Thursday 29 November 2012

ഞങ്ങളുടെ സ്കൂളില്‍ ROSE-2012


 
തുമ്പ VSSCലെ എയ്റോനോട്ടിക്കല്‍സൊസൈറ്റിയുടെ Aerospace science & Engineering(AeST)ബോധവല്‍ക്കരണ പരിപാടിയായROSE(Reaching out to space) ഞങ്ങളുടെ സ്കൂളില്‍ നടന്നു.AeSTയുടെ തിരുവനന്തപുരം ബ്രാഞ്ചിലെ രോജക്ട്ഡയറക്ടര്‍ മോഹന്‍സാറിന്റെ ആമുഖത്തോടുകൂടിയാണ്
ക്ലാസ് ആരംഭിച്ചത്.അന്തരീക്ഷഘടന,മനുഷ്യന്റെഇന്നോളമുള്ള ആകാശദൗത്യങ്ങള്‍ എന്നിവയെപ്പറ്റിഅദ്ദേഹം പ്രസന്റേഷനിലൂടെ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു.Introduction to Aerospace technologyയില്‍ VSSC-ലെ Human Space Flight Projectലെ എഞ്ചിനീയര്‍ഷീജുചന്ദ്രന്‍ പ്രസന്റേഷനവതരണത്തോടെ ലളിതമായഭാഷയില്‍ റോക്കറ്റ് സാങ്കേതികവിദ്യയെക്കുറിച്ചു പറഞ്ഞുതന്നു.പത്താംക്ലാസിലെ 'നമ്മുടെ പ്രപഞ്ചം' എന്നപാഠഭാഗവുമായി ബന്ധപ്പെടുത്തി സ്റ്റെല്ലേറിയം സോഫ്റ്റ് വെയറിന്റേയും പ്രസന്റേഷന്റേയുംസഹായത്തോടെ LPSCയിലെ എഞ്ചിനീയര്‍കിരണ്‍മോഹന്‍ ക്ലാസെടുത്തു.ദിനരാത്ര ചലനങ്ങള്‍,ഗ്രഹങ്ങളുടെ വക്രഗതി,മാസങ്ങളും നാളുകളും ഉണ്ടാകുന്നത് ഇവയെക്കുറിച്ചെല്ലാം പറയുന്ന രസകരമായ ക്ലാസായിരുന്നു ഇത്.റോക്കറ്റിന്റെ ഒരു ചെറിയ മോഡലും ഞങ്ങളുടെ സ്കൂളിനു സമ്മാനിച്ചു.ഹരിദാസ് സാര്‍ സ്വാഗതവും,ഷിഹാസ് നന്ദിയും പറഞ്ഞു.





 

Wednesday 14 November 2012

ട്രോഫി നേടിയ ബാള്‍ബാഡ്മിന്റന്‍ ടീമില്‍ അക്ഷയ് കൃഷ്ണയും


ചങ്ങനാശ്ശേരിയില്‍ നടന്ന സംസ്ഥാന സബ്ജൂനിയര്‍ ബാള്‍ബാഡ്മിന്റന്‍
ചാംബ്യന്‍ ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കിരീടം നേടിയ
തിരുവനന്തപുരം ജില്ലാ ടീമില്‍ ഞങ്ങളുടെ സ്കൂളിലെ അക്ഷയ് കൃഷ്ണയും

