Thursday 29 November 2007

കണക്കിന്റെ രസായനം

രേ ആകൃതിയും വലിപ്പവുമുള്ള പത്ത്‌ നാണയങ്ങള്‍.അവ ഒന്നിനു മീതെ ഒന്നായി അടുക്കി വച്ച പത്തടുക്കുകള്‍.ഓരോ നാണയത്തിനും ഒരു ഗ്രാം ഭാരം.ഒരടുക്കില്‍ ഉള്ള നാണയങ്ങള്‍ മാത്രം രണ്ട്‌ ഗ്രാം തൂക്കമുള്ളവയാണ്‌.ഏതടുക്കിലാണ്‌ തൂക്കക്കൂടുതലുള്ള നാണയങ്ങള്‍ ഉള്ളത്‌?[ഒരിക്കല്‍ മാത്രമേ തൂക്കിനോക്കാവൂ]പത്താം ക്ലാസുകാരുടെ പരിഹാരബോധനക്ലാസ്സിന്റെ ഉദ്ഘാടനവേളയില്‍ ബി.പി.ഒ. ശ്രീ.ചന്ദ്രശേഖരന്‍ ഉന്നയിച്ച രസക്കണക്കാണിത്‌.

-ശാന്തി
പത്ത്‌.എ

Wednesday 28 November 2007

ഒരു നാടന്‍ കലയെ കുറിച്ചിത്തിരി......

വേലകളി.
വേലകളി.ദക്ഷിണകേരളത്തില്‍ പ്രചാരത്തിലുള്ള ആയോധനാ പ്രധാനമായ നൃത്തരൂപമാണ്‌ വേലകളി.ഭടന്റെ വേഷം അിഞ്ഞ നര്‍ത്തകന്‍ കൈയ്യില്‍ വാളും പരിചയും പിടിച്ചുകൊണ്ട്‌ ലളിതമായ ചുവടുവെയ്പോടെ നൃത്തം ചെയ്യുന്നു. വേലയുടെ ഉത്ഭവസ്ഥാനം അമ്പലപ്പുഴയാണെന്ന് വിശ്വസിക്കപ്പെ ദ്ധടുന്നു.കൌരവ-പാണ്ഡവരുടെ കുരുക്ഷേത്രയുദ്ധത്തില്‍ അനുസ്മരിപ്പിക്കുന്നതാണ്‌ വേേലകളി. കസവുമുണ്ടും ചുവന്ന അരപ്പട്ടയുമാണ്‌വേഷം. തപ്പ്‌,തകില്‍,കുറുങ്കുഴല്‍,മദ്ദളം,ഇലത്താളം എന്നീ നാടന്‍ വാദ്യോപകരണങ്ങള്‍ ഇതിനുപയോഗിക്കുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലും,ചേര്‍ത്തല ഭഗവതി ക്ഷേത്രത്തിലും, ഹരിപ്പാട്‌ സുബ്രഹ്മണ്യക്ഷേത്രത്തിലും,തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്‌ പതിവുണ്ട്‌.

