Monday, 29 December 2008

കല്‍്ച്ചീളുകളില്‍് ചരിത്രമുറങ്ങുന്നുനെടുമങ്ങാട്ടെ കോയിക്കല്‍ കൊട്ടാരത്തിന്റെ പ്രധാന പാതയുടെ അവശിഷ്ടങ്ങള്‍ പൊളിച്ചു നീക്കുകയാന്ന്. ഇനി കൊട്ടാരത്ത്തിലെക്കുള്ള വഴി ഈ ഭാഗത്ത് തന്നെ കാക്കത്തോടിനു കുറുകെ നിര്‍മ്മിക്കുന്ന പുതിയ പാലത്ത്തിലൂടെ ആയിരിക്കും. വര്ഷം മുന്പ് ഉമയമ്മ റാണിയുടെ ഭരണകാലത്ത് ഇവിടെ നിര്‍മ്മിച്ച കല്ച്ചീളുകള്‍ കൊണ്ടുള്ള പാലം ഇല്ലാതായിട്ട്
കുറെ വര്‍ഷമായി.അതിന്റെ അവശിഷ്ടങ്ങള്‍ [കല്ച്ചീളുകള്‍] അവിടെയുണ്ടായിരുന്നു.ഇപ്പോള്‍ അതും നിഇക്കം ചെയ്യുകയാണ്.കുറെക്കൂടി കഴിഞ്ഞാല്‍ അങ്ങനെയൊരു പാലമുണ്ടായിരുന്നതായി ഒരു തെളിവും ഉണ്ടാകില്ല. വര്ഷം മുന്‍പ് കല്ച്ചീളുകള്‍മാത്രം കൊണ്ട് ഉറപ്പുള്ള ഒരു പാലം നിര്‍മ്മിക്കാന്‍ എത്ര പ്രയാസമായിരുന്നിരിക്കണം!പണിക്കാര്‍ [അടിമകളോ]വളരെ കഷ്ടതകള്‍ അനുഭവിച്ച്ചുകാനനം!കല്ലംപാര ആറില്‍ നിന്നാണ് പാറക്കല്ലുകള്‍ കൊണ്ടുവന്നിരുന്നത് .
ആനക്ക് കേട്ടിവളിക്കുവാന്‍ പാകത്തില്‍ കല്ച്ച്ചീലുകളില്‍ കുഴികള്‍ കൊത്ത്തിയിട്ടുന്റ്റ്.ഭരണപരവും ,അല്ലാത്തതുമായ എന്തെല്ലാം ചിന്തകലോറെ റാണി ആ പാലം കടന്നു പോയിട്ടുണ്ടാവണം .
ആ ശിലകള്‍ എല്ലാ പാദ സ്പര്‍സനങ്ങലെയും ഏറ്റുവാങ്ങി മോക്ഷമില്ലാതെ കിടന്നിട്ടുന്ടാവനം എല്ലാം ഒരു ചലച്ച്ചിത്രത്തിലെന്നതുപോലെ ഓര്‍ക്കാന്‍ ഒരു സുഖം .ചരിത്ത്രമുരങ്ങുന്ന ആ കല്ലുകള്‍ ഇനി.............

Thursday, 18 December 2008

ആദരാഞ്ജലികള്‍


ആദരാഞ്ജലികള്‍ .

പ്രശസ്ത സാഹിത്യ നിരൂപകന്‍ കെ.പി.അപ്പന്‍ ഇനി ഓര്‍മ്മയില്‍ മാത്രം. മല്കയാല സാഹിത്യ നിരൂപനത്ത്തിന് പുതിയൊരു മാനം നല്‍കിയ എഴുത്തുകാരനായിരുന്നു കെ.പി.അപ്പന്‍. ക്ശോഭിക്കുന്നവരുറെ സുവിശേഷം, മാറുന്ന മ്ജലയാല നോവല്‍ ,തിരസ്കാരം, കലഹവും വിശ്വാസവും ,കലാപംThursday, 4 December 2008

ഉപജില്ല കലോല്‍ത്സവം

ഉപജില്ല കലോല്‍ത്സവത്തില്‍ നമ്മുടെ സ്‌കൂള്‍ ഉന്നത നിലവാരം പുലര്‍ത്തി . മത്സരങ്ങളില്‍ എല്ലാം തന്നെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു . കല-രചന മത്സരങ്ങളില്‍ ഉടനീളം മികവുപുലര്‍ത്തി. ദേശ ഭക്തി ഗാനം , ശാസ്ത്രിയ സംഗീതം , പ്രസംഗം , ചിത്രരചനാ , പദ്യപാരായണം , നാടകം , ഒപ്പന , തിരുവാതിര , കഥകളി സംഗീതം , മിമിക്രി , മോന്നോആക്റ്റ് , മാപ്പിളപ്പാട്ട് എന്നി വിഭാഗങ്ങളില്‍ മികച്ച കഴിവ് പ്രകടിപ്പിച്ചു .

