Thursday, 29 August 2013

സബ്ജില്ലാ കിക്ക്

സബ് ജില്ലാ കായികമേളയില്‍ നമ്മുടെ സ്കൂളിലെ കുട്ടികള്‍ ഫുട്ബോളില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.വിഷ്ണു,ആഷിഷ് , സുധിന്‍ എന്നിവര്‍ റവന്യൂജില്ലാ തലത്തിലേക്ക് തെഞ്ഞെടുക്കപ്പെട്ടു.

Monday, 26 August 2013

കരാട്ടേ ചാമ്പ്യന്‍ഷിപ്പ്


നെടുമങ്ങാട് ഠൗണ്‍ L P S ല്‍ നടന്ന നിഹോണ്‍ ഷിറ്റോറിയു കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ 11നും 13 നും മധ്യേപ്രായമുള്ള കുട്ടികളുടെ കത്ത മത്സരത്തില്‍ ഒന്നാം സ്ഥാനവും കുമിത്തേയക്ക് മൂന്നാം സ്ഥാനവും നേടിയത് ഞങ്ങളുടെ സ്കൂളിലെ 6ാം ക്ലാസിലെ ഗോകുല്‍ എ ജയപാലാണ്.ഈ ഇനങ്ങളില്‍ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവുംഞങ്ങളുടെ സ്കൂളിലെ തന്നെ ആഷിം ഹാഷിം നും വിശാലിനും ലഭിച്ചു.കളര്‍ബല്‍റ്റില്‍ കത്തയിലും കുമിത്തേയിലും ഒന്നാം സ്ഥാനം 5ാം ക്ലാസിലെ ശ്രുതി കൃഷ്ണയ്ക്ക് ലഭിച്ചു.


11ാമത് കേരള സ്കൂള്‍സ് ഓപ്പണ്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ 11നും 13 നും മധ്യേപ്രായമുള്ള കുട്ടികളുടെ കുമിത്തേ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതും ഗോകുല്‍ എ ജയപാലാണ്.

Thursday, 15 August 2013

ഛത്തീസ്ഗഢില്‍ നിന്നും കരിപ്പൂരിലേയ്ക്ക്.........


    ചൊവ്വാഴ്ച്ച ഞങ്ങളുടെ സ്കൂളിലെ ഐ.റ്റി പഠനം കണ്ടു മനസ്സിലാക്കുന്നതിനായി ഛത്തീസ്ഗഢില്‍ നിന്നും ഒരു ടീം വന്നിരുന്നു .റായിപ്പൂര്‍ ഡി.പിഐയിലെ അസിസ്ററന്റ് ഡയറക്ടര്‍ രാംബന്ദരു. ചത്തീസ്ഗഢ് അഡ്മിനിസ്ട്രേറ്റര്‍ സതീഷ് യാദു ,ഹൈദ്രാബാദ് centre for innovations in public systems -ലെ {CIPS}project officer പാര്‍വകി കുമാര്‍ എന്നിവരാണ് എത്തിയത് ..റ്റി @സ്കൂള്‍ DC സജീവ്സാര്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ ഹരി കൃഷ്ണന്‍ സാര്‍ ,ജീവരാജ് സാര്‍ എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്നു. കേരളത്തിലെ IT @ schoolന്റെ പ്രവര്‍ത്തനങ്ങളേയും സ്കൂളില്‍ അത് എങ്ങനെ നടപ്പിലാക്കുന്നു എന്നും പഠിച്ച് അവരുടെ നാട്ടില്‍ നടപ്പിലാക്കുകയാണ് യാത്രയുടെ ലക്ഷ്യം .
Geogebra എന്ന സോഫ്റ്റ് വെയറിലൂടെ ഗണിതം അനായാസമായി കൈകാര്യം ചെയുന്നതെങ്ങനെയെന്ന് ഷീജ ടീച്ചര്‍ ക്ലാസെടുത്തു .അവര്‍ക്കത് മനസ്സിലാക്കാന്‍ കഴിഞ്ഞു . പിന്നീട് ഞങ്ങളുടെ ഒരു പ്രാക്ടിക്കല്‍ ക്ലാസാണ് അവര്‍ കണ്ടത് ജലവര്‍ഷവുമായി ബന്ധപ്പെട്ട കൊളാഷ് Gimp- ല്‍ തയാറാക്കുകയായിരുന്നു ഞങ്ങള്‍ .ICT പഠനവുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങളും അവര്‍ ചോദിച്ചു . ഞങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും ഉത്തരം നല്‍കി . ഞങ്ങളുടെ മലയാളം ഹരിസാര്‍ അവര്‍ക്ക് ഇംഗ്ലീഷിലാക്കി പറഞ്ഞുകൊടുത്തു .ഞങ്ങള്‍ തയാറാക്കിയ ആനിമേഷന്‍ അവര്‍ കണ്ടു .സ്കൂള്‍ ബ്ലോഗും അവര്‍ സന്ദര്‍ശിച്ചു .ഞങ്ങളുടെ ഐ.റ്റി പ്രവര്‍ത്തനങ്ങളെ കുറിച്ച് നല്ല മതിപ്പായി .
 