Tuesday 27 November 2007

ചരിത്രം മണിചിത്രത്താഴിട്ടു പൂട്ടിയ കോട്ടപ്പുറം കൊട്ടാരത്തിലേയ്ക്ക്‌

ഴമയുടെ ഐതിഹാസിക കഥകള്‍ ഇതള്‍ വിരിയുന്ന കരിപ്പൂരിന്റെ ചരിത്ര സത്യങ്ങളിലേയ്ക്ക്‌കരുക്കളുടെ ഊരെന്നോ കരിപ്പുറമെന്നോ സാഹിത്യാര്‍ത്ഥം കൊടുക്കാവുന്ന കരുപ്പൂരാണ്‌ ഞങ്ങളുടെ ഗ്രാമം. നെടുമങ്ങാട്‌ ബസ്റ്റാന്റില്‍ നിന്നും വലിയമല[ഐ.എസ്‌.ആര്‍.ഒ]യിലേയ്കുള്ളവഴിയില്‍ ഏകദേശം 2കി.മി. കഴിഞ്ഞാല്‍ ഇവിടെയെത്താം. ഏകദേശം 500 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇന്നത്തെ കൊട്ടാരംവിളയെന്നറിയപ്പെടുന്ന സ്ഥലത്ത്‌ ഒരു കൊട്ടാരം ഉണ്ടായിരുന്നു. ഉമയമ്മറാണിയാണ്‌ ഈ കൊട്ടാരം പണിതത്‌. കോയിക്കല്‍ കൊട്ടാരത്തേിന്റെ ഉപകൊട്ടാരം എന്നും ഇതറിയപ്പെടുന്നു. ഉമയമ്മറാണി ശത്രുക്കളില്‍നിന്നും ഒളിച്ചുതാമസിക്കുവാന്‍ വേണ്ടിയാണ്‌ ഈ കൊട്ടാരം പണിതതെന്നാണ്‌ പഴമക്കാരുടെ ഭാഷ്യം. കോയിക്കല്‍കൊട്ടാരത്തില്‍ നിന്ന് ഇവിടത്തേയ്ക്‌ ഒരു തുരങ്കം ഉണ്ടായിരുന്നതായി പറയപ്പെടുന്നു,[ഉണ്ടെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്‌] ഈ തുരങ്കം അവസാനിക്കുന്നത്‌ കൊട്ടാരംവിളയിലെ നീരാഴി കുളത്തിലാണ്‌. ഈ തുരങ്കം വഴിയാണ്‌ ഉമയമ്മറാണി ഈ സ്ഥലവുമായി ബന്ധപ്പെട്ടിരുന്നത്‌. നീരാഴിക്കുളത്തില്‍ ഉമയമ്മറാണിക്ക്‌ നീരാടുവാനായി ആലിലയുടെ ആകൃതിയില്‍ കൊത്തുപണി ചെയ്ത പാറക്കല്ല് സ്ഥാപിച്ചിരുന്നുഈ കല്ല് ഇന്നും അവിടെയുണ്ട്‌. കൊട്ടാരത്തിനെ സംരക്ഷിച്ചുകൊണ്ട്‌ നാലുചുറ്റും വെട്ടുകല്ല്[ഡ്രെസ്സിംഗ്‌ സ്റ്റോണ്‍] കൊണ്ട്‌ നിര്‍മ്മിച്ച ഒരു വലിയ കോട്ടയുണ്ടായിരുന്നു. അതിനാലാണ്‌ ഈ സ്ഥലത്തിന്‌ 'കോട്ടപ്പുറം' എന്ന നാമധേയം വന്നത്‌.ഇവിടെയുള്ള മറ്റൊരു പ്രദേശത്തിന്റെ പേരാണ്‌'ഗോപുരത്തിന്‍ കാല'. ഗോപുരത്തിന്റെ ചുവട്‌ എന്നര്‍ഥത്തിലാണ്‌ ഈ പേരു വന്നത്‌. ബ്രിട്ടീഷുകാരുടെ വരവിനു മുമ്പുതന്നെ ഈ കൊട്ടാരം നാമാവശേഷമായി. രാജഭരണം അവസാനിച്ചതോടെ കൊട്ടാരം സ്വകാര്യ ഉടമസ്ഥതയിലായി.ഒടുവില്‍ കൊട്ടാരം തന്നെ നശിപ്പിച്ചുകളഞ്ഞു. തുരങ്കത്തെ ഒരു പാറകൊണ്ടടച്ചു. നീരാഴിക്കുളത്തിന്റെ അടിത്തട്ടിന്റെ മിനുസത്തിനു കാരണം തുരങ്കമടച്ച പാറയാണ്‌. 5000 ആനപിടിച്ചാല്‍പോലും ഈ പാറ അനക്കാന്‍ കഴിയില്ല. ഒരു റബ്ബര്‍ തോട്ടത്തിനുനടുവിലാണ്‌ ഇന്നീകുളം. ഇന്നീകുളം ജീവികളുടെ ആവാസകേന്ദ്രമാണ്‌.ചുമടുതാങ്ങിയും നീരാഴിക്കുളവും പാറക്കല്ലുകളുമാണ്‌ ഈ കൊട്ടാരം ഉണ്ടായിരുന്നതിന്റെ തെളിവുകള്‍.