സിനിമ സ്ക്രീന്‍ ഞങ്ങള്‍ക്കും

ങ്ങള്‍ക്ക് ഡി പി എല്‍ പ്രോജെച്ടര്‍ ലഭിച്ചു.പഠനപ്രവര്ത്തനവുമായി
ബന്ധപ്പെട്ട സി‌ ഡി കല്‍ ഞങ്ങള്‍ വലിയ സ്ക്രീനില്‍ കാണുവാന്‍ തുടങ്ങി .ഇനി നല്ല സിനിമകള്‍ കാണുവാന്‍ ഉദ്ദേശിക്കുന്നു. എല്‍ പി , യു പി , എച്ച് എസ്
കുട്ടികള്‍ക്ക് ഇത് നന്നായി പ്രയോജനപ്പെടുന്നു.

Monday, 6 October 2008

വായനയുടെ വിഹായസിലേക്ക് ചിറകുംവിരിച്ച്...


ഞങ്ങളുടെ വിദ്യാലയ
വായനശാല ബാലചന്ദ്രന് സാറിന്റെ നേതൃത്വത്തില് ഉണ൪ന്നു പ്രവ൪ത്തിക്കുകയാണ് . വെറും 2700 പുസ്തകങ്ങളേ ഉള്ളുവെങ്കിലും ഞങ്ങളത് നന്നായി പ്രയോജനപ്പെടുത്തുന്നു .പുതിയൊരു പരിപാടിയുമിട്ടിട്ടുണ്ട് ,"വായന".ഇഷ്ടമുള്ള പുസ്തകങ്ങള് വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നു . ഡിസംബറില്‍ വിലയിരുത്തി തെരഞ്ഞെടുക്കപ്പെട്ടവ൪ക്കായി കേരളത്തിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള് സന്ദ൪ശിക്കുന്നതിനായി സൗജന്യ യാത്ര . സ്പോണ്സ൪ ചെയ്യാന് തയ്യാറുണ്ടോ ?

Saturday, 4 October 2008

നാടകശില്പശാലനാടകരചയിതാവും ,സഹസംവിധായകനും നിയമസഭ ജീവനക്കാരനുമായ വിനീഷ് കുളത്തറ യുടെ നേതൃത്വത്തില് ഞങ്ങള്ക്ക് നാടകശില്പശാല നടത്തി.ഞങ്ങളുടെ മലയാള അധൃാാാാാാപകനായ ബാലചന്ദ്രന് സാറാണ് ഈ പ്രവ൪ത്തനങ്ങള് നടത്താന് നേതൃത്വം നല്കുന്നത്. വിനീഷ് കളത്തറ സംവിധാനം ചെയ്ത"പാലം"എന്ന നാടകം അവതരിപ്പിച്ചു . രണ്ട് കഥാപാത്രങ്ങള് (പൊലീസുകാരനും, മീന്പിടുത്തക്കാരനും)മാത്രമുള്ള ഈ നാടകം ഒരു സാമൂഹിക പ്രശ്നം.അവതരിപ്പിച്ചത് പരസ്പരം പാലമിട്ട് സഹകരിക്കുന്ന നിയമപാലകനും, കുറ്റവാളിയും .

ഇനിഞങ്ങളുടെകഞ്ഞിക്ക് പച്ച്ക്കറിയുo

ഞങ്ങള് സ്കൂള് വളപ്പില്്പച്ചക്കറികൃഷി തുടങ്ങി കേട്ടോ......പടവലo' പാവല്തുടങ്ങിപച്ചക്കറിത്തോട്ടത്തിന് വിത്തിടല്നടത്തിയത്'. ബഹുമാനപ്പെട്ടമുനിസിപ്പല്ചെയര്മാ൯കല്ല൯ക്കാവ്ചന്ന്ര൯. ഇക്കോക്ളബ്ബ്കണ് വീനറായശ്ൃവിദൃടീച്ചര്സണ്ണിസാര്അനില്ക്കുമാര് തുടങ്ങിയവരും ഞങ്ങളും നന്നായി ശ്രമിക്കുന്നു.

