Wednesday 29 December 2010

അവധിക്കാല എസ്.എസ്.ഐ.റ്റി.സി പരിശീലനം

ശാന്തിഭൂഷണ്‍ ഹാര്‍ഡ് വെയര്‍ ക്ലാസ്സ് നയിക്കുന്നു.
അവധിക്കാല എസ്.എസ്.ഐ.റ്റി.സി പരിശീലനം ഞങ്ങളുടെ സ്കൂളില്‍ 27,28 തീയതികളില്‍ നടന്നു.മഞ്ച ബി.വി.എച്ച്.എസ്.എസിലെ കുട്ടികളും ഞങ്ങളുമാണ് പരിശീലനത്തില്‍ പങ്കെടുത്തത്.ആ സ്കൂളിലെ എസ്.ഐ.റ്റി.സി. ആയ ഷീജ ടീച്ചറും ഞങ്ങളുടെ സ്കൂളിലെ എസ്.ഐ.റ്റി.സി മാരായ ഷീജ ബീഗം ടീച്ചറും ബിന്ദു ടീച്ചറും ആണ് പരിശീലനത്തിന് നേതൃത്വം നല്കിയത്.
ഇന്റനെറ്റില്‍ നാം സന്ദര്‍ശിക്കേണ്ട പ്രധാന സൈറ്റുകള്‍ ഞങ്ങള്‍ അറിഞ്ഞു.ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് പ്രസന്റേഷന്‍ തയ്യാറാക്കാനും ഞങ്ങള്‍ പരിശീലിച്ചു.യു ട്യൂബില്‍ നിന്നും ഒരു വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നത് എങ്ങനെ എന്നറിഞ്ഞപ്പോള്‍ കൂട്ടുകാര്‍ക്ക് സന്തോഷമായി.സി.ഡി കോപ്പി ചെയ്യുന്നതിനും റൈറ്റ് ചെയ്യുന്നതിനും ഞങ്ങള്‍ K3Bയില്‍ പഠിച്ചു.ഉബുണ്ടുവിലെ ഇംഗ്ലീഷ് മലയാളം നിഘണ്ടു കൊള്ളാം.ജ്യാമിതീയ രൂപങ്ങളെക്കുറിച്ച് പഠിക്കുന്ന ജിയോജിബ്ര ഞങ്ങള്‍ പരിചയപ്പെട്ടു.
          ഞങ്ങള്‍ക്ക് ഹാര്‍ഡ് വെയര്‍ ക്ലാസ്സ് എടുത്തത് സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും ആയ ശാന്തിഭൂഷണ്‍ ആണ്.സിസ്റ്റം യൂണിറ്റ്  'പൊളിച്ച് അടുക്കാന്‍'ഉള്ള ധൈര്യം ഞങ്ങള്‍ക്ക് ലഭിച്ചത് ശാന്തിച്ചേട്ടന്റെ ക്ലാസ്സു കൊണ്ടാണ്.
          ഐ.റ്റി. ക്ലബ്ബ് ​അംഗങ്ങളുടെ ചുമതല എന്താണെന്ന് മനസ്സിലാക്കാനും ഈ പരിശീലനം ഞങ്ങളെ സഹായിച്ചു.

പുല്‍ക്കൂട്ടിലെ പ്രകാശം ലോകത്തിന് നന്മയേകുന്നു.

   ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോട് ക്ഷമിക്കേണമേ....!
(വി.മത്തായി 6:12)
    
ഞങ്ങളൊരുക്കിയ പുല്‍ക്കൂട്...

Sunday 21 November 2010

സബ് ജില്ലാ ശാസ്ത്രമേള-ഐ.റ്റിയില്‍ ഞങ്ങള്‍ മുന്നില്‍

G.G.H.S.S നെടുമങ്ങാട് വച്ചു നടന്ന സബ് ജില്ലാ ശാസത്രമേളയില്‍ മലയാളം ടൈപ്പിംങ്, ,ഐ.റ്റി ക്വിസ്,പ്രസന്റേഷന്‍,ഡിജിറ്റല്‍ പെയിംന്റിങ് എന്നിവയില്‍ സമ്മാനം നേടിക്കൊണ്ട് ഞങ്ങളുടെ യു.പിയും ഹൈസ്കൂള്‍ വിഭാഗവും മുന്നിലെത്തി.