Thursday 22 November 2007

അയിരവല്ലി മല

തിരുവനന്തപുരം നഗരത്തില്‍ നിന്ന്‌ ഏതാണ്ട്‌ 40 കിലോ മീറ്റര്‍ കിഴക്കോട്ടാണ്‌ അയിരവല്ലി മല അഥവാ ചിറ്റിപ്പാറ. സമുദ്രനിരപ്പില്‍ നിന്ന് 1730 അടി ഉയരത്തിലാണ്‌ ഈ മല സ്ഥിതി ചെയ്യുന്നത്‌. അവിടെ ആയിരവല്ലി തമ്പുരാന്‍ ക്ഷേത്രവുമുണ്ട്‌. ഈ ക്ഷേത്രം അവിടെയുള്ള പാറയ്ക്കടിയിലാണ്‌. ഈ പാറയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ അതി മനോഹരം!
തിരുവനന്തപുരം നെടുമങ്ങാട്‌ വിതുര റൂട്ടില്‍ മലയടി വെട്ടയില്‍ റോഡ്‌ വഴി പോയാല്‍ ഈ സ്ഥലത്തെത്താം.
വിനായക്‌ ശങ്കര്‍.എസ്‌

Friday 16 November 2007

കോട്ടപ്പുറം കാവ്‌

നെടുമങ്ങാട്‌ കരിപ്പൂര്‌ വിതുരറോഡ്‌ വഴി മുടിപ്പുര മുക്കില്‍ എത്തുക.
അവിടെ നിന്നും മൊട്ടല്‍മൂട്‌,ഖാദിബോഡ്‌,ആനാട്‌ [നെടുമങ്ങാട്‌ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും 2 കി.മീ.]
ഖാദിബോഡ്‌ മുക്കില്‍ നിന്നും അര കിലോമീറ്റര്‍ അകലെ പനങ്ങാട്ടേലയിലാണ്‌ കോട്ടപ്പുറം കാവ്‌ സ്ഥിതിചെയ്യുന്നത്‌.ധാരാളം വര്‍ഷം പഴക്കമുള്ള ചാര്‌,മുള,ശതാവരി,മേന്തോന്നി,ഗരുഡക്കൊടി,നൊച്ചി, സര്‍പ്പഗന്ധി തുടങ്ങിയ വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളും ആരോഗ്യകരമായ നല്ലൊരു ആവാസവ്യവസ്ഥയും ഈ കാവിലുണ്ട്‌.

-സോണിത്ത്‌,യദു,സുധന്യ,തുഷാര,ശ്യാമ.......

നെടുമങ്ങാട്‌ സബ്ജില്ലാ കലോല്‍സവം

2007 നവംബര്‍ 13,14,15,16 ദിവസങ്ങളിലായി ആനാട്‌ എസ്‌.എന്‍.വി.എച്ച്‌.എസ്‌.എസില്‍ വച്ച്‌ നടന്ന സബ്ജില്ലാ കലോത്സവത്തില്‍ കരിപ്പൂര്‍ എച്ച്‌.എസ്‌ അവതരിപ്പിച്ച 'മണ്ടന്‍ ശിപ്പായി' മികച്ചനാടകം.
അണിയറയില്‍
കുട്ടികള്‍
‍അപു.പി.ഉത്തമന്‍
‍കൃഷ്ണചന്ദ്രന്‍
വൃന്ദ
സംഗീത
ലക്ഷ്മി ചന്ദ്രന്‍
‍ശാന്തി‍
ശിപായി
വിഷ്ണു.ബി.
പിന്നണിയില്‍
‍അനന്തുകൃഷ്ണന്
‍പ്രണവ്‌.പി.
ശ്രീജിത്ത്‌
ജോജി
അഭിജിത്ത്‌.വി.ജെ.
ശ്യാം
ജിതിന്‍
ശ്രീലാല്‍
വിഷ്ണു.എം.എ.
ഗിരിശങ്കര്‍
സുധിന്‍
സാങ്കേതിക സഹായം
വിനീഷ്‌ കളത്തറ
ബാലേട്ടന്‍[നമ്മുടെ മലയാളം സാര്‍]
ബിന്ദു ടീച്ചര്‍
ഹരിദാസ്‌ സാര്‍
ലിജി ടീച്ചര്‍
‍ലൈല ടീച്ചര്‍
‍അജന്ത ടീച്ചര്‍
‍അനില്‍കുമാര്‍ സാര്‍
‍സണ്ണി സാര്‍
‍പൊന്നമ്മ ടീച്ചര്‍

Thursday 15 November 2007

ആദരാഞ്ജലികള്‍.