Sunday 11 November 2012

Friday 9 November 2012

അമ്മയും മകളും അറിയാന്‍- മാം-ബേട്ടി സമ്മേളന്‍


-->

സ്കൂള്‍ ഹെല്‍പ്പ് ഡെസ്കിന്റെയും നെടുമങ്ങാട് ബി.ആര്‍.സിയുടെയും ആഭിമുഖ്യത്തില്‍ 7-5-2012 ഉച്ചയ്ക്ക് 2:00 മണി മുതല്‍ കരിപ്പൂര്ഗവ.എച്ച്.എസ്-ല്‍ വച്ച് നടന്ന മാം-ബേട്ടി സമ്മേളന്‍ എന്ന ബോധവല്‍ക്കരണക്ലാസില്‍7,8,9ക്ലാസുകളിലെവിദ്യാര്‍ത്ഥിനികളുംരക്ഷിതാക്കളുംപങ്കാളികളായി.കൗമാരപ്രായത്തില്‍ പെണ്‍കുട്ടികളും അവരുടെ അമ്മമാരുംഅറിഞ്ഞിരിക്കേണ്ടകാര്യങ്ങളെക്കുറിച്ചുള്ളബോധവല്‍ക്കരണക്ലാസ് നയിച്ചത് നെടുമങ്ങാട് ബി.ആര്‍.സിയിലെ പരിശീലകരായ .അംബിക
ടീച്ചറും സിന്ധു ടീച്ചറുമായിരുന്നു.കൗമാര പ്രായത്തില്‍ പെണ്‍കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടതും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുമായ പല വിധത്തിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ബോധവല്‍ക്കരണക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഏറെ പ്രയോജനകരമായി. ആധുനിക സമൂഹത്തിലെ പെണ്‍കുട്ടികള്‍ സ്വയംഅറിഞ്ഞ്ശീലിക്കേണ്ടവയും സമൂഹത്തിലെ ദുഷ് പ്രവണതകളില്‍ നിന്നും സ്വയം രക്ഷ നേടേണ്ടതിന്റെ
ആവശ്യകതയും സംബന്ധിച്ച് അധ്യാപകര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഉപദേശം നല്‍കി.ഈ ബോധവല്‍ക്കരണക്ലാസ് ഉദ്ഘാടനം ചെയ്തത് സ്കൂള്‍ ഹെ‍ഡ്മിസ്ട്രസ് ആയ ഉഷടീച്ചറായിരുന്നു.B.R.Cയുടെആഭിമുഖ്യത്തില്‍ നടന്ന 'മാം-ബേട്ടി സമ്മേളന്‍' എന്ന ബോധവല്‍ക്കരണക്ലാസ് ഏവര്‍ക്കും ഒരു പുതിയ അറിവും അനുഭവവുമായി മാറി. സ്കൂളിലെ യു.പി വിഭാഗം അധ്യാപികയും സ്കൂള്‍ ഹെല്‍പ്പ് ഡെസ്ക് കണ്‍വീനറുമായ മഞ്ജുഷടീച്ചര്‍ കൃതജ്ഞത അറിയിച്ചു


 

Saturday 3 November 2012

ഉപജില്ല ഐ.റ്റി.മേളയില്‍ യു.പി,എച്ച്.എസ് ഓവറാള്‍ കരിപ്പൂര്ഗവ.ഹൈസ്കൂളിന്.


നെടുമങ്ങാട് ഉപജില്ല ഐ.റ്റി.മേളയില്‍ യു.പി, എച്ച്.എസ് വിഭാഗം ഓവറാള്‍ കരിപ്പൂര് ഗവ.ഹൈസ്കൂളിനു ലഭിച്ചു.യു.പി വിഭാഗം ഐ.റ്റി ക്വിസില്‍ അഭിനന്ദ്.എസ്. അമ്പാടിയും മലയാളം ടൈപ്പിംഗില്‍ ഗോപിക.പി.എമ്മുംഒന്നാം സ്ഥാനം നേടി.ഹൈസ്കൂള്‍ വിഭാഗം ഐ.റ്റി. ക്വസില്‍ അജയ്.വി.എസും വെബ്പേജ് ഡിസൈനിംഗി- ല്‍ പ്രമോദും മലയാളം ടൈപ്പിംഗില്‍ അനന്തു.ബി.ആര്‍റാമും ഒന്നാംസ്ഥാനത്തിനര്‍ഹരായി.ഡിജിറ്റല്‍പെയിന്‍റിംഗിന്‍ മുഹമ്മദ് സഹദിന് മൂന്നാം സ്ഥാനം ലഭിച്ചു. കൂടാതെ ശാസ്ത്ര പ്രശ്നോത്തരിയില്‍ അജയ്.വി.എസ് രണ്ടാം നേടി. ഗണിതശാസ്ത്രമേള- യിലെ നംബര്‍ ചാര്‍ട്ട് വിഭാഗത്തില്‍ അഭിരാം.എസ്.അമ്പാടി,ഗണിത ക്വിസില്‍ ഹരിത.എസ് എന്നിവരും ഒന്നാമതെത്തി. പ്രവര്‍ത്തി പരിചയമേളയില്‍ ഇലക്ട്രാണിക്സ് വിഭാഗത്തില്‍ ഹരിഗോവിന്ദ്  ഒന്നാം സ്ഥാനം നേടി.