    വിജയി                          ഇനം
    കര്‍ണന്‍ വി.സി(H.S)      ഡിജിറ്റല്‍  പെയിംന്റിംഗ്   
    അനന്ദു.എ(H.S)             മലയാളം ടൈപ്പ്റൈറ്റിംഗ്
    അഭിരാജ്.ആര്‍(H.S)       പ്രസന്റേഷന്‍
    അഭിനു ബാലചന്ദ്രന്‍(H.S)  ഐ.റ്റി ക്വിസ്
    അനന്ദു ബി.ആര്‍.റാം(U.P) ടൈപ്പ് റൈറ്റിംഗ്
    നിര്‍മ്മല്‍ ചന്ദ് (U.P)        ഐ.റ്റി ക്വിസ്

അച്ഛനമ്മമാര്‍ കമ്പ്യൂട്ടര്‍ പഠിക്കുന്നു

 GHS KARIPPOOR സ്കൂള്‍  IT CLUB ഞങ്ങളുടെ അച്ഛനമ്മമാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു.സ്വതന്ത്ര സോഫ്റ്റ് വെയറിലാണ് പരിശീലനം. ഓഫീസ് പാക്കേജ് , മലയാളം ടൈപ്പ്റൈറ്റിംഗ് , ഇന്റര്‍നെറ്റ് തുടങ്ങിയവയില്‍       ഞങ്ങളുടെ അധ്യാപകര്‍ പരിശീലനം നല്‍കുന്നു. പത്ത് രക്ഷകര്‍ത്താക്കളാണ്  ഈ ബാച്ചിലുള്ളത്. കമ്പ്യൂട്ടര്‍ പഠിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷത്തിലാണ് ഞങ്ങളുടെ അച്ഛനമ്മമാര്‍.

അഗ്നിപര്‍വ്വതം പുകഞ്ഞപ്പോള്‍

ശാസ്ത്രലോകത്തെ പുത്തന്‍ അറിവുകള്‍ പങ്കുവച്ചുകൊണ്ട്  ഞങ്ങളുടെ വിദ്യാലയത്തില്‍ ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര മേള നടത്തി.പുകയുന്ന അഗ്നിപര്‍വതവും സൗരയൂഥത്തിന്റെ സാക്ഷാല്‍കാരവും വ്യത്യസ്ത ഇനങ്ങളായിരുന്നു.പുരാവസ്തു പ്രദര്‍ശനവും, ചാര്‍ട്ട് പ്രദര്‍ശനവും ഉണ്ടായിരുന്നു.ഇതോടൊപ്പം കുട്ടികള്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ പ്രദര്‍ശനവും നടത്തി.

Wednesday 20 October 2010

കണ്ട് കണ്ട് സംസാരിച്ചപ്പോള്‍


ഞങ്ങള്‍ വീഡിയോകോള്‍ നടത്തി. ബഹ്റിനില്‍ ജോലി ചെയ്യുന്ന എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അനില്‍ വേങ്കോടുമായി സംസാരിച്ചു.skype ലൂടെയും yahoo messenger ലൂടെയുമാണ് ഞങ്ങള്‍ ആശയവിനിമയം നടത്തിയത്.ഇതൊരു പുതിയ അനുഭവമായിരുന്നു.

Monday 27 September 2010

കഥയും കവിതയും, തിരക്കഥയും നാടകവുമായപ്പോള്‍

കഥയില്‍ നിന്നും, കവിതയില്‍ നിന്നും തിരക്കഥയും നാടകവും രൂപപ്പെടുത്തിക്കൊണ്ടാണ് ഞങ്ങളുടെ സ്കൂളില്‍ സാഹിത്യശില്‍പശാല നടന്നത്.രൂപപ്പെടുത്തിയ നാടകം അപ്പോള്‍ തന്നെ അവതരിപ്പിക്കുകയും ചെയ്തു.നാടകരചനയ്ക്കും, അവതരണത്തിനും ഞങ്ങള്‍ക്കു കൂട്ടായി നിന്നത് നാടകകൃത്തും അഭിനേതാവുമായ വിനീഷ് കളത്തറയാണ്. തിരക്കഥയെക്കുറിച്ചും സിനിമയെക്കുറിച്ചും ഞങ്ങള്‍ക്കറിവു പകരാന്‍ മനോജേട്ടനും. കഥയെക്കുറിച്ചു കൂടുതല്‍ ഞങ്ങളോട് പറഞ്ഞത് പ്രശസ്ത ചെറുകഥാകൃത്ത് P.K.സുധിയായിരുന്നു.                       