ദിവാസി നേതാവും

ഫോക്കുലോര്‍ അക്കാദമി ചെയര്‍മാനുമായിരുന്ന

പി.കെ.കാളന്റെവേര്‍പാടില്‍ ഞങ്ങള്‍ ഖേദിക്കുന്നു...

ശാസ്ത്രഗണിതസാമൂഹ്യശാസ്ത്രപ്രവൃത്തിപരിചയമേള 2007-08.

.കിളിമാനൂര്‍ .ആര്‍.ആര്‍.വി.എച്ച്‌.എസ്സില്‍ വച്ച്‌ നടന്ന പ്രവൃത്തിപരിചയമേളയില്‍ ഞങ്ങടെ സ്കൂളിന്‌ സയന്‍സ്‌ വിഭാഗത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനം ലഭിച്ചു.സയന്‍സ്‌ പ്രോജക്ടില്‍ മൂന്നാം സ്ഥാനവും ശാസ്ത്ര കോണ്‍ഫറന്‍സില്‍ നല്ല ചോദ്യം ചോദിച്ച നിത്യക്ക്‌ സമ്മാനങ്ങളും ഗണിതവിഭാഗത്തില്‍ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഞങ്ങടെ സ്കൂളിന്‌ ലഭിച്ചു.ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സ്കൂളും ഞങ്ങളുടേതാണ്‌.
-യദുകൃഷ്ണന്‍

Wednesday 14 November 2007

അമ്മാവന്‍ പാറയിലേക്ക്‌ പോകാം


നെടുമങ്ങാട്ടില്‍ നിന്ന് അഞ്ച്‌ കിലോമീറ്റര്‍ അകലെ വേങ്കോട്‌ എസ്‌.യു.ടി ആശുപത്രിക്ക്‌ സമീപമാണ്‌ അമ്മാവന്‍ പാറ.ഇതിനു മുകളില്‍ നിന്ന് നേൊക്കുമ്പേൊള്‍ തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും കാണാം. മുമ്പ്‌ ശംഖ്‌മുഖം കടലും കാണാന്‍ കഴിയുമായിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു. അമ്മാവന്‍ പാറയില്‍ നിന്നുള്ള സൂര്യാസ്തമയം നയനമനേൊഹരമായ കാഴ്ചയാണ്‌. പാറയുടെ ഒരു ഭാഗം ഖനനക്കാര്‍ വെടിവച്ച്‌ തകര്‍ത്തു ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. പാറ സംരംക്ഷിക്കണം എന്നാണ്‌ നാട്ടുകാര്‍ ആഗ്രഹിക്കുന്നത്‌. വെറുതെ പാര്‍ക്കിലും, ബീച്ചിലുംഅലയാതെ അമ്മാവന്‍ പാറയിലേക്ക്‌ പോകൂ.പ്രകൃതിയുടെ അനന്തഭാവം അടുത്തറിയൂ.....
-സോണിത്ത്‌