Wednesday, 1 October 2008

ഐ റ്റി മേള കൌതുകമായി

29- തിങ്കളാഴ്ച്ചയാണ്‌ ഐ റ്റി ക്ളബ്ബിണ്റ്റെ നേതുര്‍ത്വത്തില്‍ ഐ റ്റി മേള സംഘടിപ്പിച്ചത്‌.വിവിധതരം മത്സരങ്ങള്‍ ഐ റ്റി ക്ളബ്ബ്‌ സംഘടിപ്പിചിരുന്നു.വിജയ്കള്‍ക്കുള്ള സറ്‍ട്ടിഫിക്കറ്റുകള്‍ ചൊവ്വാഴ്ച്ച അസംബ്ളിയില്‍ വിതരണം ചെയ്തു.
-ജിതിന്‍

Monday, 29 September 2008

ക്യാമറക്കണ്ണിലൂടെസിനിമയിലേക്ക്മൂവിക്യാമറയെകുറിച്ചു പഠിക്കുന്ന അരുണ്ചേട്ടന് ഞങ്ങള്ക്ക് ക്ളാസ്സെടുത്തു.ക്യാമറയുടെ സാങ്കേതിക വശങ്ങളെ ക്കുറിച്ചും അതുപയോഗിച്ച് സൗന്ദര്യ ചെയ്യാവുന്ന സാധ്യതകളെ പ്പറ്റിയും ഞങ്ങളറിഞ്ഞു. കാര്ട്ടൂണ്, സിനിമ ഹോളിവുഡിലെ സാങ്കേതികത്തികവുള്ള സിനിമകള് ഇവയെകുറിച്ചുള്ള ഞങ്ങളുടെ സംശയങ്ങള്ക്ക്ചേട്ടന് ഉത്തരം പറഞ്ഞു തന്നു.

Thursday, 21 August 2008

ഏനിന്നലെ ചൊപ്പനം കണ്ടേ............

ങ്ങളുടെ പാട്ടും ചാനലില്‍ വരും.വിക്റ്റേഴ്സ്‌ ചാനലിനു വേണ്ടി തയ്യാറാക്ക്കിയ നാടന്‍ പാട്ടുക്ളാസിലാണ്‌ ഞങ്ങള്‍ പങ്കെടുത്തത്‌. ഈയാഴ്ച 'തുള്ളികള്‍' എന്ന പ്രോഗ്രാമില്‍ സമ്പ്രേഷണം ചെയ്യും..

യു. എന്‍.ഒ യ്ക്ക്‌ ഇ- മെയില്‍ അയച്ചു.

ഇത്തവണ യുത്‌ധ വിരുത്‌ധ ദിനം 'സ്നേഹലോകം' എന്ന പരി പാടിയിലൂടെയാണ്‌ ഞങ്ങള്‍ ആചരിച്ചത്‌. യു. എന്‍. ഒ, ഹിരോഷിമ മേയര്‍, മറ്റ്‌ സമാധാന സംഘടനകള്‍ എന്നിവര്‍ക്ക്‌ ഞങ്ങള്‍ സമാധാന സന്ദേശങ്ങള്‍ ഇ-മെയില്‍ ചെയ്തു. അവരില്‍ നിന്നും മറുപടികളും ലഭിച്ചു.പോസ്റ്ററ്‍ ഉള്‍പ്പെടെയാണ്‌ ഞങ്ങള്‍ ഇ-മെയില്‍ ചെയ്യ്തത്‌. ഇതോടൊപ്പം മന്ത്രിമാറ്‍ ഉള്‍പ്പെടെ പല വിശിഷ്റ്റ വ്യക്തികള്‍ക്കും ഞങ്ങള്‍ 'സ്നേഹ ലോകാ'ശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കത്തുകളയച്ചു

