Thursday 24 January 2013

വലിയ കൃഷിയുടെ തമ്പുരാക്കള്‍


ഞങ്ങളുടെ സ്കൂളിലെ പത്താംക്ലാസ്സിലെ അരുണും
എട്ടാംക്ലാസ്സിലെ അനിലയും സഹോദരങ്ങളാണ്.എന്താണവരുടെ സവിശേഷതഎന്നല്ലേ? രണ്ടു പേരും ഒന്നാംതരം കൃഷിക്കാരാണ്. പഠനം കഴിഞ്ഞുള്ള സമയംഅവര്‍ ഏറ്റവും സന്തോഷത്തേടെ കൃഷിയ്ക്കായി മാറ്റി വെയ്ക്കുന്നു.കരിപ്പൂര്‍ ഭാഗത്തെനല്ലൊരു കൃഷിക്കാരനായ ഇവരുടെ അച്ഛന്‍ മക്കള്‍ക്കു വേണ്ട എല്ലാസഹായങ്ങളും നല്‍കുന്നു.ഇവരെക്കുറിച്ച് yentha.com എന്ന news website-ല്‍വന്ന വാര്‍ത്ത കാണാന്‍ ഇവിടെ click ചെയ്യുക.

രാത്രികാല ക്ലാസുകള്‍ ആരംഭിച്ചു



 

    അടുത്തെത്തിക്കഴിഞ്ഞ എസ്.എസ്.എല്‍.സി
പരീക്ഷയുടെ ഒരുക്കങ്ങള്‍ നടക്കുകയാണ് ഞങ്ങളുടെ വിദ്യാലയത്തില്‍.അതിന്റെ
ഭാഗമായി കുട്ടികള്‍ക്ക് രാത്രികാലക്ലാസുകളും ആരംഭിച്ചു.വൈകുന്നേരം
ഭക്ഷണവും നല്‍കി 5-30മുതല്‍ 8 മണി വരെയാണ് ക്ലാസ്.

നാളേയ്ക്കിത്തിരി ഊര്‍ജ്ജത്തിന് സമ്മാനം

നാളേയ്ക്കിത്തിരി ഉര്‍ജ്ജം പദ്ധതിയുടെ ഭാഗമായി വൈദ്യുതിഉപഭോഗം കുറച്ചു കൊണ്ടു വരുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സമ്മാനംഞങ്ങളുടെ സ്കൂളിലെ വിഷ്ണു.എം,പാര്‍വ്വതി.എസ്,വിഷ്ണുപ്രിയ എന്നിവര്‍ക്ക് ലഭിച്ചു.സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കോഡിനേറ്റര്‍ പ്രതാപന്‍സാറിന് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ മൊമന്റോയും ലഭിച്ചു.