാപകനായ ഹരിദാസ്‌ ആണു ഇതിനു മുന്‍ കൈയെടുത്തത്‌.കഥകളിയിലെ ചടങ്ങുകള്‍,വാദ്യോപകരണങ്ങള്‍,വേഷവിധാനങ്ങള്‍ എന്നിവയ്യെ പറ്റി അദ്ദേഹം വിശദമായി പറഞ്ഞുതന്നു. ക്ലാസിനു ശേഷം അദ്ദേഹവുമായുള്ള അഭിമുഖ സംഭാഷണവുമുണ്ടായിരുന്നു

സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ദിനം ആചരിച്ചു


സെപ്തംബര്‍ പത്തൊന്‍പത്സ്വതന്ത്രസോഫ്റ്റ്‌ വെയര്‍ദിനവുമായി ബന്ധപ്പെട്ട്‌ സെപ്തംബര്‍ ഇരുപത്തിനാലു വ്യാഴാഴ്ച വിദ്യാലയത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.ഡിജിട്ടല്‍ പെയിംന്റിംഗ്‌,ജിമ്പില്‍ പോസ്റ്റര്‍നിര്‍മാണം,പ്രോഗ്രാമിംഗ്‌,പ്രസന്റെഷന്‍ നിര്‍മാണം എന്നീ മത്സരങ്ങളില്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Monday 7 September 2009

പോപ്പ്‌ രാജാവിന്‌ ആദരാഞ്ജലികള്‍


പോപ്പ്‌ സഗീതത്തിലെ ജാലവിദ്യക്കാരന്‍ മൈക്കൈള്‍ ജാക്ക്സണ്‍ ഓര്‍മയായി. അദ്ദേഹത്തിന്‌ കരിപ്പൂരു സ്ക്കൂള്‍ിണ്റ്റെ ആദരാഞ്ജലികള്‍

Monday 24 August 2009

ബഷീര്‍ കൃതികളിലൂടെ




ബഷീര്‍ കൃതികളിലൂടെഎന്ന വിഷയത്തെ അടിസ്ഥാനമാക്കി ബഷീര്‍ കൃതികളിലെ നർമ്മം,ഭാഷ,കഥാപാത്രങ്ങല്‍,ലോകവീക്ഷണം, എന്നീ ഭാഗങ്ങളിലായി ഇരുപത്‌ പ്രബന്ധങ്ങള്‍ അവതതരിപ്പിച്ചു. ബാല്യകാലസഖി,പാത്തുമ്മയുടെ ആട്‌, ണ്റ്റുപ്പുപ്പക്കൊരാനെണ്ടാര്‍ന്ന്‌,മതിലുകള്‍,പ്രേമലേഖനം,വിസ്വവിഖ്യാതമായ മൂക്ക്‌, തുടങ്ങി ഇരുപതോളം ക്രിതികള്‍ വായിച്ച്‌ വിശകലനം ചെയ്താണു പ്രബന്ധങ്ങള്‍ തയ്യാറാക്കിയത്‌.മെച്ചപ്പെട്ട അവതരണവും ചര്‍ച്ചയും സെമിനാറിനു മാറ്റു കൂട്ടി.

Monday 17 August 2009

ചെറുകഥാ സാഹിത്യത്ത്യത്തിലൂടെ...................


