Friday 22 July 2011

ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്,ലെയറിങ്ങ് പരിശീലനവും സസ്യപ്രദര്‍ശനവും




കരിപ്പൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ UP വിഭാഗം
കുട്ടികള്‍ക്കായി ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്നീ
ആധുനിക സസ്യ പരിപാലന രീതികളെക്കുറിച്ച് പരിശീലനം
നല്‍കി. സയന്‍സ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,നെടുമങ്ങാട് കൃഷി
ആഫീസറുടെ നേതൃത്വത്തില്‍ കൃഷിഭവനും, മുഖവൂര്‍ നഴ്സറി
എന്നിവ സംയുക്തമായാണ് ഇത് സംഘടിപ്പിച്ചത്. കൃഷി
ആഫീസര്‍ ശ്രീ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ്
ശ്രീ സുനില്‍കുമാര്‍ പ്രവര്‍ത്തനങ്ങള്‍ കാണിച്ചു തന്നു.മുഖവൂര്‍
നഴ്സറി ഉടമ ശ്രീ രമേഷ് സസ്യങ്ങള്‍ സൗജന്യമായ് സ്കൂളില്‍
നല്‍കി.പേര,സപ്പോട്ട,മാവ്,റോസ്,ചെമ്പരത്തി,മാതളം,റബ്ബര്‍,പ്ലാവ് തുടങ്ങിയ
സസ്യങ്ങളില്‍ പരിശീലനം നല്‍കി.അദ്ധ്യാപകരായ J സിന്ധു,ഷിഹാബ്ബുദ്ദീന്‍
പ്രതാപന്‍,സജീവ്,ഹരികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നൂറിലധികം കുട്ടികള്‍ പരിശീലനം നടത്തി
 

No comments:

Post a Comment