Wednesday 22 September 2010

സ്വതന്ത്രസോഫ്റ്റ് വെയര്‍ ദിനാചരണവും,ഐ.റ്റി.മേളയും

കുട്ടികൾ ക്ലാസുകൾ നയിക്കുന്നു.
സ്വതന്ത്രസോഫ്റ്റ് വെയറിന്റെ പ്രാധാന്യം,വിവരവിനിമയ സാങ്കേതിക വിദ്യയിലധിഷ്ഠതമായ വിദ്യാഭ്യാസം ഇവയെക്കുറിച്ച് രക്ഷകര്‍ത്താക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തിക്കൊണ്ടാണ് കരിപ്പൂര്‍ ഹൈസ്കുളില്‍ സ്വതന്ത്രസോഫ്റ്റ് വെയര്‍ ദിനം ആചരിച്ചത്.സ്വതന്ത്രസോഫ്റ്റ് വെയര്‍ ഗാനമടങ്ങിയ പ്രസന്റേഷന്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് H.M കുമാരി കെ.പി.ലത പരിപാടി ഉത്ഘാടനം ചെയ്തു.സ്വതന്ത്രസോഫ്റ്റ് വെയര്‍ 'എന്ത്? എങ്ങനെ? എന്തിന്?' എന്ന വിഷയത്തില്‍ ശ്രീ.ജീജോ കൃഷ്ണന്‍ ക്ലാസ്സ് നയിച്ചു.ജിയോജിബ്ര,കാത്സ്യം ഓള്‍ഡ്,ഗെമിക്കല്‍,കെ-സ്റ്റാര്‍സ്,മാര്‍ബിള്‍ എന്നീ വിഷയാനുബന്ധ സോഫ്റ്റ് വെയറുകള്‍ ഉദ്ദേശ്യാധിഷ്ഠിതമായി ക്ലാസുകള്‍ നയിച്ചത് അഭിരാജ്,അജയ്,രേഷ്മ,രശ്മി,രഹ്ന,ഷിഹാസ്,അരുണ്‍,പ്രമോദ് എന്നീ വിദ്യാര്‍ത്ഥികളാണ്.

ഗണിതം ഉത്സവമാക്കി കരിപ്പൂര്‍ ഗവ.ഹൈസ്കൂള്‍

ചാര്‍ട്ട് പ്രദര്‍ശനം,സെമിനാര്‍,ഗണിത സോഫ്റ്റ് വെയറുകള്‍ പരിചയപ്പെടുത്തല്‍,ഗണിതപ്രശ്നോത്തരി,ഒറിഗാമി പഠനം ഇവയൊക്കെയായി ‍ ഞങ്ങള്‍ ഗണിതപഠനം ഉത്സവമാക്കി.ഗണിതവും മറ്റു വിഷയങ്ങളും,ഗണിതവും അളവുതൂക്കങ്ങളും,കലയും ഗണിതവും,ഗണിതം നിത്യജീവിതത്തില്‍,ഗണിതശാസ്ത്രജ്ഞന്മാര്‍ എന്നീ വിഷയങ്ങളില്‍ അല്‍നൗഫി,സംഗീത,മഞ്ജിമ,സൂരജ്,അഭിരാജ്,അജയ്,......എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ഡോ.ജിയോ,ജിയോജിബ്ര എന്നീ ഗണിത സോഫ്റ്റ് വെയറുകള്‍ പരിചയപ്പെടുത്തിയത് അഭിരാജ്,അശ്വതിബാബുവും അനന്തുവും. വിഷ്വല്‍ പ്രസന്റേഷനിലൂടെ പ്രശ്നോത്തരി നയിച്ചത് നിതിനും അഭിനുവും.ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകനായ ശ്രീ.പ്രശാന്ത് ഒറിഗാമി ശില്പശാല നടത്തി.