പുസ്തകങ്ങളിലൂടെ കടന്നുപോവുക എന്നതു മാത്രമല്ല ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസ പദ്ധതി. അധിക വായനയും സെമിനാറുകളും പ്രോജക്ടുകളുമെല്ലാം ഇതിലുള്‍പ്പെടുന്നു. ഇവയിലൂടെ കൂടുതല്‍ അറിവ്‌ സ്വാംശീകരിക്കാന്‍ നമുക്കു സാധിക്കുന്നു. ഈ ലക്ഷ്യം മുന്‍ നിര്‍ത്തിക്കൊണ്ട്‌ ചെറുകഥാസാഹിത്യം എന്ന വിഷയത്തെ അധികരിച്ചു ഒന്‍പതാം ക്ളാസിലെ കുട്ടികള്‍ സ്വാതന്ത്ര്യദിനാഘോഷവേളയില്‍ സംഘടിപ്പിച്ച സെമിനാര്‍ കുട്ടികള്‍ക്കു കൂടുതല്‍ വിഞ്ജാനപ്രദമായി. ക്രിത്യം പത്ത്‌ പത്തിനു സെമിനാറിനു തിരി തെളിഞ്ഞു. ചെറുകഥാസാഹിത്യത്തിണ്റ്റെ കാലാകാലങ്ങളായുള്ള വളര്‍ച്ച ഒന്‍പതാം ക്ളാസിലെ തന്നെ കുട്ടികള്‍ തങ്ങളുടെ പ്രബന്ധങ്ങളിലൂടെ മനസിലാക്കി കൊടുത്തു. കുട്ടികളുടെ സംശയങ്ങള്‍ ദൂരീകരിക്കാനും അവര്‍ മുന്നിട്ടു നിന്നു എന്നത്‌ സെമിനാറിനെ പൂര്‍ണവിജയത്തിലെത്തിച്ചു. സദസിണ്റ്റെ ഉത്സാഹം പ്രബന്ധാവതാരകരെ ആവേശം കൊള്ളിച്ചു. രജിസ്റ്റ്രേഷനു ശേഷം ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷനും സ്വാഗതവും ആശംസയും നന്നിയുമൊക്കെ കുട്ടികള്‍ തന്നെ നിര്‍വഹിച്ചു. തുടര്‍ന്നായിരുന്നു ഒന്‍പത്‌ എ,ബി,സി,ഡി ഡിവിഷനുകളിലെ കുട്ടികളുടെ അവതരണം. അഞ്ച്‌ ഉപവിഷയങ്ങളായി സെമിനാറിനെ തിരിച്ചിരുന്നു. ആദ്യകാല കഥകള്‍,നവോത്ഥാനഘട്ടം,എം.ടി,വി.ടി,എം ആര്‍.ബി,ആധുനികര്‍,അത്യാനുധികര്‍ എന്നിവയായിരുന്നു അവ. ഈ ഓരോ ഘട്ടത്തിലും ചെറുകഥാസാഹിത്യത്തെ തൊട്ടറിയാന്‍ ഈ സെമിനാര്‍ വഴി സാധിച്ചു എന്നു കുട്ടികള്‍ അഭിപ്രായപ്പെട്ടു. നാലു മണിയോടെ സെമിനാറിനു തിരശീല വീഴുകയായി.

Sunday 16 August 2009

സ്വാതന്ത്ര്യദിനം ആഘോഷിച്ചു


ഇന്‍ഡ്യയുടെ അറുപത്തിരണ്ടാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളുടെ അകംബടിയോടെ നമ്മുടെ വിദ്യാലയത്തിലും ആഘോഷിച്ചു. സ്കൂള്‍ ഹെഡ്മിസ്റ്റ്രസ്‌ കെ. പി ലത പതാക ഉയര്‍ത്തി. കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. ഗൈഡ്സ്‌ വിദ്യാര്‍ത്ഥികള്‍ പരേഡ്‌ നടത്തി.

വീല്‍ച്ചെയര്‍ സമ്മാനിച്ചു

ശ്രീ സത്യ സായി ബാബ ഫൌണ്ടേഷണ്റ്റെ ധര്‍മ പരിപാടികളുടെ ഭാഗമായിനാമ്മുടെവിദ്യാലയത്തിലെ പത്ത്‌ ഡിയിലെ സുജിത്‌ എന്ന വിദ്യാത്ഥിക്കു വീല്‍ചെയര്‍ നല്‍കി.

Monday 10 August 2009

വിഞ്ജാനോത്സവം ആരംഭിച്ചു

കേരള ശാസ്ത്രസാഹിത്യപരിഷത്തിണ്റ്റെ നേത്രിത്വത്തില്‍ കേരളമാകെയുള്ള സ്കൂളുകളില്‍ നടത്തുന്ന വിഞ്ജാനോത്സവം നമ്മുടെ സ്കൂളിലും ആരംഭിച്ചിരിക്കുകയാണു. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതിനും അന്വേഷണപാടവം വര്‍ദ്ധിപ്പിക്കുന്നതിനും നടത്തുന്ന ഒരു മത്സരമാണിത്‌. സ്കൂള്‍ ശാസ്ത്ര ക്ളബ്ബിണ്റ്റെ നേത്രിത്വത്തിലാണു ഇത്‌ നടത്തുന്നത്‌.യുറീക്ക വാരികയാണു ഇതിണ്റ്റെ സംഘാടകര്‍.

