Tuesday 21 June 2016

Thaikonda

Thaikonda പരിശീലനം തുടങ്ങി




യോഗ ദിനം

              ഞങ്ങളുടെ സ്കൂളില്‍  വേണുഗോപാല്‍ സാറിന്റ 
                        നേതൃത്വത്തില്‍ യോഗ ക്ലാസ് 











Monday 20 June 2016

'റിയാന്റെ കിണറും' പിന്നെ ഞങ്ങളുടെ അമ്പാടിയും


എല്ലാ വര്‍ഷങ്ങളിലുമെന്നതു പോലെ ഈ വര്‍ഷവും വായനവാരാചരണത്തോടൊപ്പം പുസ്തകപരിചയവും നടന്നു.ഈ വര്‍ഷം
'റിയാന്റെ കിണര്‍ 'പരിചയപ്പെടുത്തിയ നാലാം ക്ലാസുകാരനായ അമ്പാടി ഞങ്ങളെ അത്ഭുതപ്പെടുത്തി.ആ പുസ്തകം വായിച്ച് റിയാനെ പോലെ അവനും അമ്മയെ സഹായിച്ച് ചെറിയ തുക സമ്പാദിച്ചു.സഹപാഠികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങി.പുസ്തകം പരിചയപ്പെടുത്തിയതോടൊപ്പം അവന്‍ തന്റെ കൂട്ടുകാര്‍ക്കതു നല്‍കുകയും ചെയ്തു.അങ്ങനെ ഒരു കുഞ്ഞ് റിയാനായി അവനും കൂട്ടുകാരെ പ്രചോദിപ്പിച്ചു.

വായനവാരാചരണവും, വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും.



കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ വായനവാരാചരണവും സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടന്നു.വിദ്യാര്‍ത്ഥിയായ അനന്തുപ്രസാദ് തുണിയില്‍ തീര്‍ത്ത വായനദിന സന്ദേശ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് വാര്‍‍ഡു കൗണ്‍സിലര്‍ സംഗീത വായനവാരാചരണം ഉദ്ഘാടനം ചെയ്തു.പി എന്‍ പണിക്കര്‍ അനുസ്മരണവും വായനദിന സന്ദേശവും വൈഷ്ണവി അവതരിപ്പിച്ചു.എല്‍ പി, യു പി ,എച്ച് എസ് വിഭാഗം കുട്ടികള്‍ പുസ്തകപരിചയം നടത്തി. 'റിയാന്റെ കിണര്‍' എന്ന പുസ്തകം നാലാം ക്ലാസുകാരനായ അമ്പാടി പി പരിചയപ്പെടുത്തി. അസ്ഹ നസ്രീന്‍ 'ടീച്ചര്‍ ' എന്ന പുസ്തകവും ജാന്‍സി രാജ് വി 'അക്കര്‍മാശി'യും, അഭിനന്ദ് എസ് അമ്പാടി 'മൈ എക്സ്പിരിമെന്റ് വിത്ത് ട്രൂത്ത് ' എന്ന പുസ്തകവും പരിചയപ്പെടുത്തി. അസ്ന, പൂജ എന്നിവര്‍ പുസ്തകപ്പാട്ടു പാടി. വിദ്യാര്‍ത്ഥികള്‍ നൂറു വായനക്കുറിപ്പുകള്‍ പ്രദര്‍ശിപ്പിച്ചു.അധ്യാപകനും കലാകാരനുമായ കലേഷ് കാര്‍ത്തികേയന്‍ നാടന്‍പാട്ടുകള്‍ പാടി സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു. ഹെ‍ഡ്മിസ്ട്രസ് ജെ റസീന, പി റ്റി എ പ്രസിഡന്റ് ബാബു, സ്റ്റാഫ് സെക്രട്ടറി മംഗളാംമ്പാള്‍ എന്നിവര്‍ സംസാരിച്ചു.










Saturday 11 June 2016

വണ്ടി വന്നേ വണ്ടി.....

ഞങ്ങളുടെ സ്കൂളിലും ഇനി വാഹന സൗകര്യം ലഭ്യമാണ്



Monday 6 June 2016

പരിസ്ഥിതി വാരാചരണത്തിനു തുടക്കമായി

കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ പരിസ്ഥിതി വാരാചരണത്തിനു പരിസ്ഥിതി ക്ലബ്ബിന്റേയും കാര്‍ഷികക്ലബ്ബിന്റേയും ഉദ്ഘാടനത്തോടെ തുടക്കമായി.
പാഴ് വസ്തുക്കള്‍ പ്രയോജനപ്പെടുത്തി കുട്ടികള്‍ നിര്‍മിച്ച പാഴ്‌ക്കൂട പ്രദര്‍ശിപ്പിച്ചു 
കൊണ്ട് വാര്‍‍ഡു കൗണ്‍സിലര്‍ ശ്രീ എന്‍ ആര്‍ ബൈജു പരിസ്ഥിതി ക്ലബ്ബിന്റെ 
ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഏറ്റവും നല്ല കര്‍ഷകനുള്ള അവാര്‍ഡു നേടിയിട്ടുള്ള ശ്രീ 
ഡൊമനിക്കാണ് കുട്ടികള്‍ക്കു വിത്തുകള്‍ വിതരണം ചെയ്തുകൊണ്ട് കാര്‍ഷിക ക്ലബ്ബ് 
ഉദ്ഘാടനം ചെയ്തത്.വൈഷ്ണവിഅസ്ന എന്നിവര്‍ പരിസ്ഥിതി ദിന സന്ദേശം 
നല്കി.വിദ്യാര്‍ത്ഥികളുടെ പരിസ്ഥിതി ഗാനാലാപനം നടന്നു.പി റ്റി എ പ്രസി‍ഡന്റ് ശ്രീ ബാബു,ഹെ‍ഡ്മിസ്ട്രസ് ജെ റസീനഗിരിജമംഗളാംമ്പാള്‍ പുഷ്പരാജ് എന്നിവര്‍ 
സംസാരിച്ചുവിദ്യാര്‍ത്ഥികള്‍ക്ക് വ‍ൃക്ഷത്തൈകള്‍ വിതരണം ചെയ്തു.






































Friday 3 June 2016

പ്രവേശനോത്സവം

 പ്രവേശനോത്സവം









ഞങ്ങളുടെ സ്കൂളില്‍ വിജയം 98 ശതമാനം

നാലു പേര്‍ക്കു എല്ലാ വിഷയങ്ങള്‍ക്കും A+


ഒരാള്‍ക്ക് ഒമ്പതു വിഷയത്തില്‍ A+ ഞങ്ങള്‍ അഭിമാനിക്കുന്നു.


അശ്വിന്‍ എം 


ഗോപിക.പി എം


നന്ദു ജെ എസ്


ഷാമില എന്‍


മിഥുന്‍രാജ്


മിഥുന്‍രാജ്

ഷാമില എന്‍

അശ്വിന്‍ എം

നന്ദു ജെ എസ്
ഗോപിക.പി എം