Tuesday 14 September 2010

ഐ റ്റി മേള

 ഞങ്ങളുടെ സ്കൂളില്‍ ഐ.റ്റി മേള    6,8,13 തീയതികളില്‍   നടത്തി . 6 മത്സരങ്ങളാണുണ്ടായിരുന്നത്.ഡിജിറ്റല്‍  പെയിന്റിംഗിന്  ഉത്സവം എന്ന വിഷയമാണ് ലഭിച്ചത്.45പേ൪ പങ്കെടുത്തു.നാലു പേ൪ സമ്മാനാ൪ഹരായി.പ്രസന്റേഷന്‍ മത്സരത്തിന് പരിസ്ഥിത മലിനീകരണവും പോസ്റ്റ൪ മത്സരത്തിന് ഓസോണ്‍ ദിനവുമായിരുന്നു വിഷയം.15ലധികം  കുട്ടികള്‍ പങ്കെടുത്തു . മലയാളം ടൈപ്പിംഗ് ആവേശം തുടിക്കുന്ന മത്സരമായിരുന്നു . അനന്ദുവും അഭിരാജും തമ്മില്‍ കടുത്ത മത്സരമാണുണ്ടായത്.ഐ.റ്റി ക്വിസ്  ഒരു മത്സരത്തേക്കാളേറെ ഞങ്ങളില്‍ അറിവു പക൪ന്നു,.

Monday 30 August 2010

മാവേലി നാടുവാ​​​​ണീടും കാലം.....................................


ആഗസ്റ്റ്  21  നമുക്ക്  ഓണാഘോഷ​മായിരുന്നു.  വിദ്യാലയ പരിസരം വൃത്തിയാക്കിയും അത്തപ്പൂക്കളം തീര്‍ത്തും ഞങ്ങള്‍ ഓണത്തെ വരവേറ്റു. IT CLUB ന്റെ ആഭിമുഖ്യത്തില്‍ DIGITAL അത്തപ്പുക്കളം തീര്‍ത്തതും ഒരു വ്യത്യസ്തമായ അനുഭവമായി.

Saturday 7 August 2010

ഒന്നിച്ചൊരുക്കിയ സ്നേഹ പ്രാവുമായി ഗവ എച്‌ എസ്‌ കരിപ്പൂര്‍

ആഗസ്റ്റ്‌ 6 ഹിരോഷിമ ദിനം യുദ്ധ വിരുദ്ധ സന്ദേശങ്ങളടങ്ങുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണു ഞങ്ങളാചരിച്ചതു.രാവിലെ 8.15 നു 20 അടി നീളത്തിലും വീതിയിലുമുള്ള ഔട്‌ ലൈനില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്നു സ്നേഹപ്രാവിന്റെ രൂപം പൂര്‍ത്തിയാക്കി.യുദ്ധത്തിന്റെ ശാസ്ത്രം,ചരിത്രം,സംസ്കാരം,യുദ്ധവും കുട്ടികളും എന്നീവിഷയങ്ങളില്‍ കുട്ടികള്‍ നയിച്ച ക്ലാസുകള്‍ ശ്രദ്ധേയമായി. യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി ദൃശ്യചലനചിത്രങ്ങളടങ്ങുന്ന പ്രസന്റേഷനോടുകൂടിയാണു അവതരിപ്പിച്ചതു. എബിന്‍,ശശിഭൂഷണ്‍ അനന്തനുണ്ണി,ശ്യാം എന്നിവരാണു പ്രശ്നോത്തരി നയിച്ചതു.അതുകൂടാതെ അതുകൂടാതെ ലോകനേതാക്കള്‍ക്കു സമാധാനസന്ദേശങ്ങളടങ്ങുന്ന ഇമെയിലുകളയച്ചു.യുദ്ധവിരുദ്ധ പോസ്റ്റര്‍ രചന മുദ്രാഗീതരചന എന്നിവയും സംഘടിപ്പിച്ചു.
സ്നേഹപ്രാവ്‌

പ്രേംചന്ദ്‌ ദിനം




ഹിന്ദിയിലെ നോവല്‍ ചക്രവര്‍ത്തിയായ പ്രേംചന്ദിന്റെ ജന്മദിനം 31/7/2010  ഞങ്ങള്‍ അദ്ദേഹത്തെ അറിയുവാനുള്ള ഒരു സംരംഭം ആക്കിത്തീര്‍ത്തു.അദ്ദേഹത്തിന്റെ രചനകളുടെ പ്രദര്‍ശനം,പോസ്റ്റര്‍ രചനാ മല്‍സരം,പ്രശ്നോത്തരി,പോസ്റ്റര്‍ പ്രദര്‍ശനം എന്നീ പ്രവര്‍ത്തനങ്ങളോടൊപ്പം പ്രസംഗമല്‍സരവും സംഘടിപ്പിച്ചു.