Friday 7 August 2009

ഭരത്‌ മുരളിക്ക്‌ അന്ത്യാഞ്ജലികള്‍


ഇന്നലെ നമ്മെ വിട്ടു പിരിഞ്ഞ മലയാളത്തിന്റെ പ്രിയ നടന്‍ മുരളിക്ക്‌ കുരുന്നുകളുടെ ആദരാഞ്ജലികള്‍. നാടകരംഗത്തു നിന്നും മലയാള സിനിമാരംഗത്തേയ്ക്കു കടന്നുവന്ന മുരളി ധാരാളം കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയാണു അന്‍പത്തഞ്ചാം വയസില്‍ അരങ്ങൊഴിഞ്ഞത്‌. മലയാളത്തിലും തമിഴിലും തെലുങ്ങിലും അഭിനയിച്ചു. മലയാളത്തിനു ഇപ്പോള്‍ ഒരു നഷ്ടം കൂടി.

Thursday 6 August 2009

യുദ്ധവിരുദ്ധദിനം ആചരിച്ചു


ആഗസ്റ്റ്‌ ആറാം തീയതി ഹിരോഷിമാദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.പോസ്റ്റര്‍പ്രദര്‍ശനം,ക്വിസ്മത്സരം,യുദ്ധത്തിനെതിരെയുള്ള ബോധവത്കരണക്ലാസ്‌,യുദ്ധവിരുദ്ധറാലി, എന്നീ പരിപാടികള്‍ സംഘടിപ്പിച്ചുൃാവിലെ നടന്ന അസംബ്ലിയില്‍ ഭരത്‌ യുദ്ധവിരുദ്ധദിനത്തെ പറ്റി പറഞ്ഞു. ഏഴാം ക്ലാസിലെ കുട്ടികള്‍ മുദ്രാഗീതം ആലപിച്ചു. ഉച്ചയ്ക്ക്‌ പന്ത്രണ്ട്‌ മണിക്ക്‌ ക്വിസ്‌ മത്സരം നടത്തി.അസംബ്ലിക്കു ശേഷം സ്കൂളിനു ചുറ്റും യുദ്ധവിരുദ്ധറാലി നടത്തി. രാവിലെ ഒന്‍പത്‌ മണിക്കു ഭരത്‌ യു.എന്‍ .ഒ യുടെ ഏജന്‍സികള്‍ക്കു ഈ-മെയില്‍ സന്ദേശം കൈമാറി

Sunday 2 August 2009

തൂലിക പടവാളാക്കിയ പ്രേംചന്ദിണ്റ്റെ ജന്‍മദിനം ആഘോഷിച്ചു


പ്രാചീന ഹിന്ദി സാഹിത്യകാരന്‍ പ്രേംചന്ദിണ്റ്റെ നൂറ്റിയിരുപത്തിയൊന്‍പതാം ജന്‍മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂള്‍ ഹിന്ദി ക്ളബ്ബിണ്റ്റെ ആഭിമുഖ്യത്തില്‍ പ്രസംഗം, ചോദ്യോത്തരമത്സരവുമുണ്ടായിരുന്നു.

Friday 31 July 2009

എണ്റ്റെ കൌമുദി നമ്മുടെ വിദ്യാലയത്തിലും

നമ്മുടെ വിദ്യാലയത്തില്‍ എണ്റ്റെ കൌമുദി പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ കൌണ്‍സിലറും പി.റ്റി.എ അംഗവുമായ ഒ.എസ്‌ ഷീല നിര്‍വഹിച്ചു. പി.റ്റി.എ പ്രസിഡണ്റ്റ്‌ അധ്യക്ഷനായിരുന്നു.നെടുമങ്ങാട്‌ പെരേപ്പാടന്‍സ്‌ ഗോള്‍ഡ്‌ പാര്‍ക്‌ ജൂവലറിയാണു പത്രം സംഭാവന ചെയ്തത്‌.ജൂവലറി മാനേജര്‍ ഉണ്ണി സ്കൂള്‍ ലീഡര്‍ക്ക്‌ പത്രം കൈമാറി.