Thursday, 31 July 2008

ഗണിതപഠനം ഉത്സവമായി


പുതിയ പാഠ്യപത്ഥതി ഗണിതപഠനത്തില്‍ വിസ്മയങ്ങള്‍ വീയിക്കുമെന്ന് കരിപ്പൂര്‍ ഗവണ്‍മന്റ്‌ ഹൈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തെളിയിച്ചു.എല്‍.പി,യൂ.പി,എച്ച്‌.എസ്‌,വിഭാഗങ്ങളിലായി നടന്ന ഗണിതപഠനോപകരണങ്ങളുടെ നിര്‍മാണവും പ്രദര്‍ശനവും ശ്രധേയമായിരുന്നു.ഗണിത ക്വിസ്‌,സെമിനാര്‍,എന്നിവയോടൊപ്പം തന്നെ ജ്യോമട്രിയുമായി ബന്ദപ്പെടുത്തി സമഗ്ര രീതിയിലുള്ള സ്ലൈഡ്‌ പ്രെസന്റേഷനും കുട്ടികള്‍ നിര്‍മിച്ചു.അജിത്ത്‌ എന്ന വിദ്യാര്‍ത്ഥി നിര്‍മ്മിച്ച ജ്യാമിതീയ ഉപകരണങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടു.ഗണിതശാസ്ത്രജ്ഞന്‍ സുധാകരന്‍ ഉത്ഖാടനം ചെയ്തു.ജ്യാമിതീയകളവും ഗണിത വയലിനും,ഗണിത പാര്‍ക്കും പുതിയ പഠനരീതിയില്‍ വിദ്യാര്‍ത്ഥികളുടെ സ്വതന്ത്രമായ ഇടപെടലിനെ സൂചിപ്പിക്കുന്നതാണെന്ന്‌ ഗണിത അധ്യാപകര്‍ പറഞ്ഞു.

Tuesday, 22 July 2008

ഞങ്ങളും'കരുക്കള്‍'നീക്കുന്നു.


ചെസ്സില്‍ സ്കൂള്‍ കുട്ടികളുടെ അരിവ്‌ പരിചിതമാണെന്നും ഒരു ചെസ്സ്‌ ക്ലബ്ബ്‌ രൂപീകരിക്കാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു.ഇതിനായി ഊരോ ക്ലാസ്സുകളില്‍ നിന്നും കുറച്ചു പേരെ തെരഞ്ഞെടുത്തു.ഞങ്ങള്‍18-9-2008 ന്‌ ക്ലബ്ബിന്റെ ഉദ്ഘാടനവും ക്ലാസ്സുകളില്‍ നടത്താന്‍ തീരുമാനിച്ചു.ഇതിനായി പ്രമോദ്‌ ചേട്ടനേയും ഷൈജുച്ചേട്ടനേയും ക്ഷണിച്ചു.ഷൈജുചേട്ടന്‍ സംസ്ഥാന ജൂനിയര്‍ ചാംബ്യനും പ്രമ്മോദ്‌ ചേട്ടന്‍ റണ്ണറപ്പും ആയിരുന്നു.വൈകുന്നേരം ക്ലാസ്സുകള്‍ ആരംഭിച്ചൂ.

Wednesday, 16 July 2008

ബ്ലോഗ്‌ സലാം

ഏറ്റവും പ്രായമുള്ള ഇന്റെര്‍ നെറ്റ്‌ ബ്ലോഗറായ ഒലിവ്‌ റെയ്‌ലി അവസാനത്തെ ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്തു. 'ഹാപ്പിസോങ്ങ്സ്‌ 'എന്നായിരുന്നു അവസാനബ്ലോഗിന്റെ പേര്‌. ലോകമെമ്പാടുമുള്ള അവരുടെ ബ്ലോഗ്‌ ഫ്രണ്ട്സ്‌ അവരുടെ അവസാന യാത്രയില്‍ ദു:ഖിതരാണ്‌. ലോകമെമ്പാടുമുള്ള അവരുടെ ബ്ലോഗ്‌ ഫ്രണ്ട്സ്‌ അവരുടെ അവസാന യാത്രയില്‍ ദു:ഖിതരാണ്‌

Friday, 11 July 2008

വനമഹോത്സവത്തില്‍ ഞങ്ങളും.

ജൂലൈ 2-ലെ വനമഹോത്സവ ആഘോഷത്തില്‍ കുട്ടികള്‍ പോസ്റ്ററുകള്‍ തയ്യാറാക്കി.മലയാളം,ഇംഗ്ലീഷ്‌,ഹിന്ദി തുടങ്ങിയ വിഷയങ്ങളിലാണ്‌ പോസ്റ്റര്‍ രചനാമത്സരം നടത്തിയത്‌.മത്സരത്തില്‍ u.p,h.s വിഭാഗത്തിലെ കുട്ടികള്‍ പങ്കെടുത്തു.