Monday 12 July 2010

പെനാലിറ്റി കിക്കും പ്രശ്നോത്തരിയും


ഞങ്ങള്‍ ലോകകപ്പിനോടൊപ്പം കൂടിയത് പെനാലിറ്റി കിക്കും ഫു‍ട്ബോള്‍ പ്രശ്നോത്തരിയുമായാണ്. ഞങ്ങളുടെകൂട്ടൂകാരായ അഭിനു , അനന്ദു , കര്‍ണ്ണ൯ എന്നിവര്‍തയ്യാറാക്കിയ മള്‍ട്ടിമീഡിയ പ്രസന്റേഷനോടുകൂടിയ ഫുട്ബോള്‍ പ്രശ്നോത്തരി വേറിട്ട ഒരനുഭവമായിരുന്നു. ഞങ്ങളില്‍‍‍‍ ആവേശവും ഉത്സാഹവും നിറച്ചത് ഹരിദാസ് സാറും രാധാദേവി ടീച്ചറിന്റേയും നേതൃത്വത്തില്‍ നടന്ന പെനാലിറ്റി ഷൂട്ടൗട്ട് മത്സരമായിരുന്നു. ഹൈസ്ക്കൂളിലെ എല്ലാ ക്ളാസുകളും മത്സരിച്ച ഷൂട്ടൗട്ടില്‍ 9.C ജേതാക്കളായി. 10.D ആയിരുന്നു റണ്ണര്‍ അപ്പ്.........


Tuesday 29 June 2010

കാല്‍പന്തുരുളുമ്പോള്‍ വെള്ളിത്തിരയിലെന്ത് ?