Thursday 30 July 2009

ഓണ്‍ലൈന്‍ ഭീഷനികളും സുരക്ഷാമാര്‍ഗങ്ങളും" പ്രബന്ധാവതരണം നടത്തി

ലോകമെംബാടുമുള്ള പേഴ്സണല്‍കമ്പ്യൂട്ടറുകളുടെ ആഗോളശ്രിംഖലയാണു ഇണ്റ്റര്‍നെറ്റ്‌.ഇാണ്റ്റെര്‍നെറ്റ്‌ കൊണ്ട്‌ ധാരാളം ഗുണങ്ങളും ദോഷങ്ങളും ഉണ്ട്‌.സ്കൂള്‍ ഐ.റ്റി ക്ളബിണ്റ്റെ ആഭിമുഖ്യത്തില്‍ പ്രതിരോധ മാര്‍ഗങ്ങളുമായി ബന്ധപ്പെ്പ്പട്ട്‌ ഇന്നലെ ഉച്ചയ്ക്‌ ഒന്നരയ്ക്ക്‌ സയന്‍സ്‌ ലാബില്‍ വച്ച്‌ ഭരത്‌ ഗോവിന്ദ്‌ പ്രബന്ധാവതരണം നടത്തി. ഐ.റ്റി ക്ളബ്ബിണ്റ്റെ ചുമതലയുള്ള അധ്യാപകര്‍ ഇതിനു നേത്രിത്വം വഹിച്ചു.

Wednesday 29 July 2009

ലഫ്‌. കേണല്‍ പത്മശ്രീ ഭരത്‌ മോഹന്‍ലാലിനു അഭിനന്ദനങ്ങള്‍


ഈ മാസം മദ്രാസ്‌ റെജിമെണ്റ്റിനു കീഴിലുള്ള ലഫ്‌.കേണല്‍ ആയി ചുമതല ഏറ്റ മലയാളത്തിണ്റ്റെ പ്രിയ നടന്‍ മോഹന്‍ലാലിനു അഭിനന്ദനങ്ങള്‍. മലയാളത്തില്‍ ആദ്യമായാണു ഒരു നടനു ഈ പദവി ലഭിക്കുന്നത്‌.

മലയാളത്തിണ്റ്റെ രാജതിലകത്തിനു ആദരാജ്ഞലികള്‍


ഇന്നലെ നമ്മോടു വിട പരഞ്ഞ മലയാള ചലച്ചിത്ര നടന്‍ രാജന്‍.പി. ദേവിനു ആദരാഞ്ഞലികള്‍.നാടകവേദിയില്‍ നിന്നു മലയാളസിനിമയുടെ മുന്‍ നിരയിലേക്കു കുതിച്ച രാജന്‍.പി.ദേവ്‌ വില്ലനായും സ്വഭാവ നടനായും നൂറ്റന്‍പതോളം സിനിമകളില്‍ അഭിനയിച്ചു.