Monday, 7 July 2008

മലയാളകവിതയിലെ പരിസ്ഥിതിഭംഗി ആസ്വദിക്കാന്‍........

ജൂണ്‍ 28-ന്‌ പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥികളുടെ പ്രോജക്ട്‌ ചര്‍ച്ച നടന്നു."മലയാള കവിതയിലെ പാരിസ്ഥിതിക സൂചനകള്‍" എന്നായിരുന്നു പ്രോജക്ട്‌ വിഷയം. വെയിലോപ്പിള്ളി,അയ്യപ്പപ്പണിക്കര്‍,സുഗതകുമാരി,സച്ചിദാനന്ദന്‍ തുടങ്ങിയ എഴുത്തുകാരുടെ സാഹിത്യ സംഭാവനകള്‍ കുട്ടികള്‍ പഠിച്ച്‌ ചര്‍ച്ചകള്‍ക്ക്‌ വിധേയമാക്കി.കുട്ടികളുടെ ചര്‍ച്ചാഫലങ്ങളില്‍ നിന്ന്‌ നിഗമനങ്ങളില്‍ എത്തിച്ചേരുകയും റിപ്പോര്‍ട്ടാക്കി മാറ്റുകയും ചെയ്യ്തു.
- 10 എ യിലെകുട്ടികള്‍

Monday, 23 June 2008

ഇനിയും കളഞ്ഞില്ലേ പുകയുന്ന ചാത്തനെ!ങ്ങള്‍ ജൂണ്‍ 23-ന്‌ പുകയിലവിരുദ്ധ ദിനം ആചരിച്ചു.പുകയില ഉപയോഗിക്കുകയില്ലെന്ന്‌ അസംബ്ലിയില്‍ പ്രതിജ്ഞ ചെയ്തു.പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും പ്രദര്‍ശിപ്പിച്ചു.പുകവലിക്കുന്നവരുടെ പ്രതീകാത്മകമരണം ഞങ്ങള്‍ ചിത്രീകരിച്ചു.
-കുട്ടികള്‍ നടത്തിയ ലഹരിവിരുദ്ധ റാലിയില്‍ നിന്ന്.

-10 എ യിലെകുട്ടികള്‍

'നൂറു വായന നൂറുമേനി'


ങ്ങള്‍ വായനാദിനം ആചരിച്ചത്‌ വ്യത്യസ്തമായാണ്‌ നൂറുകൂട്ടുകാര്‍ നൂറുപുസ്തകങ്ങള്‍ വായിച്ച്‌ നൂറ്‌ ആസ്വാദനക്കുറിപ്പുകള്‍ എഴുതിവന്നു നൂറുവായന നൂറുമേനി എന്ന പേരില്‍ ഇവ സ്കൂളില്‍ പ്രദര്‍ശിപ്പിച്ചു പടവുകള്‍.മലയാള ഭാഷയുടെ വികാസപരിണാമങ്ങളിലൂടെ ഒരു യാത്ര. രാമചരിതം മുതല്‍ ഈ കാലഘട്ടം വരെയുള്ള പ്രധാനപ്പെട്ട പുസ്തകങ്ങള്‍ പ്ര്ദര്‍ശിപ്പിച്ചു. സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും ആസ്വാദനക്കുറിപ്പുകള്‍ വായിക്കുകയും പുസ്തക പ്രദര്‍ശനം കാണുകയും ചെയ്തു.

Thursday, 12 June 2008

വീട്ടിലൊരു കാവ്‌

ജൂണ്‍ 5 പരിസ്ഥിതി ദിനത്തിന്‌ ഞങ്ങള്‍ പുതിയൊരു പ്രവര്‍ത്തനത്തിന്‌ തുടക്കം കുറിച്ചു.'മണ്ണ്‌ നിരീക്ഷണം'. നാല്‍പതോളം കുട്ടികളുടെ അര സെന്റില്‍ കുറയാതെ സ്ഥലം വേലികെട്ടി തിരിക്കുന്നു. ആ ഭാഗത്തെ മണ്ണിനേയും അവിടെയുണ്ടാകുന്ന മാറ്റത്തേക്കുറിച്ചും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പഠനം. ആ മണ്ണിലുണ്ടാകുന്ന സസ്യങ്ങള്‍ മറ്റ്‌ ജീവികള്‍ ഇവയൊക്കെ പഠനത്തിന്‌ വിധേയമാക്കും. മണ്ണിന്റെ മാറ്റവും നിരീക്ഷിക്കും. ഇതെല്ലാം കുറിചു വയ്ക്കുകയും ചെയ്യും. ഒരു പ്രത്യേക സ്ഥലത്തുണ്ടാകുന്ന ആവാസവ്യവസ്ഥയെക്കുറിച്ച്‌ അറിയുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.ഇതിന്റെ തുടക്കമായി ജൂണ്‍ 6- ന്‌ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

ആദരാഞ്ജലികള്‍.