ുസ്തക പരിചയം
ഞങ്ങള്‍ ഈയിടെ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുകയാണ്.ഇതിനേറ്റവും അനുയോജ്യമായ സമയവും
ഇതാണെന്നു തോന്നുന്നു .
പുസ്തകം :ഫുട്ബോള‍്‍‍‍‍ സിനിമകള്‍‍‍ കാഴ്ച്ചയും പ്രതിനിധാനവും
എഴുതിയത്: മധുജനാര്‍ദ്ധന൯
ഫുട്ബോള്‍ പ്രമേയമാകുന്ന ലോക സിനിമകളേയും ഡോക്യുമെന്ററികളേയും ആസ്വാദനതലത്തില്‍ നിന്ന്
പരിചയപ്പെടുത്തുകയാണ് മധുജനാര്‍ദ്ധനന്‍‍‍‍‍‍‍ . ഞങ്ങള്‍ക്ക് ഇങ്ങനെയൊരു പുസ്തകം പുതുമയാണ്. ജനങ്ങള്‍‍‍‍‍നെഞ്ചിലേറ്റി ആഹ്ളാദിച്ച ഉശിര൯ കളിക്കാരുടെ ജീവിതം പ്രമേയമാകുന്ന സിനിമകളും ഡോക്യുമെന്ററികളും
ഞങ്ങള്‍ കണ്ടിട്ടില്ലെങ്കിലും ഒരു നേരനുഭവമായിത്തന്നെ ഈ പുസ്തക വായന ഞങ്ങളില്‍ പെയ്തിറങ്ങി.
ഇംഗ്ളീഷ് ക്ള‍‍ബ്ബായ മാഞ്ചസ്റ്ററിന്റെ അറുപതുകളിലെ മിന്നുന്ന താരം ജോര്‍ജ്ജ് ബെസ്റ്റിനെ അവതരിപ്പിയ്ക്കുന്ന
'ജോര്‍ജ്ജ് ബെസ്റ്റ്സ് ബോഡി' എന്ന ഡോക്യുമെന്ററിയാണ് പുസ്തകത്തിലെ ആദ്യവായന.
ഒരുകാലത്ത് ബ്രസീലിയ൯ ജനതയെ ത്രസിപ്പിയ്ക്കുകയും ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്ത
ഗാരിഞ്ചയുടെ ജീവിതവും കളിയുമാണ് 'ഗാരിഞ്ച ദ ലോണ്‍ലി സ്റ്റാ൪'എന്ന മിര്‍ട്ടന്‍ അയന്‍കാ൪
സംവിധാനം ചെയ്ത ഫുട്ബോള‍്‍‍ സിനിമ . ഈ സിനിമകയെ നന്നായി വിശകലനം ചെയ്ത് ഗാരിഞ്ചയെന്ന
കളിക്കാരനെ നമ്മുടെ മുന്നില്‍ അവതരിപ്പിയ്ക്കാന്‍ ലേഖകന് ശ്രമിയ്ക്കുന്നുണ്ട്.
വിനോദങ്ങളെ ഫാസിസം അതിന്റെ ആര്‍ത്തിയടക്കുവാനുള്ള പരീക്ഷണ മാതൃകകളായി ഉപയോഗിച്ച ചരിത്രമാണ്ടു ഹാഫ് ജംസ് ഇ൯ ഹെല്‍'പറയുന്നത്‍. സ്വേച്ഛധിപത്യ രീതികള്‍ ലഘൂകരിയ്ക്കുവാനുള്ള മനപ്പൂര്‍വ്വമായ ശ്രമമാണ്അമേരിക്കന്‍ സിനിമയായ ' എസ്കേപ്പ് ടു വിക്ടറി '.അര്‍ജന്റീനിയന്‍ ജനതയുടെ പ്രതിരൂപവും സ്വപ്നവും ആശയുംആവേശവും ആയ ദീഗോ മറഡോണയുടെ ജീവിതം ആഖ്യാനം ചെയ്യുന്ന സിനിമയാണ് റോജര്‍ബക്ക്, കെന്‍‍സിക്ളര്‍ എന്നിവര് ചേര്ന്ന് സംവിധാനം നിര്‍വഹിച്ച
1955 ലെ ' മറഡോണ വില്ല൯ ഓ൪ വിക്ടീം 'അര്ജ്ജന്റീനയുടെ സാമൂഹ്യ രാഷ്ട്രീയ ചരിത്രവും ഈ സിനിമയില്‍‍‍‍‍‍‍
പ്പെടുന്നു. 1985 മെയ് 29 ന് ഉണ്ടായ ഹെയ്സ൯ ഫുഡ്ബോള്‍‍‍‍ ദുരന്തത്തെ പഠന വിധേയമാക്കി മൈക്കള്‍
ഹെവിവിറ്റും ബ്രയാല്‍ ഹെന്‍റ്റി മാര്‍ട്ടിനും ചേര്‍ന്ന് ഒരുക്കിയ 'ഹൗ ഹെയ്സല്‍ ചെയ്ഞ്ച്സ് ഫുഡ്ബോള്‍‍‍‍‍‍‍‍എന്ന
ഡോക്യുമെന്ററിയുടെ വായനയും ഈ പുസ്തകത്തില്‍ നടക്കുന്നുണ്ട്.ഫുഡ്ബോളിനെ ആവേശത്തോടെ കാണികയുംലോകകപ്പ്കാണുവാനും എന്തും നേരിടുവാനും ത്യജിക്കുവാനുംതയ്യാറാകുന്ന ബുദ്ധവിഹാരത്തിലെ പഠിതാക്കളുടെകഥയാണ് ഫോര്‍പ്പ് [ ദി കപ്പ് ] എന്ന ഭൂട്ടാ൯ സിനിമബുദ്ധസന്യാസികൂടിയായ സെന്റ് സോനാര്‍ബുവാണ്സംവിധായകന്‍. ഫുഡ്ബോളിന്റെ ആവേശവും സൗന്ദര്യവും വൈകാരികതയും പൂര്‍ണ്ണമായും സ്വാംശീകരിച്ചുകൊണ്ട്ഡാനി കനോണ്‍ സംവിധാനം ചെയ്ത ' ഗോള്‍' എന്ന സിനിമയാണ് ലേഖക൯ അവസാനമായി വായിക്കുന്നത്. ഫുഡ്ബോള്‍ ലഹരി കത്തിപ്പടര്‍ന്നു നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ ഈ പുസ്തകം നിങ്ങള്‍ക്കായിപരിചയപ്പെടുത്തുന്നു............................................! ' '