Tuesday 28 July 2009

സ്വപ്നം ചെയ്യാന്‍ ആഹ്വാനം ചെയ്ത രാഷ്ട്രപതിയോ


തമിഴ്നാട്ടിലെ രാമേശ്വരത്ത്‌ ഒരു സാധാരണ കുടുംബത്തിലാണു അബ്ദുള്‍കലാമിണ്റ്റെ ജനനം.അസാധാരണമായ ആത്മവിസ്വാസവും ധാര്‍മിക ആദര്‍ശങ്ങളിലുള്ള പ്രതിബദ്ധതയും കര്‍മനിഷ്ടയുമാണു അദ്ദേഹത്തെ ഇന്‍ഡ്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തിച്ചത്‌.ചെറുപ്പത്തില്‍ താന്‍ കണ്ട വലിയ സ്വപ്നങ്ങളാണു തണ്റ്റെ വിജയത്തിനു കാരനമായതെന്നു അദ്ദേഹം വിസ്വസിച്ചു.കുട്ടികള്‍ വലിയ സ്വപ്നങ്ങള്‍ കണ്ടുവളരനമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു.പൈലട്ടകണമെന്നു ആഗ്രഹിച്ച കലാമിനു പക്ഷെ ശാസ്ത്രജ്ഞനാകാനായിരുന്നു നിയോഗം. ഇന്‍ഡ്യന്‍ മിസൈല്‍ മാനായ അദ്ദേഹം ലോകപ്രശസ്ത ശാസ്ത്രജ്ഞനായി അംഗീകരിക്കപ്പെട്ടു.അങ്ങനെ കലാമിണ്റ്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടു.ഇന്‍ഡ്യയ്ക്കു ലഭിച്ച ഏട്ടവും വലിയ സമ്മാനമാണു അവുള്‍ പകിര്‍ ജൈനുലാബ്ദീന്‍ അബ്ദുല്‍കലാം. "സ്വപ്നം കാണുക സ്വപ്നം കാണുക സ്വപ്നം കാണുക സ്വപ്നങ്ങള്‍ ചിന്തകളായി മാറും ചിന്തകള്‍ പ്രവ്രിത്തിയിലേക്കു നയിക്കും"

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമ്രിത്യു വരിച്ച ജവാന്‍മാരെ അനുസ്മരിച്ചു.


കാര്‍ഗില്‍ യുദ്ധത്തില്‍ വീരമ്രിത്യു വരിച്ച ജവാന്‍മാരെ അനുസ്മരിച്ചു. ൧൯൯൯ല് നടന്ന കാര്‍ഗില്യുദ്ധത്തില്‍ വീരമ്രിത്യു വരിച്ച ധീര ജവാന്‍മാരെ അനുസ്മരിച്ചു. ഇന്‍ഡ്യയും പാകിസ്ഥാനും തമ്മില്‍ നടന്ന ഈ യുദ്ധത്തില്‍ ഇന്‍ഡ്യ വിജയിക്കുകയാണുണ്ടായത്‌. ഇന്ന്‌ കാര്‍ഗില്‍ യുദ്ധത്തിനു ഒരു പതിറ്റാണ്ട്‌ തികഞ്ഞിരിക്കുകയാണ്‍.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ അസംബ്ളിയില്‍ അനുസ്മരണ പ്രഭാഷണം നടത്തി

Monday 27 July 2009

അരിഹന്തിനു അഭിനന്ദനങ്ങള്‍

ഇന്‍ഡ്യയുടെ ആദ്യത്തെ ആണവ അന്തര്‍വാഹിനിയായ ഐ.എസ്‌. എസ്‌ അരിഹന്തിനു നമ്മുടെവിദ്യാലയത്തിണ്റ്റെ ഒരായിരം അഭിനന്ദനങ്ങള്‍.

ജപ്പാന്‍ ജ്വരം: പ്രതിരോധ കുത്തിവെയ്പ്‌ നമ്മുടെ വിദ്യാലയത്തിലും


പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ജപ്പാന്‍ ജ്വരത്തിനെതിരെയുള്ള പ്രതിരോധകുത്തിവെയ്പ്‌ ആരോഗ്യവകുപ്പിണ്റ്റെ സാന്നിധ്യത്തില്‍ ജൂലായ്‌ ൨൭നു നമ്മുടെ സ്കൂളിലെ കുട്ടികള്‍ക്കും നല്‍കി.