നെടുമങ്ങാടിന്റെ നാട്ടുമൊഴിക്കാരന്‍ ഒരോര്‍മ്മയായി. ചൊവ്വാഴ്ചഅന്തരിച്ച കഥാകാരന്‍, പി എ ഉത്തമന്‍ . നെടുമങ്ങാടിന്റെ സാമൂഹിക സാസ്കരിക രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു അദ്ദേഹം. ഞങ്ങളുടെ സ്കൂളില്‍ നടത്തിയിരുന്ന പല സാഹിത്യ ശില്‍പ്പ ശാലകളിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ വലുതായിരുന്നു.'വെള്ളി മീനും കുട്ടികളും' എന്ന അദ്ദേഹത്തിന്റെ സുന്ദരമായ കഥയ്ക്ക്‌ ഞങ്ങള്‍ ആസ്വാദനം തയ്യാറാക്കി.'ഇടവഴി' എന്ന ഞങ്ങളുടെ പ്രിന്റ്‌ മാഗസീനില്‍ പ്രസിദ്ധീകരിചിട്ടുണ്ട്‌. നെടുമങ്ങാടിന്റെ നാട്ടുമൊഴിവഴക്കത്തില്‍ എഴുതിയ'ചാവൊലി' എന്ന നോവലിനേയും കൂടി അടിസ്ഥാനമാക്കിയാണ്‌'നെടുമങ്ങാടിന്റെ വായ്മൊഴി വഴക്കം' എന്ന പേരില്‍ ഞങ്ങള്‍ പ്രോജക്ട്‌ ചെയ്യ്‌തത്‌.ഇനി ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂട്ടായി ഉത്തമന്‍ സാറില്ല................

Tuesday, 8 April 2008

ബാലസ്വപ്നം

വില്ല്യം ഹോഫിന്റെ .A BOYS SONG.. എന്ന കവിതയെ 9.ബിയിലെ കുട്ടികള്‍ വിവര്‍ത്തനം

ച്ചെയ്യ്‌ തത്‌

ബാലസ്വപ്നം

എവിടെയാ ജലാശയം ആഴത്തില്‍ തിളങ്ങുന്നു

എവിടെയാ മത്സ്യം ഉരങ്ങാതെ കിടക്കുന്നു

പുഴയൊഴുകും പുല്‍മേട്ടിന്‍ വിരിമറിലൂടെ

പോകുന്നു ഞാനും കൂട്ടയി കുട്ടനും

എവിടെയാ കരിങ്കുരുവി പാടുന്നു

എവിടെയാ പിച്ചക മലരുകള്‍ചിരിക്കുന്നു

എവിടെയാ കുഞ്ഞുപക്ഷി ചിലക്കുന്നു

ആവഴിയേ പോകുന്നു ഞാനും കുട്ടനും

പുല്‍ വെട്ടികള്‍ പുല്‍ വെട്ടുന്നതെവിടെയോ

എവിടെയാ ഹരിതാഭമാം ചാരുതകൂടണയും

തേനീച്ചകളെവിടെയൊ അതണെന്റെയും കുട്ടന്റെയും വഴി

തണല്‍ വീശും മരമെവിടെയൊ

ചെങ്കുത്തായ ചരിവേവിടെയൊ

പൊന്‍ മണി വിളയും പാടങ്ങളെവിടെയാ

ആവഴിയെ പോകുന്നു ഞാനും കുട്ടനും

ആണ്‍പൈതങ്ങള്‍ വിളയാടുന്നതെവിടെയൊ

ഓടിക്കുന്നവര്‍ പെണ്‍ പൈതങ്ങളെ

ശണ്‌ഠ കൂടുമാ പൈതങ്ങള്‍ തമ്മിലും

അറിയില്ലെനിക്ക്‌ ആവഴിയൊന്നുമെ

പുഴയൊഴുകും പുല്‍മേട്ടിന്‍ വിരിമാറിലൂടെ

ഇഷ്ടമാണെനിക്ക്‌ വിളയാടാന്‍ഇഷ്ടമാണെനിക്ക്‌

കാടും മലയും പുല്‍പരപ്പുംആവഴിയെ പോകുന്നുന്നു ഞാനും കുട്ടനും.