Thursday, 1 August 2013

സെമിനാര്‍ റിപ്പോര്‍ട്ട്


വിഷയം :സ്ത്രീശാക്തീകരണം


എക്കാലത്തും അവഗണിക്കപ്പെടുന്ന സമൂഹമാണ് സ്ത്രീ സമൂഹം.പത്താം തരത്തിലെ 'ഇരുചിറകുകളൊരുമയിലങ്ങനെ' എന്ന യൂണിറ്റിനെ ആസ്പദമാക്കികൊണ്ട് സമൂഹത്തിലെ വിവിധ രംഗങ്ങളിലെ സ്ത്രീ സാന്നിദ്ധ്യത്തെക്കുറിച്ച് ഒരു സെമിനാര്‍ സംഘടിപ്പിച്ചു -29/07/2013 2.30 ന് സ്കൂള്‍ ഹാളില്‍ വച്ചു നടത്തിയ സെമിനാറില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധാവതരണവും സംഘടിപ്പിച്ചിരുന്നു.
സ്ത്രീ അമ്മയാണ് , എന്നാല്‍ എപ്പോഴും സമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ സ്ത്രീ സമൂഹത്തിനു മേല്‍ ചുമത്തികൊടുത്തിരിക്കുന്നു .
സെമിനാറിന്റെ ഉദ്ഘാടനം വിദ്യാര്‍ത്ഥിയായ ഗോപി കൃഷ്ണന്‍ നിര്‍വഹിച്ചു. അദ്ധ്യക്ഷ അല്‍ഫിനയും സ്വാഗതം ഉണ്ണിക്കുട്ടനും ,ആശംസ ശ്രീറാം ,സാന്ദ്ര തുടങ്ങിയ വിദ്യാര്‍ത്ഥികളും നിര്‍വഹിച്ചു.ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാറിലുടനീളം മോഡറേറ്ററായി വിഷ്ണു സജീവമായിരുന്നു.ആദ്യത്തെ പ്രബന്ധം 'കേരളവും വനിതാമുനേറ്റവും 'എന്നവിഷയംസംബന്ധിച്ചുള്ളതായിരുന്നു. ലക്ഷ്മിയായിരുന്നു പ്രബന്ധാവതാരക. കേരളത്തിലെ വിവിധ മേഖലകളിലെ വനിത മുന്നേറ്റത്തെകുറിച്ച് ചര്‍ച്ചചെയ്തു. പ്രബന്ധാവതാരണത്തിനു ശേഷം അതിനെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുകയും തികച്ചും വ്യക്തമായ മറുപടികള്‍ അവതാരക നല്‍കുകയും ചെയ്തു.
തുടര്‍ന്ന് 'മാധ്യമങ്ങളും സ്ത്രീയും 'എന്ന വിഷയത്തില്‍ അപര്‍ണ.ഡി.പി പ്രബന്ധം അവതരിപ്പിച്ചു.മാധ്യമങ്ങളില്‍ ഏതൊക്കെ രംഗങ്ങളിലാണ് സ്ത്രീ സാന്നിധ്യം എന്നതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യപ്പെട്ട സെമിനാറായിരുന്നു അത്.ഒരോ സെമിനാറിനു ശേഷം ചോദ്യോത്തരങ്ങള്‍ ഉണ്ടായിരുന്നു.
'സ്ത്രീ ശാക്തീകരണവും സാങ്കേതിക വിദ്യയും' എന്ന വിഷയത്തില്‍ അപര്‍ണ എച്ച്.എസ് ആണ് പ്രബന്ധം അവതരിപ്പിച്ചത്. ശാസ്ത്രവും സാങ്കേതിക വിദ്യയുമെല്ലാം വന്‍തോതില്‍ വികാസം പ്രാപിച്ച ഈ ഇരുപത്തൊന്നാം നൂറ്റാണ്ടുകളില്‍ അവ സ്ത്രീ ശാക്തീകരണത്തെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്നാണ് ഈ പ്രബന്ധത്തിലെ ചര്‍ച്ചാവിഷയം.
അപര്‍ണ വിനോദ് അവതരിപ്പിച്ച സെമിനാറായിരുന്നു 'ഗാര്‍ഹിക പീഡന നിരോധന നിയമം 'സ്ത്രീകള്‍ ഭര്‍തൃഗ്രഹത്തിലും മറ്റും അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചും അവയ്കെതിരെയുള്ള നിയമത്തെയും കുറിച്ച് ചര്‍ച്ചചെയ്യപ്പെട്ടു.അവസാനത്തെ പ്രബന്ധം 'സ്ത്രീ സംരക്ഷണ നിയമങ്ങള്‍ 'കുറിച്ചായിരുന്നു.ഗായത്രിയായിരുന്നു പ്രബന്ധാവതാരക.സ്ത്രീ സംരക്ഷണത്തിനു വേണ്ടി പുറത്തിറക്കിയിട്ടുള്ള നിയമങ്ങളെക്കുറിച്ചായിരുന്നു ഇത്. 5 പ്രബന്ധങ്ങളിലൂടെ ഒരു സെമിനാര്‍ ആവിഷകരിക്കുക എന്നതിലുപരി സമൂഹത്തിലെ സ്ത്രി സാന്നിധ്യത്തെകുറിച്ച് ഞങ്ങളടങ്ങുന്ന പുതുതലമുറബോധവാന്മാരായിരിക്കണം എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നു.അപര്‍ണ.ഡി.പി
10.A