നൂറ്റാണ്ടുകള്‍ക്കു ശേഷം ഇനി ഇതുപോലൊരു സൂര്യഗ്രഹണം


മുതജൂലായ്‌ ൨൨നു ഈ നൂറ്റാണ്ടിലെ ഏറ്റവും സംബൂര്‍ണ സൂര്യഗ്രഹണം കാനാനിടയായി. വെളുപ്പിനു 5.32ല്‍ 713രെയായിരുന്നു സൂര്യഗ്രഗ്രഹണം. ഉദയത്തോടൊപ്പം വന്നസൂര്യഗ്രഹണം കാണാന്‍ വെളുപ്പിനേ തന്നെ വാനനിരീക്ഷണകേന്ദ്രങ്ങളില്‍ വാന്‍ തിരക്കായിരുന്നു രാവിലെ ൫ മണിയോടെ തന്നെ സ്കൂള്‍ കുട്ടീകളും അമച്വര്‍ വാനനിരീക്ഷകരും സര്‍വകലാശാലകളിലെ സയന്‍സ്‌ വിദ്യാര്‍ധികളും റെഡിയായിരുന്നു.പലയിടത്തും മേഘാവ്രുതമായ കാലാവസ്ഥയാണുണ്ടായിരുന്നതെങ്കിലും എല്ലാവര്‍ക്കും സൂര്യഗ്രഹണം ദര്‍ശിക്കാന്‍ കഴിഞ്ഞു.ജപ്പാനിലാണു ഈ നൂറ്റാണ്ടിലെ ഏറ്റവും വ്യക്തമായി ദ്രിശ്യമായത്‌. നമ്മുടെ സ്കൂളില്‍ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട പ്രബന്ധാവതരണവും ഇണ്റ്റര്‍നെറ്റില്‍ നിന്നുള്ള ചിത്രപ്രദര്‍ശനവുമുണ്ടായിരുന്നു.

Thursday 23 July 2009

ചാന്ദ്രദിനം ആഘോഷിച്ചു


നമ്മുടെ സ്കൂളില്‍ ജൂലായ്‌ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച്‌ ജൂലായ്‌ 22 വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ചന്ദ്രനുമായി ബന്ധപ്പെട്ട പൊസ്റ്റര്‍ പ്രദര്‍ശനവുമുന്ദായിരുന്നു. ക്വിസ്‌ മത്സരത്തിനു ഭരത്‌ ഗോവിന്ദും ശശി ഭൂഷനും ഉപന്യാസത്തിനു രാകേഷിനും പോസ്റ്റര്‍ രചനയ്ക്‌ അനൂപും ഒന്നാംസ്ഥാനങ്ങള്‍ കരസ്ഥമാക്കി. സ്കൂള്‍ ശാസ്ത്ര ക്ളബിണ്റ്റെ ആഭിമുഖ്യത്തിലാണു പരിപാടികള്‍ സംഘടിപ്പിച്ചത്‌.

Thursday 9 July 2009

ബഷീര്‍ അനുസ്മരണം നടത്തി


മലയാളത്തിണ്റ്റെ ഇതിഹാസസാഹിത്യകാരനായ ബഷീറിണ്റ്റെ ചരമദിനം ആചരിച്ചു. മലയാളത്തിലെ നിത്യവസന്തമായി നിറഞ്ഞുനിന്ന ബഷീറിണ്റ്റെ ഓര്‍മ്മയ്ക്കയി വിദ്യാരംഗം കലാസാഹിത്യവേദിയുടെ സാന്നിധ്യത്തില്‍ ജൂലായ്‌ ൭ ചൊവ്വാഴ്ച ഉച്ചയ്ക്‌൧മണിക്ക്‌ സ്കൂളിലെ മരച്ചുവട്ടിലാണു ഇത്‌ നടന്നത്‌. വിദ്യാരംഗം കണ്‍വ്വീനറുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ രേഷ്മാ ജയന്‍ ബഷീറിണ്റ്റെ കഥാവതരണവും അശ്വതി,സൂര്യ,എന്നിവര്‍ ബഷീര്‍ അനുസ്മരണവും നടത്തി. 1994ജൂലായ്‌5 നു ബഷീര്‍ എന്ന സാഹിത്യകാരന്‍ നമ്മോടു വിട പറഞ്ഞത്‌.