9. ബി.യിലെകുട്ടികള്‍

യാചക സുന്ദരി


.കൈകള്‍ പിണച്ചു തന്‍ മാറില്‍


പാദങ്ങളോ നഗ്നമായ്‌


വിശ്വസുന്ദരിയായവള്‍ വിളങ്ങുന്നു.


മന്നവേന്ദ്ര തന്‍ മുന്നിലെത്തുന്നു.


ആനയിച്ചവളെ കിരീടവും ചെങ്കോലുമായ്‌.


കാര്‍മുകിലോരത്തെ ചന്ദ്രനെപ്പോലവള്‍ തിളങ്ങി


സ്വര്‍ണാഭമാം പൂമേനിയുമായ്‌.


മിന്നിയവളുടെ മാന്മിഴിയും കാര്‍കൂന്തലും


മാലാഖ പോലെ ശ്രീയാര്‍ന്ന മുഖം ലജ്ജയാല്‍ കുനിഞ്ഞു പോയ്‌


ഇവള്‍ തന്നെയെന്‍ പട്ടമഹഷിയെന്നോതിയാമന്നനും.


തുഷാര.എസ്‌


[ലോര്‍ഡ്‌ ടെന്നിസന്റെ THE BEGGAR MAID എന്ന കവിതയുടെ വിവര്‍ത്തനം]

Monday, 7 April 2008

ആദരാഞ്ജലികള്‍


നാടകത്തിനും കവിതക്കും മാര്‍ച്ച്‌ നഷ്ടമാക്കിയത്‌...
കെ.ടി. മുഹമ്മദ്‌

അണിയറയിലും അരങ്ങിലും തന്റ ജീവിതസ്പന്ദനങ്ങളവശേഷിപ്പിച്ച്‌ ഈനാടകാചാരീയന്‍ നമ്മെവിട്ടുപോയി. നാടകം ഹറാമായിരുന്ന സമുദായത്തില്‍ നിന്നും കെ.ടി നാടകമെഴുതി,കളിച്ചു,വിജയിച്ചു. അദ്ദേഹത്തിന്റെ 'ഇതു ഭൂമിയാണ്‌' എന്ന നാടകം മുസ്ലീം സമുദായത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുറന്നു കാണിക്കുന്നു. വിശപ്പാണ്‌ ഏറ്റവും വലിയ ജീവിത സത്യമെന്ന് തന്റെ 'സൃഷ്ടി' യിലൂടെ അദ്ദേഹം ലോകത്തോട്‌ പറഞ്ഞു. നാടകത്തില്‍ സംഭാഷണത്തെക്കള്‍ അഭിനേതാക്കളുടെ ചെയ്തികള്‍ക്കാണ്‌ അദ്ദേഹം പ്രാധാന്യം കല്‍പ്പിച്ചത്‌.കറവറ്റപശു,സൃഷ്ടി,സ്ഥിതി,സംഹരം,സംഗമം,സമന്വയം,കാഫര്‍ നാല്‍കവല തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നാടകങ്ങളാണ്‌.കടമ്മനിട്ട രാമകൃഷ്ണന്‍'നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം' എന്ന കവിതയിലൂടെയാണ്‌ ഞങ്ങള്‍ ഈ കവിയെ അറിയുന്നത്‌'. മലയാളകവിതയുടെ ശക്തിയും ആവേശവുമായിരുന്നു കടമ്മനിട്ട കവിതകള്‍. കവിത ഉച്ചത്തില്‍ ചൊല്ലിക്കേള്‍പ്പിക്കാനായിരുന്നല്ലോ അദ്ദേഹത്തിനു താല്‍പ്പര്യം. മലയാളകവിതയിടെ ഇടിമുഴക്കം എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചു കണ്ടു. ഇടിയോടൊപ്പം മിന്നലുമുണ്ടാകുമല്ലോ? അദ്ദേഹത്തിന്റെ. നമ്മുടെ ബോധ തലങ്ങളില്‍ ചില യാഥാര്‍ത്ഥ്യങ്ങളുടെ ഞെട്ടലുകള്‍ സൃഷ്ടിച്ച്‌ ആ മിന്നല്‍ പോയ്‌ മറഞ്ഞു. പ്രധാന സൃഷ്ടികള്‍ കുറത്തി,കാട്ടാളന്‍,ശാന്ത,മത്തങ്ങ,തുടങ്ങിയവയാണ്‌

തുഷാര.എസ്‌

സുധന്യ.എസ്‌.എസ്‌

Thursday, 3 April 2008

കവിത (ഒരു സൌഹൃദത്തിന്റെ ഓര്‍മ്മയ്ക്ക്‌.)നമ്മുടെ പ്രഥമാധ്യാപിക ഒരു കവിഹൃദയത്തിനുടമ കൂടിയാണ്‌.

