Monday 11 December 2023

മില്ലെറ്റ് ഫെസ്റ്റ്

 2023അന്താരാഷ്ട്ര ചെറു ധാന്യങ്ങളുടെ വർഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തതോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ മില്ലെറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. എൽ പി മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾ മേളയിൽ പ്രദർശനത്തിൽ പങ്കാളികളായി .ഫെസ്റ്റ് എച്ച് എം ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ,എക്സ്ഹിബിഷനും നടന്നു കൺവീനർ അഖില ടീച്ചർ പ്രവർത്തനത്തിന് നേതൃത്വം നൽകി.






KG Annual Sports day

 എൽകെജി ,യുകെജി വിഭാഗം കുട്ടികളുടെ സ്പോർട്സ് ഫെസ്റ്റ് പിടിഎ പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു. യെല്ലോ ,ബ്ലൂ, ഗ്രീൻ , റെഡ് എന്നിങ്ങനെ നാല് ഹൗസുകളായി തിരിച്ചാണ് സ്പോർട്സ് അധ്യാപകനായ ജിജു സാറിൻറെ നേതൃത്വത്തിൽ മത്സരം നടത്തിയത്.







Saturday 9 December 2023

ടാലന്റ് ലാബ് ഉദ്ഘാടനം

 കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ മികവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള ടാലൻറ് ലാബിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി ഉദ്ഘാടനം ചെയ്തു.നാടക കലാകാരനും ചിത്രകാരനും, ആർട്ട് ഡയറക്ടറുമായ ശ്രീ രാജേഷ് ട്വിങ്കിൾ മുഖ്യാതിഥിയായി .പിടിഎ ,മദർ പി ടി എ ,എസ് എം സി അംഗങ്ങൾ ,രക്ഷിതാക്കൾ ഇവരും ചടങ്ങിൽ സന്നിഹിതരായി .ഉദ്ഘാടന ശേഷം രാജേഷ് ട്വിങ്കിൾ നയിച്ച നാടക ശില്പശാലയും അരങ്ങേറി.










Friday 8 December 2023

അക്ഷര ജ്യോതി

 കേരള സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി സ്കൂളിൽ അക്ഷര ജ്യോതി തെളിയിക്കൽ ,   കാവ്യദൃശ്യാവിഷ്ക്കാരം എന്നിവ നടത്തി.പിടിഎ പ്രസിഡൻറ് ,മദർ പി ടി എ പ്രസിഡൻറ് , മറ്റ് പിടിഎ അംഗങ്ങൾ മുതലായവരും ചടങ്ങിൽ പങ്കെടുത്തു.സ്ത്രീധന വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന കാവ്യത്തിന്റെ ദൃശ്യാവിഷ്കാരം ചടങ്ങിൽ അവതരിപ്പിച്ചു.








Thursday 7 December 2023

SPCജില്ലാ ക്യാമ്പ് സെലക്ഷൻ ടെസ്റ്റ്



 

നവകേരള സദസ് - ക്വിസ് വിജയികൾ

 നവകേരള സദസുമായി ബന്ധപ്പെട്ട് മുൻസിപ്പാലിറ്റി തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കരിപ്പൂരിന്റെ അഭിമാനം -ശ്രീനന്ദന & ആദിത്യൻ



Tuesday 5 December 2023

ജില്ലാ കലോത്സവ വിജയികൾ

 തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ യുപി വിഭാഗം മലയാളം പദ്യം ചൊല്ലലിൽ  A grade ഒന്നാംസ്ഥാനത്തോടെ റിതികR.H.സംസ്ഥാനതലത്തിലേക്ക്  യോഗ്യത നേടി.അഭിരാമിലാൽ  മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം സ്വന്തമാക്കി



റിതിക R.H
മലയാളം പദ്യം ചൊല്ലൽ 1st A grade
ഉറുദു പദ്യംചൊല്ലൽ A grade


അഭിരാമിലാൽ
മോഹിനിയാട്ടം  2nd A grade
കുച്ചിപ്പുടി 2nd A grade



Monday 4 December 2023

GIS ദിനാചരണം & ക്വിസ്

IISTയുടെ നേതൃത്വത്തിൽ GIS ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ലക്ചർ ക്ലാസ് നൽകി.തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ നിന്നും ആദ്യ മൂന്ന് സ്ഥാനം നേടിയ കുട്ടികളെ IIST യിൽ വച്ചു തുടർന്നു നടക്കുന്ന ചടങ്ങിലേക്ക് തെരഞ്ഞെടുത്തു.




സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്

 സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ നടത്തി.







KG ഫെസ്റ്റ്

 എൽകെജി, യുകെജി വിഭാഗം കുട്ടികളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രദർശനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. രക്ഷിതാക്കളുടെ സഹകരണത്തോടെ നടന്ന പ്രദർശനം ഏറെ കൗതുകകരമായിരുന്നു.ഇതിൽ തന്നെ സ്കൂളിന്റെ മാതൃക വളരെ ശ്രദ്ധേയമായിരുന്നു.










Sunday 26 November 2023

ടാലന്റ് സെർച്ച്-ഒന്നാം സ്ഥാനം

 നെടുമങ്ങാട് ഉപജില്ല ടാലന്റ് സെർച്ച് എക്സാമിനേഷൻ സോഷ്യൽ സയൻസിൽ
ഒന്നാം സ്ഥാനം നേടിയ കരിപ്പൂരിന്റെ ആദിത്യൻ ബി എസ്



Friday 24 November 2023

മ്യൂസിക്-ഒന്നാം സ്ഥാനം

 അമൃത കൈരളി വിദ്യാഭവൻ വാർഷികാഘോഷം SPAZIO 2023നോടനുബന്ധിച്ച് നടന്ന inter school മ്യൂസിക് കോമ്പറ്റീഷനിൽ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കരിപ്പൂര് സ്കൂളിന്റെ മിടുക്കി ഋതിക R H



YIPസംസ്ഥാനതലത്തിലേക്ക്

 YIP പ്രോജക്ട് അവതരണത്തിൽ( Automatic cloth hanger and rain sensor )സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  കരിപ്പൂരെ കൂട്ടുകാർ... സാരംഗ് ബി നായർ &അക്ഷയ് എസ് ആർ



Wednesday 22 November 2023

യുറീക്ക വിജ്ഞാനോത്സവം- മേഖലാ തലത്തിലേയ്ക്ക്

 കേരള ശാസ്ത്ര സാഹിത്യ പരിഷത് നെടുമങ്ങാട് നഗരസഭാതലത്തിൽ നടത്തിയ യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം2023 - ൽ യു പി വിഭാഗത്തിൽ നിന്നും മേഖലാ തലത്തിലേയ്ക്ക് തെരഞ്ഞെടുത്ത  ജോബിൻ ബി ആർ. &  എൽ പി വിഭാഗത്തിൽ നിന്നും തെരഞ്ഞെടുത്ത ഋത്വിക്ക് എസ്

ഋത്വിക്ക് എസ്

ജോബിൻ . ബി ആർ.


World Cup prediction വിജയി

World Cup prediction മത്സരത്തിൽ ഒന്നാം സമ്മാനമായ ക്രിക്കറ്റ് ബാറ്റ് നാലാം ക്ലാസിലെ വർഷ എസ് വി സ്വന്തമാക്കി


Tuesday 21 November 2023

Little kites ഫീൽഡ് വിസിറ്റ്

 Little kites കുട്ടികളുടെ ഫീൽഡ് വിസിറ്റ് ൻ്റെ ഭാഗമായി കോയിക്കൽ കൊട്ടാരം സന്ദർശിച്ചു


Monday 20 November 2023

NuMATS വിജയികൾ

 ഈ വർഷത്തെ NuMATS ഉപജില്ലാതല മത്സരത്തിൽ Urban വിഭാഗത്തിലെ 1ഉം,3ഉം സ്ഥാനങ്ങൾ കരിപ്പൂരിനു സ്വന്തം

അഭിനന്ദ് ബി.എസ്.  Ist




ജ്യോതിമ വി  3rd