Tuesday 13 November 2007

ഭൂമിപ്പന്തു തുരന്ന്‌ പാതാളത്തിലേക്ക്‌

മീഡിയാക്ടിന്റെ ആഭിമുഖ്യത്തില്‍ വെള്ളയമ്പലത്തുള്ള സ്പേസ്‌ എന്ന സ്റ്റുഡിയോയില്‍ വച്ച്‌ തയ്യാറാക്കിയ റേഡിയോചിത്രീകരണമാണ്‌ 'ഭൂമിപ്പന്തു തുരന്ന്‌ പാതാളത്തിലേക്ക്‌'.ഇതില്‍ കരിപ്പൂര്‍ സ്കൂളിലെ 15ഓളംകുട്ടികള്‍ പങ്കെടുത്തിരുന്നു.ഇന്ന് കുട്ടികളും മുതിര്‍ന്നവരും ഒരു കൌതുകവസ്തുവായി കാണുന്ന എസ്കവേറ്റര്‍[ജെ.സി.ബി.]പ്രകൃതിയില്‍ വിതയ്ക്കുന്ന നാശങ്ങളെക്കുറിച്ചാണ്‌ ഇതില്‍ പറയുന്നത്‌.ആകാശവാണി-യിലെ പ്രഭാതഭേരി അവതാരകനായ ശ്രീഉണ്ണികൃഷ്ണന്റേയും മീഡിയാക്ട്പ്രവര്‍ത്തകരുടേ യും സഹായസഹകരണങ്ങലോടെ 15മിനിട്ട്‌ ദൈര്‍ഘ്യമുള്ള ചിത്രീകരണം കുട്ടികള്‍തയ്യാറാക്കി.ഈ ചിത്രീകരണത്തില്‍ ജെ.സി.ബി.ഓപ്പറേറ്ററായ ശ്രീ.വാണ്ട ജയന്റേയുംഎസ്കവേറ്റര്‍ എന്ന കഥയുടെ രചയിതാവ്‌ശ്രീ.പി.കെ.സുധിയുടേയും സ്കൂള്‍ അധ്യാപകനായ ശ്രീ.ബി.ബാലചന്ദ്രന്റെയും അഭിമുഖശ്കാങ്ങളും ശ്രീ മോഹനകൃഷ്ണന്‍ കാലടിയുടെ 'പന്തുകായ്ക്ക്കുന്ന മരം' എന്ന കവിതയും ശ്രീ.പി.കെ.സുധിയുടെ 'എസ്കവേറ്റര്‍'എന്ന കഥാഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ശ്രീജ,തുഷാര,അരുണ്‍കുമാര്‍,യദുകൃഷ്ണന്‍,സുധന്യ,ശാന്തി‍..എന്നിവര്‍ ശബ്ദം നല്‍കിയിരിക്കുന്നു.
-യദു,സോണിത്ത്‌,ജിതിന്‍,സുധന്യ,തുഷാര,ശ്യാമ..

Thursday 8 November 2007

സ്കൂളിനടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍


പൊന്മുടി

61 കിലോമീറ്റര്‍ അകലെയുള്ള ഹില്‍ റിസോര്‍ട്ട്‌. സമുദ്രനിരപ്പില്‍ നിന്ന് 915 മീറ്റര്‍ ഉയരമുള്ള പൊന്മുടിയില്‍ അരുവികള്‍,അപൂര്‍വ സസ്യങ്ങളെന്നിവയുണ്ട്‌. ട്രെക്കിങ്ങ്‌ സൌകര്യം,മാന്‍ പാര്‍ക്ക്‌,എന്നിവയ്ക്കു പുറമെ കല്ലാര്‍ അരുവിയും പ്രധാന ആകര്‍ഷണം.

