Thursday 10 February 2011

ഞങ്ങളുടെ ബ്ലോഗ് കൂടുതല്‍ സുന്ദരിയായി.....!


ഞങ്ങളും ബ്ലോഗ് അപ്ഗ്രേ‍‍ഡ് ചെയ്തു. പഴയ ടെമ്പ്ലേറ്റ് സുന്ദരമായിരുന്നെങ്കിലും
കൂടുതല്‍ സങ്കേതങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ ഈ ടെമ്പ്ലേറ്റ് സ്വീകരിച്ചു.
feedjit,ജനപ്രിയ പോസ്റ്റുകള്‍,ലേബല്‍,ഫിഷ് ഇതൊക്കെ ഉള്‍പ്പെടുത്തി അപ്ഗ്രേഡ് ചെയ്യാന്‍ ഞങ്ങളെ സഹായിച്ചത് 2007-ല്‍ ഈ ബ്ലോഗ് തുടങ്ങാന്‍ ഞങ്ങളോടൊപ്പം നിന്ന ഉദയന്‍ചേട്ടനാണ്.
അദ്ദേഹത്തിന്റെ തെറ്റാടി എന്ന ബ്ലോഗും സഞ്ചാരം എന്ന online magazine നും
നിങ്ങള്‍ക്കു കാണാം.ജാലകം എന്ന വെബ് ലോകത്ത് ഇനി ഞങ്ങളുമുണ്ടാകും.

മണിമുത്താറും കടന്ന് കന്യാകുമാരിയിലേക്ക്

ജനുവരി 25ന് ഞങ്ങള്‍ കന്യാകുമാരിയിലേക്ക് ഒരു യാത്ര പോയി. അതിരാവിലെ തന്നെ ഞങ്ങള്‍ സ്കൂളില്‍ നിന്നും യാത്ര തിരിച്ചു. ഞങ്ങളുടെ വിദ്യാലയജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു ഇത്. ആദ്യം പോയത് കുളത്തുപുഴ ക്ഷേത്രത്തിലേക്കായിരുന്നു. കുളത്തുപുഴയില്‍ മീനുകള്‍ പുളക്കുന്നുണ്ടായിരുന്നു. പ്രകൃതിരമണീയമായ തെന്മലയിലേക്കായിരുന്നു പിന്നീട് ഞങ്ങള്‍ പോയത്. തെന്മലയുടെ പഴയപേര് തേന്മല എന്നായിരുന്നുവത്രെ. ഡാമിലേക്കുള്ള പടികള്‍ ചൈനയിലെ വന്മതില്‍ പോലെയാണ് തോന്നിയത്. കാരണം, പടികള്‍ അത്രക്കു വലുതായിരുന്നു. അവിടെ നിന്നും കുരങ്ങന്മാര്‍ നിറഞ്ഞ കുറ്റാലത്തേക്ക് യാത്ര തിരിച്ചു. വെള്ളച്ചാട്ടം അതിസുന്ദരം! മണിമുത്താര്‍ ഡാമിന്റെ വന്യതയിലാണ് ഞങ്ങള്‍ ആഹാരം കഴിക്കാനിരുന്നത്. ഉച്ചവെയിലിന്റെ ചൂട് ഞങ്ങളെ പൊള്ളിച്ചു. നിശബ്ദവും വന്യവുമായ സൗന്ദര്യം മണിമുത്താറിനെ വ്യത്യസ്തമാക്കുന്നു. പിന്നെ യാത്ര കന്യാകുമാരിയിലേക്ക്. പോകുന്ന വഴിയില്‍ കാറ്റാടിപ്പാടങ്ങള്‍ കണ്ടു. മഞ്ഞ വിരിച്ച നെല്‍പ്പാടവും കണ്ടു. ഞങ്ങള്‍ കടലില്‍ കുളിച്ചു, അസ്തമയം ആസ്വദിച്ചു, മടങ്ങി.....

ആമൃത
10 D