Tuesday 23 June 2009

പത്ത്‌ പുസ്തകവും വായനയും പിന്നെ ഞാനും


. . വായനാദിനാചരണത്തിണ്റ്റെ ഭാഗമായി ഞങ്ങളുടെ സ്കൂളില്‍ കഥാസ്വാദനമത്സരം നടന്നു. ഇംഗ്ളീഷ്‌,ഹിന്ദി ഭാഷകളിലെ കഥ,കവിത വിവര്‍ത്തനതിനും മത്സരമുണ്ട്ടായിരുന്നൂ.മാത്രമല്ല ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു വായനാമത്സരത്തിനും ഞങ്ങള്‍ തുടക്കം കൂറിച്ചു. പത്ത്‌ സാഹിത്യവിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങല്‍ വായിക്കനം. വായനാക്കുറിപ്പ്‌ തയ്യാറാക്കാണം. കൂടെ പൂസ്തകാനുഭവവും നിഘണ്ടുവും,ഡിസംബര്‍ ൩൧ നു അവസാനിക്കുന്ന ഈ പരിപാടിക്ക്‌

'പത്ത്‌ പുസ്തകവും വായനയും പിന്നെ ഞാനും'എന്നാണൂ പേരു നല്‍കിയിരിക്കുന്നത്‌. .

Sunday 7 June 2009

നീര്‍മാതളത്തിന്റെ കൂട്ടുകാരിക്ക്‌

'നെയ്പ്പായാസം 'കുടിച്ചാണു ഞങ്ങള്‍ മാധവികുട്ടിയിലേക്ക്‌ വന്നത്‌.. പിന്നീട്‌ 'നീര്‍മാതളം' ആസ്വദിച്ചു..ഞങ്ങളുടെ മനസിലെവിടെയൊക്കെയോ സ്പര്‍ശിക്കുന്ന ആര്‍ദ്രമായ രചന അതു ഞങ്ങളെ ആമിയുമായി അടുപ്പിച്ചു..ഇനി ഓര്‍മ്മകളും,പുസ്തകങ്ങളും,നീര്‍മാതളവും ബാക്കി..................
മാധവിക്കുട്ടി

Monday 11 May 2009

Thursday 22 January 2009

കേരളനാട്‌ദൈവത്തിന്റെ സ്വന്തം നാട്നമ്മുടെ കേരളനാട്‌മാവേലി വാണൊരു നട്‌നമ്മുടെ കേരളനട്‌മലയാളമെന്നൊരു നാട്‌നമ്മുടെ കേരളനാട്‌കേളി കൊണ്ടുണരുന്ന നാട്‌നമ്മുടെ കേരളനാട്‌കേരം തിങ്ങും നാട്‌നമ്മുടെ കേരളനാട്‌പച്ച പുതച്ചൊരു നാട്‌നമ്മുടെ കേരളനട്‌കുയിലുകള്‍ പാടും നാട്‌നമ്മുടെ കേരളനാട്‌തത്തകള്‍ കൊഞ്ചും നാട്‌നമ്മുടെ കേരളനാട്‌നെന്മണി വിരിയും നാട്‌നമ്മുടെ കെരളനാട്‌മതസൗഹാര്‍ദ്ദം പൊന്‍ കൊടി വീശുംകൈരളിയെന്നൊരു നാട്‌ഉള്ളൂര്‍,നംബ്യാര്‍,വള്ളത്തോളുംശീലുകള്‍ പാടിയ

നാട്‌

ഇമ്മിണി ബല്യ ഒന്നിനെ പടച്ചവന് നൂറായപ്പോള്‍






ബഷീറിനു നൂറു തികഞ്ഞു.നമ്മോടോപ്പ മ്മുള്ളത് ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ കുറെയധികം ഏടുകള്‍ മാത്രം. 'പാത്തുമ്മയുടെ ആടിലൂടെ ബഷീറിനെ കൂടുതല്‍ അറിയുന്നവരാന്നു

പത്താം ക്ലാസുകാരായ ഞങ്ങള്‍. പാത്തുമ്മയുടെ ആടിലെ ചില ദ്രിശ്യങ്ങള്‍ ഞങ്ങള്‍ ചിത്രീകരിച്ച്ചൂ . അദ്ദേഹത്തിന്റെ ജന്മശദാബ്ദിക്ക് സമര്‍പ്പിക്കുന്നതു ഞങ്ങള്‍ ഈ ചിത്ര പുസ്തകമാണ് .രണ്ടു ചിത്രങ്ങള്‍ നിങ്ങള്‍ക്കായി..........