സൌഹൃദപുഷ്പം.


മുറുകിപ്പിടിക്കുമാ വേദനയ്ക്കിടയിലും

സാന്ത്വനമേകി നീ നിന്നു ചാരേ...

ആ നിമിഷത്തിലൊരല്‍പമായെങ്കിലു

മാശ്വാസം കൊണ്ടു ഞാനെന്നിലാകെ

ഇന്ന് ഞാനോര്‍ക്കുന്നു നിന്‍ വദനംബുജം

മാലാഖപോലെന്നെത്തഴുകിയൊരാമുഖം നാന്‍സീ...!!

നീയിന്നെവിടെയാണെന്‍ സഖീ ?

ജീവിത പന്ഥാവില്‍ നാമിനിക്കാണുമോ?

എന്നിലെന്നോ കൈമോശം വന്നൊരാ

മുത്തിനു വേണ്ടി ഞാന്‍ ചുറ്റും തിരയവേ

ആ മുത്തെന്നിലര്‍പ്പിച്ച വിങ്ങലിന്‍ നോവിനാല്‍

ഞാനറിയാതെ കുഴഞ്ഞു പിടയവേ...

ഹാ! നാന്‍സീ... നീയെന്നരികിലെത്തി

സ്നേഹത്തിന്‍ വാടാത്ത പുഷ്പവുമായ്‌

കുഴഞ്ഞൊരാംഗല ഭാഷയില്‍ നീ

യിടറിപ്പറഞ്ഞുവോ സാന്ത്വനവാക്കുകള്‍

ഏതോ സുഖ സ്പര്‍ശത്തലെന്‍ മിഴി

ചിമ്മിത്തുറന്നു പോയൊരാനിമിഷം

വാടാത്തൊരു കുലപ്പൂവെനിയ്ക്കേകി നീ.

തൂ മന്ദഹാസം ചൊരിഞ്ഞു നിന്നൂ.

നീയെനിയ്ക്കേകിയ പൂവിന്‍ പരിമള മിന്നും

നിറഞ്ഞെന്നില്‍ നില്‍ക്കുന്നു സോദരീ..

ഇതളുകള്‍ വാടിക്കരിഞ്ഞുപോയെങ്കിലുമെന്‍

മനോ മുകുരത്തിലാറാടി നില്‍ക്കുന്നു.

കൊഴിഞ്ഞു വീണൊരായിതളുകള്‍ പേറി

ഞാനോര്‍മ്മതന്‍ ചെപ്പിതില്‍ സൂക്ഷിപ്പൂ ഭദ്രമായ്‌ !!.

സബൂറാ ബീവി.

കേരളനാട്‌

കേരളനാട്‌
ദൈവത്തിന്റെ സ്വന്തം നാട്‌നമ്മുടെ കേരള നാട്‌
മലയാളം എന്നൊരു നാട്‌ നമ്മുടെ കേരള നാട്‌
കേളികൊണ്ടുണരുന്ന നാട്‌നമ്മുടെ കേരള നാട്‌
മാബലി വാണൊരു നാട്‌നമ്മുടെ കേരള നാട്‌
കേരംതിങ്ങും നാട്‌നമ്മുടെ കേരള നാട്‌
പച്ച പുതച്ചൊരു നാട്‌നമ്മുടെ കേരള നാട്‌
കുയിലുകള്‍ പാടും നാട്‌ നമ്മുടെ കേരള നാട്‌
നെന്‍ മണി വിരിയും നാട്‌ നമ്മുടെ കേരള നാട്‌
മതസൌഹാര്‍ദം പൊന്‍ കൊടി വീശുംകൈരളി എന്നൊരു നാട്‌
ഉള്ളൂര്‍,നമ്പ്യാര്‍,വള്ളത്തോളുംശീലുകള്‍ പാടിയ നാട്‌.
ഭരത്‌ ഗോവിന്ദ്‌. ജി.എസ്‌