Tuesday 6 November 2007

എഴുത്ത്‌

ഞങ്ങളുടെ കഥാകാരി-ഗീതു.ജി.9.സി ഗീതുവിന്റെ 'എഴുത്ത്‌' എന്നകഥവായിക്കൂ ആസ്വദിക്കൂ!
എഴുത്ത്‌
ഒഴിവു ദിവസത്തിന്റെ ബോറടിമാറ്റാനായാണ്‌ എന്തെങ്കിലും എഴുതാം എന്ന് കരുതി പേപ്പറും പേനയും എടുത്തത്‌.അപ്പോഴാണ്‌ പ്രശ്നങ്ങള്‍ തലപൊക്കിയത്‌.അരെപ്പോലെ എഴുതണം എങ്ങനെ എഴുതണംവേണ്ട,കഥയെഴുത്ത്‌ വേണ്ട,കവിതയെഴുതാം. അപ്പോഴുംപ്രശ്നം.ആശാനെപ്പോലെയോ എഴുത്തച്ഛനെപ്പോലെയോ? ഞാനെന്റെ മുമ്പിലുള്ള കണ്ണാടിയിലേയ്ക്ക്‌ നോക്കി.അപ്പോള്‍ എന്റെ മുഖം ആശാനെപ്പോലെയും എം.ടി.യെപ്പോലെയും കാണപ്പെട്ടു.എന്റെ ഈ സംഭ്രമാവസ്ഥയിലാണ്‌അവന്‍ മൂളിപ്പാട്ടുമായി കടന്നുവന്ന്‌ എന്റെമൂക്കിന്തുമ്പില്‍ ഇരുന്നത്‌.പാവംഅവിടിരുന്നോട്ടെ.ഇത്രയും ദൂരംപറന്നുവന്നതല്ലേ?.കുറച്ചുകഴിഞ്ഞപ്പോള്‍ എന്നെപ്പോലെ അവനും ബോറടിച്ചുകാണും!അവനും പറന്നുപോയി. ഞാന്‍ മൂരിനിവര്‍ന്നിരുന്നു. ഇപ്പോള്‍ കണ്ണാടിയില്‍ തെളിയുന്നത്‌ എന്റെ പ്രതിബിംബം തന്നെയാണ്‌. ഞാന്‍ പേപ്പറും തീപ്പെട്ടിയുമെടുത്ത്‌ പുറത്തേക്ക്‌ നടന്നു.
കേരളനാട്‌
ദൈവത്തിന്റെ സ്വന്തം നാട്‌ നമ്മുടെ കേരള നാട്‌
മലയാളം എന്നൊരു നാട്‌ നമ്മുടെ കേരള നാട്‌
കേളികൊണ്ടുണരുന്ന നാട്‌നമ്മുടെ കേരള നാട്‌
മാബലി വാണൊരു നാട്‌ നമ്മുടെ കേരള നാട്‌
കേരം തിങ്ങും നാട്‌ നമ്മുടെ കേരള നാട്‌
പച്ച പുതച്ചൊരു നാട്‌ നമ്മുടെ കേരള നാട്‌
കുയിലുകള്‍ പാടും നാട്‌ നമ്മുടെ കേരള നാട്‌
നെന്‍ മണി വിരിയും നാട്‌ നമ്മുടെ കേരള നാട്‌
മത സൌഹാര്‍ദം പൊന്‍ കൊടി വീശും കൈരളി എന്നൊരു നാട്‌
ഉള്ളൂര്‍,നമ്പ്യാര്‍, വള്ളത്തോളും ശീലുകള്‍ പാടിയ നാട്‌
ഭരത്‌ ഗോവിന്ദ്‌. ജി,എസ്‌

Friday 2 November 2007

സ്കൂളിന്റെ ചരിത്രത്താളിലേയ്ക്ക്‌.

1927-ല്‍ എരഞ്ഞിമൂട്ടില്‍ പരമേശ്വരപിള്ള സ്ഥാപിച്ച ഒരു കുടിപ്പള്ളിക്കൂടമാണ്‌ കരിപ്പൂര്‍ ഗവ. എച്ച്‌.എസ്സ്‌.ആയിത്തീര്‍ന്നത്‌.ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ വിളയില്‍ പരമേശ്വരപിള്ള.ആദ്യം മൂന്നാം ക്ലാസ്സുവരെയും തുടര്‍ന്ന്‌ അഞ്ചാം ക്ലസ്സുവരെയും ക്ലസ്സ്‌ നടത്തിയിരുന്നു.ആദ്യത്തെ വിദ്യാര്‍ത്ഥി പീതാംബരന്‍ നായരാണ്‌. ജ്ഞാനമുത്തു,ദാക്ഷായണിടീച്ചര്‍ എന്നിവര്‍ ആദ്യകാല അധ്യാപകരായി.1975 ഒക്‌ടോബറില്‍ യു.പി.സ്കൂളായി.തുടര്‍ന്ന്‌ 1981ല്‍ എച്‌.എച്ച്‌.എസ്‌.ആയി.1982,മാര്‍ച്ച്‌ ആദ്യ എസ്‌.എസ്‌.എല്‍.സി.വിജയം പൂജ്യമായിരുന്നു.ഒന്നാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സു വരെ 1050 ഓളം കുട്ടികള്‍ പഠിക്കുന്നു.45ജീവനക്കാരുണ്ട്‌.നെടുമങ്ങാട്‌ മുന്‍സിപ്പാലിറ്റിയില്‍ വ്യത്യസ്തമായ രീതിയില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്കൂളും ഞങ്ങളുടേതാണ്‌.